Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാർത്ഥിനികൾ ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നത് സഹിച്ചില്ല: പെൺകുട്ടികൾക്ക് ശകാരവർഷത്തിന് ശേഷം ക്രൂര മർദ്ദനം; ഹോസ്റ്റലിലേക്ക് ഓടികയറിയിട്ടും പിന്തുടർന്ന് മർദ്ദനം; ആൺകുട്ടികളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ

വിദ്യാർത്ഥിനികൾ ആൺസുഹൃത്തുക്കളുമായി സംസാരിക്കുന്നത് സഹിച്ചില്ല: പെൺകുട്ടികൾക്ക് ശകാരവർഷത്തിന് ശേഷം ക്രൂര മർദ്ദനം; ഹോസ്റ്റലിലേക്ക് ഓടികയറിയിട്ടും പിന്തുടർന്ന് മർദ്ദനം; ആൺകുട്ടികളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ഇൻഡോർ: ആൺകുട്ടികളോട് സംസാരിച്ചതിന് വിദ്യാർത്ഥിനികളെ മർദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജർ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. പെൺകുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമർജീത് സിങ് എന്നയാൾ മർദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആൺ സുഹൃത്തുക്കളുമായി എംബിഎ വിദ്യാർത്ഥിനികൾ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമർജീത് സിങ് എത്തിയത്.

ശകാരവർഷം നടത്തിയ ശേഷം വിദ്യാർത്ഥിനികളെ അകാരണമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് ഇവരെ പിന്തുടർന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മർദ്ദിച്ചു. ആൺകുട്ടികളുമായും തർക്കമുണ്ടായി. പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമർജീത് സിങും താമസിക്കുന്നത്. ആൺസുഹൃത്തുക്കൾ ഹോസ്റ്റലിൽ താമസിക്കുന്ന പെൺകുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അലോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു.

വിവിധ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു. അമർജിത് സിംഗിന്റെ അമ്മയെ ഉപദ്രവിച്ചെന്ന പരാതിയിൽ ഹോസ്റ്റലിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP