Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നഷ്ടമുണ്ടാകില്ലെന്ന ഉറപ്പിൽ അക്‌ബർ ട്രാവൽസ് വിറ്റഴിച്ചത് ഒ്‌ട്ടേറെ ടിക്കറ്റുകൾ: വിമാനങ്ങൾ നിരന്തരം റദ്ദാക്കിയതോടെ വലഞ്ഞത് യാത്രക്കാർ; ടിക്കറ്റിന്റെ പണം തിരികെ തരാൻ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വിമാന കമ്പനി; ജെറ്റ് എയർവേസിനെതിരേ 46 കോടിയുടെ വഞ്ചനക്കേസുമായി അക്‌ബർ ട്രാവൽസ്

നഷ്ടമുണ്ടാകില്ലെന്ന ഉറപ്പിൽ അക്‌ബർ ട്രാവൽസ് വിറ്റഴിച്ചത് ഒ്‌ട്ടേറെ ടിക്കറ്റുകൾ: വിമാനങ്ങൾ നിരന്തരം റദ്ദാക്കിയതോടെ വലഞ്ഞത് യാത്രക്കാർ; ടിക്കറ്റിന്റെ പണം തിരികെ തരാൻ പലതവണ ആവശ്യപ്പെട്ടിട്ടും തയ്യാറാകാതെ വിമാന കമ്പനി; ജെറ്റ് എയർവേസിനെതിരേ 46 കോടിയുടെ വഞ്ചനക്കേസുമായി അക്‌ബർ ട്രാവൽസ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: നരേഷ് ഗോയലിന്റെ ജെറ്റ് എയർവേസ് 46 കോടി രൂപയുടെ വഞ്ചന നടത്തിയെന്നാരോപിച്ച് അക്‌ബർ ട്രാവൽസ് നൽകിയ പരാതിയിൽ മുംബൈ എം.ആർ.എ. മാർഗ് പൊലീസ് കേസെടുത്തു. വിദേശത്തേക്കുള്ള വിമാന ടിക്കറ്റ് എടുത്ത വകയിലാണ് അക്‌ബർ ട്രാവൽസിന് ഇത്രയും തുക ജെറ്റ് എയർവേസ് നൽകാനുള്ളതെന്ന് അക്‌ബർ ട്രാവൽസ് ചീഫ് ഫിനാൻസ് ഓഫീസർ രാജേന്ദ്രൻ നൽകിയ പരാതിയിൽ പറയുന്നു.

മെട്രോപോളിറ്റൻ കോടതിയുടെ നിർദ്ദേശത്തെത്തുടർന്നാണ് കഴിഞ്ഞദിവസം ജെറ്റ് എയർവേസ്, നരേഷ് ഗോയൽ, അദ്ദേഹത്തിന്റെ ഭാര്യ എന്നിവർക്കെതിരേ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ 20 വർഷമായി അക്‌ബർ ട്രാവൽസ് ജെറ്റ് എയർവേസുമായി വ്യാപാരബന്ധത്തിലേർപ്പെടുന്നു. എന്നാൽ, തങ്ങൾക്ക് സാമ്പത്തികപ്രശ്‌നമുണ്ടെന്ന കാര്യം ജെറ്റ് എയർവേസ് അക്‌ബർ ട്രാവൽസിനെ അറിയിച്ചിരുന്നില്ല. മാഞ്ചസ്റ്ററിൽനിന്നു മുംബൈയിലേക്കുള്ള ടിക്കറ്റ് വിലകുറച്ച് നൽകാൻ ജെറ്റ് എയർവേസ് അക്‌ബർ ട്രാവൽസിനോട് ആവശ്യപ്പെട്ടിരുന്നു.

നഷ്ടമുണ്ടാകില്ലെന്ന അവരുടെ ഉറപ്പിൽ അക്‌ബർ ട്രാവൽസ് ഒട്ടേറെ ടിക്കറ്റുകൾ വിൽപ്പന നടത്തുകയുമുണ്ടായി. എന്നാൽ, ജെറ്റ് എയർവേസിന്റെ വിമാനങ്ങൾ നിരന്തരം റദ്ദാക്കിയതുമൂലം യാത്രക്കാർ വലയുകയായിരുന്നു. ടിക്കറ്റിന്റെ പണം തിരികെ തരാൻ പലതവണ ആവശ്യപ്പെട്ടിട്ടും ജെറ്റ് എയർവേസ് അതിന് തയ്യാറായില്ലെന്നും പരാതിയിൽ പറയുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP