Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വർഷം മുഴുവൻ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകൾ പൂർണമായും എഴുതി തള്ളും; പദ്ധതി ഈ വർഷവും തുടരാൻ ദുബൈ പൊലീസ്

വർഷം മുഴുവൻ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകൾ പൂർണമായും എഴുതി തള്ളും; പദ്ധതി ഈ വർഷവും തുടരാൻ ദുബൈ പൊലീസ്

സ്വന്തം ലേഖകൻ

ർഷം മുഴുവൻ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകൾ പൂർണമായും എഴുതി തള്ളുമെന്ന് ദുബൈ പൊലീസ് അറിയിച്ചു. ട്രാഫിക് പിഴയിൽ 100 ശതമാനം ഇളവ് നൽകുന്ന ദുബൈ പൊലീസിന്റെ പദ്ധതി ഈ വർഷവും തുടരാനാണ് തീരുമാനം.

കഴിഞ്ഞവർഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വർഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളിൽ 100 ശതമാനം ഇളവ് നൽകുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാൽ 25 ശതമാനം ഇളവ്. ആറ് മാസം ഇത് തുടർന്നാൽ 50 ശതമാനവും, വർഷം മുഴുവൻ നിയമംലംഘിക്കാത്തവർക്ക് 100 ശതമാനം പിഴയിളവ്.

54.6 കോടി ദിർഹമാണ് പദ്ധതിയിലൂടെ ദുബൈ പൊലീസ് എഴുതി തള്ളിയത്. പിഴ ഇളവ് നേടാൻ ശ്രദ്ധിച്ച് വാഹനമോടിച്ചതോടെ അപകടവും ഗണ്യമായി കുറഞ്ഞു. 38 ശതമാനം അപകടം കുറഞ്ഞു എന്നാണ് കണക്ക്. അപകമുണ്ടാക്കുന്ന ചെലവുകളിൽ ദുബൈ ലാഭിച്ചത് 61 കോടി ദിർഹം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP