Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണം കവർന്ന കേസ്: പത്താംപ്രതിയും അറസ്റ്റിൽ; 26കാരനെ കൊള്ളയടിച്ചത്ഇയോൺ കാറിലെത്തിയ സംഘത്തിലെ നാലുപേർ; സ്വർണവിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9 പ്രതികൾ നേരത്തെ അറസ്റ്റിൽ

കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് സ്വർണം കവർന്ന കേസ്: പത്താംപ്രതിയും അറസ്റ്റിൽ; 26കാരനെ കൊള്ളയടിച്ചത്ഇയോൺ കാറിലെത്തിയ സംഘത്തിലെ നാലുപേർ; സ്വർണവിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9 പ്രതികൾ നേരത്തെ അറസ്റ്റിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂരിൽ വിമാനമിറങ്ങിയ കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന കേസിയെ പത്താംപ്രതിയും അറസ്റ്റിൽ. സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി സേട്ട് അടക്കം 9 പ്രതികൾ നേരത്തെ അറസ്റ്റിലായിരുന്നു.കരിപ്പൂർ വിമാനത്താവളത്തിൽ കൊണ്ടോട്ടി സ്വദേശിയായ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് സ്വർണം തട്ടിയെടുത്ത സംഭവത്തിലെ അവസാന പ്രതിയാണ് ഇന്ന് അറസറ്റിലായ വയനാട് കമ്പളക്കാട് കുന്നൻ ഉളിയിൽ മിഥുലാജ്(26). പ്രതിയെ കൊണ്ടോട്ടി പൊലീസാണ് അറസ്റ്റു ചെയ്തത്.

പ്രതികൾ തട്ടിയെടുത്ത സ്വർണം പൊലീസ് കണ്ടെടുത്തിരുന്നു. 2019 ജൂലൈ നാലിന് ഷാർജ്ജയിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ കൊണ്ടോട്ടി മുണ്ടശ്ശേരി നവിൽക്കുണ്ട് മുസമ്മിൽ (18)നെയാണ് ഇയോൺ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഐക്കരപ്പടിയിൽ വെച്ച് മുസമ്മിൽ ദേഹത്ത് ഒളിപ്പിച്ചുവെച്ച 600 ഗ്രാം വരുന്ന സ്വർണ്ണ മിശ്രിതം പ്രതികൾ കവർന്നുവെന്നാണ് കേസ്.

മുസമ്മിലിനെ രാമനാട്ടുകര അറപ്പുഴ പാലത്തിനു സമീപം ഇറക്കിവിട്ട സംഭവത്തിലാണ് മിഥുലാജ് അറസ്റ്റിലായത്. കേസിൽ വയനാട്, കോഴിക്കോട് സ്വദേശികളായ പ്രവീൺ, ഹർഷദ്, മുഹ്സിൻ, അർഷദ്, ഫഹദ്, സബിൻ റാഷിദ്,വിഗ്നേഷ്, ഷൗക്കത്ത്, സ്വർണം വിൽപ്പന നടത്താൻ സഹായിച്ച മഹാരാഷ്ട്ര സ്വദേശി അശോക് സേട്ട് എന്നീ ഒമ്പത് പ്രതികളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വയനാട് പടിഞ്ഞാറെത്തറയിലെ രഹസ്യ കേന്ദ്രത്തിൽ നിന്നാണ് മിഥുലാജിനെ പിടികൂടിയത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശ പ്രകാരം കൊണ്ടോട്ടി സിഐ എൻ.ബി ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.യുവാവിനെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ ജയിലിൽ കഴിയുന്ന പ്രതിയുടെ റിമാന്റ് കാലാവധി മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മാർച്ച് ഒമ്പതു വരെ നീട്ടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP