Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യനയത്തിൽ കാര്യമായ പൊളിച്ചെഴുത്തിന് ശ്രമിക്കാതെ സർക്കാർ; പബ്ബും പുതിയ ബ്രൂവറികകളും തുറക്കില്ല; ഡ്രൈഡേ ഒഴിവാക്കില്ല; ബാർ ലൈസൻസ് ഫീസ് ഉയർത്തും; ബ്രൂവറികളിൽ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയത്തിൽ വ്യവസ്ഥ; ബാർ ലൈൻസുള്ള ക്ലബുകളുടെ വാർഷിക ലൈസൻസ് ഫീ എടുത്ത് കളയും; കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം; മദ്യ നയത്തിന്റെ കരട് തയ്യാർ

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ മദ്യനയത്തിൽ കാര്യമായ പൊളിച്ചെഴുത്തിന് ശ്രമിക്കാതെ സർക്കാർ; പബ്ബും പുതിയ ബ്രൂവറികകളും തുറക്കില്ല; ഡ്രൈഡേ ഒഴിവാക്കില്ല; ബാർ ലൈസൻസ് ഫീസ് ഉയർത്തും; ബ്രൂവറികളിൽ നിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയത്തിൽ വ്യവസ്ഥ; ബാർ ലൈൻസുള്ള ക്ലബുകളുടെ വാർഷിക ലൈസൻസ് ഫീ എടുത്ത് കളയും; കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം; മദ്യ നയത്തിന്റെ കരട് തയ്യാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മദ്യനയത്തിൽ കാര്യമായ പൊളിച്ചെഴുത്തിന് തയ്യാറാകാാതെ സർക്കാർ. രാത്രി ഉല്ലാസ കേന്ദ്രങ്ങളുടെ ഭാഗമായി പബ്ബുകൾ തുടങ്ങാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ടു പോയി. സംസ്ഥാനത്ത് പബ്ബുകൾ തുറക്കേണ്ടതില്ലെന്നാണ് പുതിയ മദ്യനയം അനുസരിച്ചുള്ള തീരുമാനം. പുതുതായി ബ്രൂവറികൾക്ക് ലൈസൻസ് നൽകേണ്ടതില്ലെന്നും തീരുമാനിച്ചതായി സൂചന. ഇതു രണ്ടും ഒഴിവാക്കിയുള്ള പുതിയ മദ്യനയത്തിന്റെ കരട് തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ വിവാദ തീരുമാനം വേണ്ടെന്ന സിപിഎം സെക്രട്ടേറിയേറ്റ് നിലപാടിന്റെ അടിസ്ഥാനത്തിലാണ് പബ്ബും ബ്രൂവറികളും തത്കാലം വേണ്ടെന്ന തീരുമാനത്തിലേക്ക് സർക്കാറെത്തിയത്. പുതിയ മദ്യനയത്തിന്റെ കരട് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം ചർച്ചചെയ്യും.

ബാറുകളുടെ ലൈൻസ് ഫീസ് കൂട്ടാനും ഡിസ്റ്റലറികളിൽനിന്ന് ടൈഅപ്പ് ഫീസ് ഈടാക്കാനും പുതിയ മദ്യനയം വ്യവസ്ഥ ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ കള്ളുഷാപ്പുകളുടെ ലേലം പുനരാരംഭിക്കാനും ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ ഷാപ്പ് ലേലം തുടരാനുമുള്ള തീരുമാനം പുതിയ മദ്യനയത്തിലുണ്ട്. ബാർ ലൈൻസുള്ള ക്ലബുകളുടെ വാർഷിക ലൈൻസ് ഫീ എടുത്ത് കളയാനും പുതിയ മദ്യനയത്തിൽ വ്യവസ്ഥയുണ്ട്.

അജണ്ടയ്ക്ക് പുറത്തുള്ള വിഷയമായാണ് കരട് മദ്യനയം ചൊവ്വാഴ്ച മന്ത്രിസഭയുടെ മുന്നിൽ വരുന്നത്. നേരത്തെ സംസ്ഥാന ടൂറിസം മേഖലയുടെ താത്പര്യം പരിഗണിച്ചായിരുന്നു പബ്ബുകളും മറ്റും തുടങ്ങാനുള്ള ആവശ്യം ഉയർന്നിരുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടേറ്റിൽ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ തത്കാലം പബ്ബുകൾ ആവശ്യമില്ലെന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തുകയായിരുന്നു.

കള്ളു ഷാപ്പുകൾ ലേലം ചെയ്യാനും നയത്തിൽ നിർദേശമുണ്ടാകും. സംസ്ഥാനത്ത് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളു ഷാപ്പുകൾ 5,171 ആണ്. ഇതിൽ 4,247 ഷാപ്പുകളാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷമായി കള്ളു ഷാപ്പുകൾക്ക് ലേലം നടത്തിയിട്ടില്ല. നിലവിൽ ലൈസൻസ് ഉള്ളവർക്ക് പുതുക്കി നൽകുകയാണ് ചെയ്യുന്നത്. ഐടി രംഗത്ത് കൂടുതൽ വികസനം കൊണ്ടുവരാനും വിനോദസഞ്ചാര മേഖലയിലേക്കു സഞ്ചാരികളെ എത്തിക്കാനും കൂടുതൽ വിനോദ അന്തരീക്ഷം ഉണ്ടാകണമെന്നാണ് സർക്കാർ വിലയിരുത്തൽ.

പബ്ബുകളും ബ്രൂവറികളും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഐടി മേഖലയിൽനിന്നടക്കം സർക്കാരിനു നിവേദനങ്ങൾ ലഭിച്ചിരുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഐടി കമ്പനികളുള്ള മേഖലകളിലും പബ്ബുകൾക്കു കാര്യമായ എതിർപ്പുണ്ടാകില്ലെന്നു സർക്കാർ കരുതുന്നു. ഇപ്പോഴത്തെ സർക്കാരിന്റെ ആദ്യ മദ്യനയം പുറത്തിറക്കിയത് 2017 ജൂൺ ഒൻപതിനാണ്. യുഡിഎഫ് സർക്കാരിന്റെ മദ്യനയം തള്ളിയ എൽഡിഎഫ്, ത്രീ സ്റ്റാറിനും അതിനു മുകളിലുള്ളവർക്കും ബാർ ലൈസൻസ് നൽകാൻ തീരുമാനിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP