Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസിൽ വിശ്രുത ഹോളിവുഡ് സംവിധായകൻ ഹാർവേ വെയിൻസ്റ്റീന് തടവ് വിധിച്ച് അമേരിക്കൻ കോടതി; ഞാൻ നിരപരാധിയാണ്..... അമേരിക്കയിൽ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് പറഞ്ഞ് നിലവിളിച്ച യുവതികളെ കളിപ്പാട്ടം പോലെ ഉപയോഗിച്ച സിനിമാക്കാരൻ; 29 കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിന്റെ ശിക്ഷ മാർച്ച് 11ന് വിധിക്കും വരെ അഴിക്കുള്ളിലടച്ച് പൊലീസ്

നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസിൽ വിശ്രുത ഹോളിവുഡ് സംവിധായകൻ ഹാർവേ വെയിൻസ്റ്റീന് തടവ് വിധിച്ച് അമേരിക്കൻ കോടതി; ഞാൻ നിരപരാധിയാണ്..... അമേരിക്കയിൽ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് പറഞ്ഞ് നിലവിളിച്ച യുവതികളെ കളിപ്പാട്ടം പോലെ ഉപയോഗിച്ച സിനിമാക്കാരൻ; 29 കൊല്ലം വരെ തടവ് ലഭിക്കാവുന്ന കുറ്റത്തിന്റെ ശിക്ഷ മാർച്ച് 11ന് വിധിക്കും വരെ അഴിക്കുള്ളിലടച്ച് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ന്യൂയോർക്ക്: ബലാത്സംഗ കേസിൽ വിശ്രുത ഹോളിവുഡ് സംവിധായകൻ ഹാർവേ വെയിൻസ്റ്റീന് അമേരിക്കൻ കോടതി തടവ് ശിക്ഷ വിധിച്ചു. നായികാ നടിയേയും സഹസംവിധായികയേയും ബലാത്സംഗം ചെയ്ത കേസിലാണ് ഹോളിവുഡിലെ വിഖ്യാത സംവിധായകൻ ഇരുമ്പഴിക്കുള്ളിലായത്. ലോകമെമ്പാടും #മീടൂ പ്രതിഷേധത്തിന് തുടക്കമിട്ട, ലൈംഗിക ആരോപണം നേരിടുന്ന വെയിൻസ്റ്റീനെ രണ്ട് കേസുകളിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതോടെ അമേരിക്കൻ സുപ്രീം കോടതി ശിക്ഷ വിധിക്കും മുമ്പ് തന്നെ അദ്ദേഹത്തെ അമേരിക്ക ജയിലിൽ അടയ്ക്കുക ആയിരുന്നു. അറുപത്തിയേഴുകാരനായ വെയ്ൻസ്‌റ്റൈയ്‌ന് മാർച്ച് 11 ന് ശിക്ഷ വിധിക്കും. കുറഞ്ഞത് അഞ്ചു മുതൽ 29 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ.

അതേസമയം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന മറ്റു മൂന്നു കേസുകളിൽ വെയ്ൻസ്‌റ്റൈയ്‌നെതിരായ ആരോപണങ്ങൾ തെളിയിക്കാനായില്ല. വെയ്ൻസ്‌റ്റൈയ്‌നെ റിമാൻഡ് ചെയ്യാതിരിക്കാൻ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ അഭിഭാഷകൻ നിരത്തിയെങ്കിലും അത് അംഗീകരിക്കാൻ കോടതി തയാറായില്ല. വാക്കറിന്റെ സഹായത്തോടെ കോടതി നടപടികൾക്കായി എത്തിയ വെയ്ൻസ്‌റ്റൈയ്‌നെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയായിരുന്നു. വെയ്ൻസ്റ്റെയ്‌നെതിരെ ഉയർന്ന അഞ്ചു ലൈംഗിക ആരോപണക്കേസുകൾ പരിശോധിച്ച കോടതി ഇതിൽ രണ്ടു കേസിൽ കുറ്റാരോപണം നിലനിൽക്കുന്നതാണെന്നു കണ്ടെത്തി. തുടർന്ന് കൈവിലങ്ങ് വെച്ചണ് കോടതിയിൽ നിന്നും ജയിലിലേക്ക് കൊണ്ടു പോയത്.

2006 ൽ വെയ്ൻസ്റ്റെയ്‌ന്റെ അപാർട്‌മെന്റിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് മിമി ഹലെയി ലൈംഗിക അതിക്രമത്തിനിരയായ സംഭവത്തിലും 2013 ൽ നടി ജസീക്കാ മാനെ ന്യൂയോർക്കിലെ ഒരു ഹോട്ടലിൽ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലുമാണ് വെയ്ൻസ്റ്റീൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അഞ്ചു ദിവസം നീണ്ട വിചാരണയ്ക്കു ശേഷമാണ് ഏഴു പുരുഷന്മാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്ന ജൂറി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് വിധിച്ചത്. കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ നിലവിളിച്ചു കൊണ്ടാണ് അദ്ദേഹം കോടതി മുറിവിട്ടത്. ഞാൻ നിരപരാധിയാണ്.....അമേരിക്കയിൽ ഇങ്ങനെ സംഭവിച്ചു കൂടാ എന്ന് പറഞ്ഞ് നിലവിളിച്ച സംവിധായകനെ പൊലീസ് കൈവിലങ്ങ് അണിയിക്കുകയും ചെയ്തു.

മാർച്ച് 11ന് ശിക്ഷ വിധിക്കുമെന്ന ഉത്തരവ് വന്നതോട് കൂടി കോടതി ഉദ്യോഗസ്ഥർ അദ്ദേഹത്തിന് ചുറ്റും കൂടുകയും കൈവിലങ്ങ് അണിയിക്കുകയും ആിരുന്നു. ഇതോടെ വാക്കറിന്റ സഹായത്തോടെ കോടതിയിലക്ക് എത്തിയ അദ്ദേഹം തിരികെ പോയത് വാക്കറിന്റെ സഹായമില്ലാതെ നടന്നാണ്. കോടതി മുറിയുടെ സൈഡിലുള്ള ചെറിയ വാതിലിലൂടെ പുറത്തേക്ക് നടന്ന് അദ്ദേഹം ആദ്യം നിലവിളിച്ചു. ഫസ്റ്റ്, തേഡ് ഡിഗ്രി ബലാത്സംഗ കുറ്റം രണ്ട് സ്ത്രീകളെയും ലൈംഗിക വൈകൃത്യങ്ങൾക്ക് ഉപയോഗിച്ചതിനടക്കമാണ് ശിക്ഷ വിധിച്ചത്.

ഹോളിവുഡ് സിനിമാ ലോകത്തെ നടിമാരും അണിയറ പ്രവർത്തകരും അടക്കം അനേകം പേർ ഓസ്‌ക്കാർ ജേതാവ് കൂടിയായ ഹാർവേ വെയ്ൻസ്റ്റീനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് നേരത്തെ തന്നം രംഗത്ത എത്തിയിരുന്നു. ആഞ്ജലീന ജോളിയും ഗിനത്ത് പാൾട്രൊയും ഉൾപ്പെടെ ഹോളിവുഡിലെ പ്രശസ്ത നടിമാരും മോഡലുകളും ഉൾപ്പെടെ എൺപതോളം പേരാണ് വെയ്ൻസ്റ്റെയ്‌നെതിരെ ലൈംഗിക ആരോപണവുമായി നേരത്തെ രംഗത്തെത്തിയത്. ലിയ സെയ്ദു, റോസ് മഗവൻ, ആസിയ അർജന്റോ, ആംബ്ര ഗുറ്റിയെറസ്, ആഷ്ലി ജൂഡ്, കാറ ഡെലവിൻ, ഹെതർ ഗ്രഹാം, ലുസിയ ഇവാൻസ് തുടങ്ങി ഒട്ടേറെപ്പേർ വെയ്ൻസ്റ്റെയ്‌ന്റെ ലൈംഗികപീഡനത്തിനിരയായതായി വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളുടെ സമ്മതമില്ലാതെ ലൈംഗിക ഉദ്ദേശ്യത്തോടെ സമീപിച്ചിട്ടില്ലെന്ന നിലപാടുമായാണ് വെയ്ൻസ്റ്റെയ്ൻ ഇതിനെ കോടതിയിൽ പ്രതിരോധിച്ചുവന്നത്.

അമേരിക്കൻ ചലച്ചിത്ര നിർമ്മാതാവ്. ബോക്‌സ് ഓഫിസിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച ഷെയ്ക്‌സ്പിയർ ഇൻ ലവും പൾപ് ഫിക്ഷനും ഉൾപ്പെടെ സിനിമകൾ നിർമ്മിച്ചു. മിറാമാക്‌സ് എന്ന ബാനറിലാണു വെയ്ൻസ്റ്റെയ്ൻ സിനിമകളിറക്കിയത്. ഓസ്‌കർ പുരസ്‌കാരം നേടിയ വിഖ്യാത സംവിധായകൻ ക്വെന്റൈൻ ടറാന്റിനോയുടെ ഒട്ടുമിക്ക സിനിമകളും നിർമ്മിച്ചത് വെയ്ൻസ്റ്റെയ്‌നാണ്. മിറാമാക്‌സിലൂടെ ഇറങ്ങിയ ചിത്രങ്ങൾക്കെല്ലാം കൂടി മുന്നൂറിലേറെ ഓസ്‌കർ നാമനിർദ്ദേശങ്ങൾ ലഭിച്ചു.

#മീടൂ പ്രതിഷേധത്തിലെ ആദ്യ വില്ലൻ
ലോകമെമ്പാടും #മീടൂ പ്രതിഷേധജ്വാലയ്ക്ക് തിരികൊളുത്തിയത് ഹാർവി വെയ്ൻസ്‌റ്റൈയ്‌നാണ്. വെയിൻസ്റ്റീനെതിരെ സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തൽ വന്നതോടെയാണ് ലോകമെമ്പാടുമുള്ള വനിതകൾ ഈ ഹാഷ്ടാഗിൽ അണി നിരന്നത്. ഹോളിവുഡിലെ ഉന്നതനായ ഹാർവി വെയ്ൻസ്റ്റെയ്ൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി ഒട്ടേറെ പേർ രംഗത്തുവന്നുകൊണ്ടിരിക്കെ, #MeToo (ഞാനും ഇരയായി എന്ന അർഥത്തിൽ) എന്ന ഹാഷ്ടാഗുമായി നടി അലീസ മിലാനോ സ്വന്തം അനുഭവങ്ങൾ 2017 ഒക്ടോബർ 15ന് ഉച്ചയ്ക്ക് ട്വീറ്റ് ചെയ്തതാണ് ലോകത്തെമ്പാടും #മീടൂ വെളിപ്പെടുത്തലുകൾക്കു തുടക്കമിട്ടത്.

ലൈംഗികാതിക്രമങ്ങൾ അതിജീവിച്ചവരോട് സ്റ്റാറ്റസ് അപ്ഡേറ്റ് ആയി #MeToo നൽകാനും അലീസ ആഹ്വാനം ചെയ്തു. അന്നു രാത്രിയായപ്പോഴേക്കും, 2 ലക്ഷം പേർ അതിനോടു പ്രതികരിച്ചു. ഒരുദിവസം പിന്നിട്ടപ്പോഴേക്കും അത് 5 ലക്ഷമായി. ഫേസ്‌ബുക്കിൽ 24 മണിക്കൂറിനകം 47 ലക്ഷം പേർ ഈ ഹാഷ്ടാഗ് ഉപയോഗിച്ച് 1.25 കോടി കുറിപ്പുകളിടുകയായിരുന്നു. 2017 ഒക്ടോബറിൽ ന്യൂയോർക്ക് ടൈംസും ന്യൂയോർക്കറുമാണ് മിറാമാക്‌സ് സ്റ്റുഡിയോയുടെ സ്ഥാപകനായ വെയ്ൻസ്റ്റെയ്‌നിനെതിരായ ആരോപണങ്ങൾ വെളിച്ചത്തു കൊണ്ടുവന്നത്. ഇതേത്തുടർന്നാണു ദശകങ്ങൾക്കു മുൻപേ സംഭവിച്ചതടക്കമുള്ള ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഒട്ടേറെ സ്ത്രീകൾ രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP