Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ സാമ്രാജ്വത്വ വിരുദ്ധ പാരമ്പര്യത്തെ നരേന്ദ്ര മോദി അടിയറ വയ്ക്കുന്നു.പ്രൊഫ. കെ.അരവിന്ദാക്ഷൻ

ഇന്ത്യയുടെ സാമ്രാജ്വത്വ വിരുദ്ധ പാരമ്പര്യത്തെ നരേന്ദ്ര മോദി അടിയറ വയ്ക്കുന്നു.പ്രൊഫ. കെ.അരവിന്ദാക്ഷൻ

സ്വന്തം ലേഖകൻ

തൃപ്പുണിത്തുറ.ലോക ജനതയുടെ ശത്രൂവായ അമേരിക്കൻ സാമ്രാജ്വത്വത്തിന്റെ വിശ്വസ്ത പ്രതിനിധിയായ ട്രംപിനെ നമ്മുടെ രാജ്യത്തു കാലുകുത്താൻ അനു വദിച്ചതിലൂടെ ഇന്ത്യയുടെ സാമ്രാജ്വത്വ വിരുദ്ധ പാരമ്പര്യത്തെ നരേന്ദ്ര മോദി സർക്കാർ അടിയറ വയ്ക്കുകയാണ് ചെയ്യുന്നതെന്ന് ഇടതുപക്ഷ സഹയാത്രികനും മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലുമായാപ്രൊഫ. കെ.അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു.

വെറുക്കപ്പെട്ട ട്രംപ് ഗോ ബാക്ക് എന്ന മുദ്രാവാക്യം ഉയർത്തി എസ്.യു. സിഐ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർ തൃപ്പൂണിത്തുറ കിഴക്കേ കോട്ടയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഹൗഡി മോദി നാടകം ഫണ്ട് ചെയ്തത് ശത കോടീശ്വരന്മാർ ആയ അമേരിക്കൻ മുതലാളിമാർ ആയിരുന്നെങ്കിൽ നമസ്‌തേ ട്രംപ് അരങ്ങേറുന്നത് അത്താഴ പട്ടിണിക്കാരായ ഓരോ ഇന്ത്യ ക്കരന്റെയും നികുതി പണത്തിന്റെ ചെലവിലാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.യു. സിഐ കമ്മ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടേറിയേറ് അംഗവും മൂലമ്പള്ളി സമര സമിതി നേതാവുമായ പ്രൊഫ.ഫ്രാൻസിസ്കളത്തുങ്കൽ അധ്യക്ഷത വഹിച്ചു.എ ഐ യു റ്റി യു സി ജില്ലാ സെക്രട്ടറി കെ എസ് ഹരികുമാർ,പാർട്ടി ജില്ലാ സെക്രട്ടേറിയേറ് അംഗം പി.എം.ദിനേശൻ,ലോക്കൽ സെക്രട്ടറി സി.ബി.അശോകൻ,മഹിളാ സാംസ്‌കാരിക സംഘടന നേതാവ് റജീന അസിസ് എന്നിവർ പ്രസംഗിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ എം കെ ഉഷ, പി പി അബ്രഹാം,ജോർജ് ജോസഫ്, സി.കെ.രാജേന്ദ്രൻ,സി.കെ.തമ്പി,കെ.ഒ.സുധീർ എന്നിവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP