Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ്: വൻകിട കമ്പനികളായ ടെമസ്‌കിലും സിംഗപ്പൂർ എയർലൈനും ചെലവ് വെട്ടിച്ചുരുക്കൽ; വേതനം മരവിപ്പിച്ച് ടെമസെകും നിയമനം നിർത്തിവയ്ക്കൽ പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈനും

കൊറോണ വൈറസ്: വൻകിട കമ്പനികളായ ടെമസ്‌കിലും സിംഗപ്പൂർ എയർലൈനും ചെലവ് വെട്ടിച്ചുരുക്കൽ; വേതനം മരവിപ്പിച്ച് ടെമസെകും നിയമനം നിർത്തിവയ്ക്കൽ പ്രഖ്യാപിച്ച് സിംഗപ്പൂർ എയർലൈനും

സ്വന്തം ലേഖകൻ

കൊറോണ വൈറസ് വ്യാപകമായി പ്രചരിക്കുന്നതിനിടയിൽ രാജ്യത്തെ വൻകിട കമ്പനികൾ ചെലവ് ചുരുക്കലിലേക്ക് നീങ്ങുന്നതായി സൂചന.വൻകിട കമ്പനികളായ ടെമസ്‌കിലും സിംഗപ്പൂർ എയർലൈനും ആണ് ചെലവ് ചുരുക്കലും ആയി രംഗത്തതെത്തിയത്.വേതനം മരവിപ്പിക്കാൻ ടെമസെകും നിയമനം നിർത്തിവയ്ക്കൽ സിംഗപ്പൂർ എയർലൈനും പ്രഖ്യാപിച്ച് കഴിഞ്ഞു.

ടെമസ്‌കിൽ ശമ്പളവും പ്രമോഷൻ വർദ്ധനയും മരവിപ്പിക്കാനും, കൂടാതെ ഈ വർഷം സീനിയർ മാനേജ്മെന്റ് ടീമിനുള്ള വാർഷിക ബോണസുകൾ ഭാഗികമായി വെട്ടിക്കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു.ശമ്പള വർദ്ധനവിനും പ്രമോഷൻ വർദ്ധനവിനുമായി നിശ്ചയിച്ചിട്ടുള്ള തുക ടി-ടച്ചിലേക്ക് സംഭാവന ചെയ്യുമെന്നും ആവശ്യാനുസരണം സമൂഹത്തെ പിന്തുണയ്ക്കാൻ ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ദേശീയ വിമാനക്കമ്പനിയായ സിംഗപ്പൂർ എയർലൈൻസ് പുതിയ നിയമനങ്ങൾ മരവിപ്പിച്ചതായും അറിയിച്ചിട്ടുണ്ട്.സ്വമേധയാ ശമ്പളമില്ലാത്ത അവധിക്ക് പോകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുന്നതുൾപ്പെടെയുള്ള നടപടികളും കമ്പനി സ്വീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP