Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിനെയും മെലാനിയയെയും ഇന്ത്യൻ ചരിത്രത്തെ മനസ്സിലാക്കി കൊടുത്തത് ടൂറിസ്റ്റ് ഗൈഡ് നിതിൻ സിങ്: വിവിഐപികളുടെ ടൂറിസ്റ്റ് ഗൈഡായ നിതിൻ നരേന്ദ്ര മോദിയുടെ വലിയ ആരാധകൻ; താജ്മഹൽ കണ്ട ട്രംപിൽ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയം; ഇരുവരും മടങ്ങിയത് ഇനിയും താജ്മഹൽ സന്ദർശിക്കുമെന്ന വാക്ക് പറഞ്ഞ്; ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യമാണ് താജ്മഹലെന്നാണ് സന്ദർശക പുസ്തകത്തിൽ കുറിച്ച് ട്രംപും

ട്രംപിനെയും മെലാനിയയെയും ഇന്ത്യൻ ചരിത്രത്തെ മനസ്സിലാക്കി കൊടുത്തത് ടൂറിസ്റ്റ് ഗൈഡ് നിതിൻ സിങ്: വിവിഐപികളുടെ ടൂറിസ്റ്റ് ഗൈഡായ നിതിൻ നരേന്ദ്ര മോദിയുടെ വലിയ ആരാധകൻ; താജ്മഹൽ കണ്ട ട്രംപിൽ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയം; ഇരുവരും മടങ്ങിയത് ഇനിയും താജ്മഹൽ സന്ദർശിക്കുമെന്ന വാക്ക് പറഞ്ഞ്; ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യമാണ് താജ്മഹലെന്നാണ് സന്ദർശക പുസ്തകത്തിൽ കുറിച്ച് ട്രംപും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താജ്മഹൽ സന്ദർശനത്തിനായി മാറ്റിവെച്ചത് രണ്ടുമണിക്കൂറോളമാണ്. ട്രംപിനെയും മെലാനിയയെയും താജ്മഹലിൽ അനുഗമിച്ചത് ടൂറിസ്റ്റ് ഗൈഡ് നിതിൻ കുമാർ സിങ്ങാണ്. താജ്മഹലിന്റെ മനോഹാരിത ആസ്വദിക്കുന്നതിനൊപ്പം ഇന്ത്യൻ ചരിത്രത്തെ മനസ്സിലാക്കാനും മുഗൾ വാസ്തുശൈലിയെ അടുത്തറിയാനും ട്രംപിനെ സഹായിച്ചത് നിതിന്റെ വിവരണങ്ങളാണ്.

 

'ഞാൻ വളരെ സൂക്ഷ്മമായ കാര്യങ്ങൾ വരെ അമേരിക്കൻ പ്രസിഡന്റിനും പ്രഥമ വനിതയ്ക്കും വിവരിച്ച് നൽകി. താജ്മഹൽ കണ്ട ട്രംപിൽ നിന്നും ആദ്യം പുറത്തുവന്ന വാക്ക് അവിശ്വസനീയമെന്നായിരുന്നു. ഒരിക്കൽ കൂടി താജ്മഹൽ സന്ദർശിക്കാനെത്തുമെന്ന് വാക്കുതന്നാണ് ഇരുവരും മടങ്ങിയത്.' - നിതിൻ പറയുന്നു. വിനോദ സഞ്ചാര വകുപ്പിലെ ടൂറിസ്റ്റ് ഗൈഡാണ് നിതിൻ. വിവിഐപികൾ താജ്മഹൽ സന്ദർശിക്കാനെത്തുമ്പോഴെല്ലാം ഗൈഡായി എത്താറുള്ളത് നിതിനാണ്. ആഗ്ര സ്വദേശിയായ നിതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണ്. ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോ, ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു എന്നിവർ താജ്മഹൽ സന്ദർശിക്കാനെത്തിയപ്പോഴും അവരെ അനുഗമിച്ചത് നിതിനാണ്. ഇന്ത്യൻ സംസ്‌കാരത്തിന്റെ വൈവിധ്യമാർന്ന സൗന്ദര്യമാണ് താജ്മഹലെന്നാണ് സന്ദർശക പുസ്തകത്തിൽ സന്ദർശനത്തിന് ശേഷം ട്രംപ് കുറിച്ചത്.

താജ്മഹൽ സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്നെല വൈകിട്ടോടെയാണ് ആഗ്രയിലെത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ആഗ്രയിലെത്തിയ ട്രംപിനെ സ്വീകരിച്ചത്. ഉത്തർ പ്രദേശ് ഗവർണറായ ആനന്ദീബെൻ പട്ടേലും യോഗി ആദിത്യനാഥിനൊപ്പം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പമാണ് ട്രംപ് താജ്മഹൽ സന്ദർശനത്തിനെത്തിയത്. വിവിധ കലാരൂപങ്ങളുടെ അകമ്പടിയോടെയായിരുന്നു ട്രംപിന് ആഗ്രയിൽ സ്വീകരണമൊരുക്കിയത്. ട്രംപിന്റെ സന്ദശനത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് ആഗ്രയിൽ ഒരുക്കിയിരിക്കുന്നത്.

കലാകാരന്മാരുടെ പ്രകടനങ്ങൾ ആസ്വദിച്ച ശേഷമാണ് ട്രംപും കുടുംബവും വിമാനത്താവളത്തിൽ നിന്നും താജ്മഹലിലേക്ക് പുറപ്പെട്ടത്. അഹമ്മദാബാദിൽ മോട്ടേര സ്റ്റേഡിയത്തിൽ ഒരുക്കിയിരുന്ന നമസ്തേ ട്രംപ് പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് ട്രംപ് ആഗ്രയിലെത്തിയത്. സബർമതി ആശ്രമവും അദ്ദേഹം സന്ദർശിച്ചിരുന്നു

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP