Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

84 സെന്റിൽ അഞ്ചു നില കെട്ടിടത്തിന് അനുമതി നൽകിയത് 2013ലെ യുഡിഎഫ് നഗരസഭ; അധികാരത്തിൽ ഇടതു പക്ഷമെത്തിയപ്പോഴും തടസ്സമൊന്നു ഇല്ല; 20 കോടി മുടക്കി കെട്ടിടം പണിത് തീരാറായപ്പോൾ മുന്നിൽ ചെങ്കൊടി കുത്തൽ; കെട്ടിടം പണി തുടങ്ങിയപ്പോൾ കണ്ടു നിന്നവർ ഇപ്പോൾ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത് പ്രദേശം വയൽഭൂമിയെന്ന വാദം; വെട്ടിലാകുന്നത് ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ സ്വപ്‌നത്തിന് മുടക്കിയ പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ; കാഞ്ഞങ്ങാട്ടെ ചെങ്കൊടി കുത്തൽ വിവാദത്തിലേക്ക്

84 സെന്റിൽ അഞ്ചു നില കെട്ടിടത്തിന് അനുമതി നൽകിയത് 2013ലെ യുഡിഎഫ് നഗരസഭ; അധികാരത്തിൽ ഇടതു പക്ഷമെത്തിയപ്പോഴും തടസ്സമൊന്നു ഇല്ല; 20 കോടി മുടക്കി കെട്ടിടം പണിത് തീരാറായപ്പോൾ മുന്നിൽ ചെങ്കൊടി കുത്തൽ; കെട്ടിടം പണി തുടങ്ങിയപ്പോൾ കണ്ടു നിന്നവർ ഇപ്പോൾ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത് പ്രദേശം വയൽഭൂമിയെന്ന വാദം; വെട്ടിലാകുന്നത് ജീവിത സമ്പാദ്യം മുഴുവൻ നാട്ടിലെ സ്വപ്‌നത്തിന് മുടക്കിയ പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ; കാഞ്ഞങ്ങാട്ടെ ചെങ്കൊടി കുത്തൽ വിവാദത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: പ്രവാസികളുൾപ്പെടെ അഞ്ചു ഡോക്ടർമാർ ചേർന്ന് പദ്ധതിയിടുന്ന ആശുപത്രി കെട്ടിടത്തിന് മുമ്പിൽ സിപിഎം കൊടി! 20 കോടിയിലധികം മുതൽമുടക്കി ആശുപത്രിക്കു നിർമ്മിച്ച ബഹുനിലക്കെട്ടിടത്തിനുമുമ്പിൽ പ്രദേശത്തെ സിപിഎം. പ്രവർത്തകർ ചെങ്കൊടിനാട്ടിയത് വിവാദമാകുകയാണ്. പണി ഇനി അനുവദിക്കില്ലെന്ന സന്ദേശമാണ് കൊടികുത്തലിലൂടെ നൽകുന്നത്.

കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിൽ വെള്ളായിപ്പാലം റോഡരികിലാണ് കെട്ടിടം. നിർമ്മാണം അന്തിമഘട്ടത്തിലെത്തിനിൽക്കെയാണ് ഇടപെടൽ. ഇതോടെ പ്രവാസികൾ അടക്കമുള്ളവർ വെട്ടിലായി. ആശുപത്രിയുടെ പ്രവർത്തനം അനുവദിക്കില്ലെന്നാണ് ഇവരുടെ വാദം. കഴിഞ്ഞദിവസം ഒരുസംഘം പാർട്ടിക്കാരെത്തി ചെങ്കൊടിനാട്ടിയത് അറിയില്ലെന്നാണ് സിപിഎം നേതാക്കൾ പറയുന്നത്.

എന്നാൽ, ഈ പ്രദേശം ഉൾപ്പെടുന്ന പാർട്ടി ലോക്കൽ കമ്മിറ്റി അറിയാതെയാണ് കൊടിനാട്ടിയതെന്ന് സെക്രട്ടറി എൻ.ഗോപി പറഞ്ഞു. ബ്രാഞ്ച് കമ്മിറ്റി യോഗത്തിലും ഈ വിഷയം ചർച്ചചെയ്തിട്ടില്ലെന്ന് സെക്രട്ടറി സേതു കുന്നുമ്മലും പറഞ്ഞു. പ്രദേശം വയൽഭൂമിയാണെന്ന വാദമാണ് ചെങ്കൊടിനാട്ടിയവർ ഉന്നയിക്കുന്നത്. കെട്ടിടം പണി തുടങ്ങിയപ്പോൾ എല്ലാം കണ്ടു നിന്നവർ ഇപ്പോൾ ഇത് പ്രശ്‌നമാക്കുന്നതാണ് സംശയങ്ങൾക്ക് ഇട നൽകുന്നത്. ആശുപത്രി ഉടമകളെ ഭീതിപ്പെടുത്തി പണം തെട്ടാനുള്ള മാർഗ്ഗമാണിതെന്നാണ് വിലയിരുത്തൽ.

2013-ലാണ് കാഞ്ഞങ്ങാട് നഗരസഭ കെട്ടിടം നിർമ്മിക്കാൻ അനുമതിനൽകിയത്. കൃഷിചെയ്യാത്ത തരിശുപാടമെന്ന് വ്യക്തമായതിനാലാണ് അന്ന് അനുവാദംനൽകിയത്. അന്ന് യു.ഡി.എഫായിരുന്നു നഗരഭരണം. തുടർന്ന് സിപിഎമ്മിന് നഗരഭരണം കിട്ടിയെങ്കിലും കെട്ടിടനിർമ്മാണത്തിന്റെ തുടർനടപടി തടസ്സപ്പെടുത്തുകയോ വയൽഭൂമിയാണെന്ന് ചൂണ്ടിക്കാട്ടുകയോ ചെയ്തില്ല. ഇതോടെ പണി പുരോഗമിച്ചു. എന്നാൽ അവസാന ഘട്ടത്തിലെത്തിയപ്പോൾ ചില സഖാക്കൾക്ക് ബുദ്ധി ഉദിച്ചു.

ഇടയ്ക്കിടെ പ്രദേശത്തുകാരിൽ ചിലരുടെ തടസ്സമുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് നിർമ്മാണം വൈകിയതെന്നും പാർട്ണർമാരിലൊരാളായ ഡോ. എം.എ.നിസ്സാർ പറഞ്ഞു. നൂറുകോടിയിലേറെ മുതൽമുടക്കി ജില്ലയിലെതന്നെ ഏറ്റവുംവലിയ സ്വകാര്യ ആശുപത്രി നിർമ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുകയായിരുന്നു ഉടമകൾ. 84 സെന്റ് സ്ഥലമാണുള്ളത്. അഞ്ചുനിലക്കെട്ടിടമാണ് പണിതത്. ചുറ്റിലും വീടും മറ്റുകെട്ടിടങ്ങളുമുള്ള സ്ഥലമാണിത്.

ബ്രാഞ്ച് കമ്മിറ്റിക്കോ ലോക്കൽ കമ്മിറ്റിക്കോ അറിയില്ലെങ്കിൽപ്പിന്നെങ്ങനെയാണ് ചെങ്കൊടി ഉയരുകയെന്ന ചോദ്യവും ബാക്കിയാകുന്നു. ഏതായാലും അനുമതി വാങ്ങി പണിത കെട്ടിടത്തിന് മുമ്പിൽ ചെങ്കൊടി വച്ചത് പാർട്ടിയെ തന്നെ വെട്ടിലാക്കിയിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP