Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള-കൊങ്കൺ തടത്തിൽ എണ്ണവാതക നിക്ഷേപം തേടിയുള്ള തിരച്ചിലുകൾക്കു 33 വർഷത്തെ പഴക്കം; വൻതോതിൽ വാതക ഹൈഡ്രേറ്റ് നിക്ഷേപം ഉണ്ടെന്ന നിഗമനത്തിൽ ശതകോടികളിറക്കി പഠനം; പുതിയ മാതൃകകളും സാങ്കേതിക വിദ്യയും സ്വീകരിക്കാൻ തീരുമാനം; 660 മില്യൺ ടൺ ഹൈഡ്രോ കാർബൺ നിക്ഷേപമുണ്ടെന്ന് ഗവേഷകരുടെ നിഗമനം; പ്രകൃതിവാതകവും കടൽജലവും ചേർന്നുള്ള ഐസ് പാളികളായ ഗ്യാസ് ഹൈഡ്രേറ്റ് തേടി ഒഎൻജിസി

കേരള-കൊങ്കൺ തടത്തിൽ എണ്ണവാതക നിക്ഷേപം തേടിയുള്ള തിരച്ചിലുകൾക്കു 33 വർഷത്തെ പഴക്കം; വൻതോതിൽ വാതക ഹൈഡ്രേറ്റ് നിക്ഷേപം ഉണ്ടെന്ന നിഗമനത്തിൽ ശതകോടികളിറക്കി പഠനം; പുതിയ മാതൃകകളും സാങ്കേതിക വിദ്യയും സ്വീകരിക്കാൻ തീരുമാനം; 660 മില്യൺ ടൺ ഹൈഡ്രോ കാർബൺ നിക്ഷേപമുണ്ടെന്ന് ഗവേഷകരുടെ നിഗമനം; പ്രകൃതിവാതകവും കടൽജലവും ചേർന്നുള്ള ഐസ് പാളികളായ ഗ്യാസ് ഹൈഡ്രേറ്റ് തേടി ഒഎൻജിസി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വന്തമായി വളരെക്കുറച്ചുമാത്രം പ്രകൃതിവിഭവങ്ങൾ ഉള്ള സിംഗപ്പൂർ, സ്വാതന്ത്ര്യം നേടുന്ന സമയത്ത് സമൂഹിക- രാഷ്ട്രീയാരക്ഷിതാവസ്ഥയിലും സാമ്പത്തികപരമായി അവികസിതവുമായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല. വ്യവസായവൽക്കരണവും തൽശേഷം ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും തുറമുഖത്തിലൂടെയുള്ള കയറ്റുമതിയിലും അധിഷ്ഠിതമായ ഒരു സമ്പദ്വ്യവസ്ഥയുടെ നിർമ്മാണത്തിലും ഊന്നിയുള്ള അതിവേഗ വികസനത്തിലൂടെ സിംഗപ്പൂർ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു സിംഗപ്പൂർ. ഈ മാതൃകയാണ് കേരളവും ലക്ഷ്യമിടുന്നത്. ഇതിന് ഗൾഫിലെ എണ്ണ വറ്റിയാലും അവസാനിക്കാത്ത അത്ര വിഭവങ്ങൾ കൊച്ചു കേരളത്തിന്റെ തീരത്തുണ്ടെന്നാണ് പുറത്തു വരുന്ന സൂചനകള്ഡ.

കേരള - കൊങ്കൺ പുറങ്കടലിൽ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്താൻ കഴിയുമോ? എന്നതാണ് ഉയരുന്ന ചോദ്യം. പര്യവേക്ഷണച്ചുമതലയുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ അഥവാ ഒഎൻജിസി ദൗത്യം തുടരുകയാണ്. ശുഭ പ്രതീക്ഷയിലാണ് അവർ. ഈ മേഖലയിൽ ഹൈഡ്രോകാർബൺ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണു പ്രാഥമിക സൂചനകൾ. അതു സംബന്ധിച്ച പഠനങ്ങൾ തുടരുകയാണ്. ശതകോടികളാണു പഠനച്ചെലവ്. അതുകൊണ്ടു തന്നെ മറ്റു സംരംഭകരുമായി സഹകരിച്ചാണ് ഒഎൻജിസി മുന്നോട്ടു നീങ്ങുന്നത്. യുഎസ് കമ്പനി എക്‌സൺ മൊബൈലുമായി ഒഎൻജിസി സാങ്കേതിക സഹകരണത്തിനു കരാറിലെത്തിയിരുന്നു. പഠനങ്ങൾ തുടരുകയാണ്.

പുതിയ ഡേറ്റ ലഭിക്കണം. ഇതിനകം ലഭിച്ച ഡേറ്റ പുനഃപരിശോധിക്കണം. മുന്നോട്ടുപോകുന്നതിനായി പുതിയ മാതൃകകളും സാങ്കേതികവിദ്യകളും തീരുമാനിക്കണം. അതിനെല്ലാം ശേഷമേ സർക്കാർ അനുമതിയോടെ പര്യവേക്ഷണം തുടങ്ങാൻ കഴിയൂവെന്നാണ് ഒഎൻജിസി പറയുന്നത്. കേരള - കൊങ്കൺ തടത്തിൽ എണ്ണ, വാതക നിക്ഷേപം തേടിയുള്ള തിരച്ചിലുകൾക്കു 33 വർഷത്തെ പഴക്കമുണ്ട്. 1977 മുതൽ നടക്കുന്ന ഗവേഷണങ്ങൾ കൊതിപ്പിക്കുന്ന ചില സൂചനകൾ നൽകിയെങ്കിലും അന്തിമ ഫലം നിരാശാജനകമായിരുന്നു. അതേസമയം, പ്രതീക്ഷ ബാക്കിവയ്ക്കുന്നതും. 660 മില്യൺ ടൺ ഹൈഡ്രോ കാർബൺ നിക്ഷേപമുണ്ടെന്നാണു ഗവേഷകരുടെ നിഗമനം. എന്നാൽ, പര്യവേക്ഷണങ്ങളിലൊന്നും എണ്ണ നിക്ഷേപം കയ്യിലെത്തിയില്ല.

2009 ലും 2013 ലും വിപുലമായ രീതിയിൽ എണ്ണ തേടൽ പര്യവേക്ഷണങ്ങൾ നടത്തി. കടൽത്തട്ടിൽ 4,600 മീറ്റർ വരെ ആഴത്തിൽ ഖനനം നടത്തിയെങ്കിലും ഒന്നും കിട്ടിയില്ല. എണ്ണ നിക്ഷേപം കാര്യമായില്ലെങ്കിലും വാതക നിക്ഷേപം ഉണ്ടാകുമെന്ന വിശ്വാസത്തിലാണു പര്യവേക്ഷകർ ഇപ്പോൾ. വൻതോതിൽ വാതക ഹൈഡ്രേറ്റ് നിക്ഷേപം ഉണ്ടാകാൻ സാധ്യതയുള്ളതായി യുഎസ് ജിയോളജിക്കൽ സർവേ നടത്തിയ വിലയിരുത്തലാണ് ഇതിന് കാരണം. 300 വർഷത്തേക്ക് രാജ്യത്തിന്റെ ഊർജാവശ്യം നിറവേറ്റാനുതകുന്ന വൻ വാതക നിേക്ഷപമാണ്് കൊച്ചിയുൾപ്പെടെയുള്ള ഇന്ത്യൻ തീരത്ത് പ്രതീക്ഷിക്കുന്നത്.

കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേയാണ് കണ്ടെത്തിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് പുതുവേഗം നൽകുന്നതാണ്. വരും തലമുറയെ വികസിനത്തിലേക്ക് എത്തിക്കാൻ പര്യാപ്തമായ വിഭവങ്ങൾ. കണ്ടെത്തിയ നിക്ഷേപത്തിൽ മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടൻ തുടങ്ങും.

കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാൽ കൊച്ചി തീരത്തും. കടലിനടിയിൽ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം (ഗ്യാസ്‌െേ െഹഡ്രറ്റ്) ഉണ്ടാവുക. പ്രകൃതിവാതകങ്ങളിൽപെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. അതുകഴിഞ്ഞാൽ ഇന്ത്യയിലാണെന്നാണ് പുതിയ കണ്ടെത്തൽ. ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ എണ്ണ-പ്രകൃതി വാതക കോർപ്പറേഷൻ (ഒ.എൻ.ജി.സി.), യു.എസ്. ജിയോളജിക്കൽ സർവേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേർന്ന് വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

കാനഡയുടെ സഹായവും തേടിയേക്കും. ഓയിൽ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ബോർഡ് (ഒ.ഐ.ഡി.ബി.), ഒ.എൻ.ജി.സി, ഗെയിൽ, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ ചേർന്ന് ചെലവ് വഹിക്കും. ഇതിനായി ഒ.ഐ.ഡി.ബി. 200 കോടി രൂപ അനുവദിച്ചു. മുംബൈയിലെ പനവേലിൽ പ്രകൃതിവാതക ഹൈഡ്രേറ്റിന്റെ ഗവേഷണങ്ങൾക്കായി പ്രത്യേക കേന്ദ്രം തുടങ്ങുമെന്ന് ഒ.എൻ.ജി.സി. ചെയർമാൻ ശശി ശങ്കർ പറഞ്ഞു. കൊച്ചി ഉൾപ്പെടെ രാജ്യത്ത് മൂന്നിടത്ത് ഹൈഡ്രേറ്റ് വാതകശേഖരം കണ്ടെത്തിയതോടെ ഇതിന് വേഗം കൂട്ടും.

അമേരിക്കയിലെ ഷെയ്ൽ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതകശേഖരമാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം. ഭൂനിരപ്പിന് താഴെ, ഷെയ്ൽ എന്നറിയപ്പെടുന്ന പാറയിൽനിന്നാണ് ഷെയ്ൽ ഗ്യാസ് തുരന്നെടുക്കുന്നത്. കടലിനടിയിൽ ഐസ് രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം. പ്രകൃതിവാതകവും കടൽജലവും ചേർന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP