Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജീൻസിന്റെ ബട്ടൻ പോയിന്റിലും താഴ്ഭാഗത്തെ മടക്കിനിടയിലും അതിവിഗദ്ധമായി അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 40 ലക്ഷം വിലമതിക്കുന്ന മുക്കാൽകിലോ സ്വർണം; കാസർകോഡ് സ്വദേശികൾ പിടിയിൽ

ജീൻസിന്റെ ബട്ടൻ പോയിന്റിലും താഴ്ഭാഗത്തെ മടക്കിനിടയിലും അതിവിഗദ്ധമായി അറയുണ്ടാക്കി സ്വർണം കടത്താൻ ശ്രമം; തിരുവനന്തപുരം വിമാനത്താവളത്തിൽ പിടികൂടിയത് 40 ലക്ഷം വിലമതിക്കുന്ന മുക്കാൽകിലോ സ്വർണം; കാസർകോഡ് സ്വദേശികൾ പിടിയിൽ

എം മനോജ് കുമാർ

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച മുക്കാൽ കിലോയോളം സ്വർണം കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 40 ലക്ഷം രൂപ വിപണി മൂല്യം വരുന്ന സ്വർണ്ണമാണ് പിടികൂടിയത്. കാസർകോട് സ്വദേശികളായ അഷ്‌റഫ്, ഷിയാ ബുദീൻ, അബ്ദുൽ മെഹ്‌റുഫ് എന്നിവർ ജീൻസിന്റെ ബട്ടൻ പോയിന്റിന്റെ പിറകിലും താഴ്ഭാഗത്തെ മടക്കിനിടയിലും അതി വിദഗദ്ധമായി അറയുണ്ടാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

മെറ്റൽ ഡിറ്റക്ടർ ബീപ് സൗണ്ട് ഉണ്ടായാൽ ബട്ടന്റെയോ ഷൂ ലെയസ് ദ്വാരങ്ങളുടേയോ ആണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരത്തിലൊരു മാർഗ്ഗം പരീക്ഷിച്ചത്. ദുബായ് - തിരുവനന്തപുരം എമിറേറ്റ്‌സ് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പിടിയിലായത്.
അര ലക്ഷം രൂപ ഇന്ത്യൻ മാർക്കറ്റിൽ വിലയുള്ള സിഗരറ്റും മുഹമ്മദ് സമീർ ഉൾപ്പടെയുള്ള യാത്രക്കാരനിൽ നിന്നും പിടികൂടി.

ടീമിലുണ്ടായിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ: എൻ.പ്രദീപ് - ഡെപ്യൂട്ടി കമ്മീഷണർ, പി.രാമചന്ദ്രൻ, സുപ്രണ്ട്, മനോജ്.പി, സൂപ്രണ്ട്, വിശാഖ്.ഡി, ഇൻസ്‌പെക്ടർ, ശ്രീബാബു, ഇൻസ്‌പെക്ടർ. കഴിഞ്ഞ ദിവസം ഇതേ ടീം വള്ളക്കടവ്, കന്യാകുമാരി സ്വദേശികളിൽ നിന്ന് പത്ത് ലക്ഷം രൂപ വിപണിമൂല്യമുള്ള സ്വർണ്ണ നാണയങ്ങളും കട്ട് ചെയിനും പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP