Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് രൂപീകരിച്ചു

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് ഫഹാഹീൽ യൂണിറ്റ് രൂപീകരിച്ചു

സ്വന്തം ലേഖകൻ

കുവൈറ്റ് : കുവൈറ്റിലെ ആലപ്പുഴ നിവാസികളുടെ കൂട്ടായ്മയുടെ ഫഹാഹീൽ മേഖലാ കമ്മറ്റി നിലവിൽ വന്നു. അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലേമുറിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡൈ്വസറി ബോർഡ് ചെയർമാൻ സണ്ണി പത്തിചിറ ഉത്ഘാടനം ചെയ്തു. ജനറൽ കോർഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഫഹാഹീൽ യൂണിറ്റ് കൺവീനർലിബു പായിപാടൻ നന്ദി അറിയിച്ചു.

അജപാക് വൈസ് പ്രസിഡന്റ് മാത്യു ചെന്നിത്തല, വനിതാ സെക്രട്ടറി കീർത്തി സുമേഷ്, സെക്രട്ടറിമാർ അനിൽ കുമാർ വള്ളികുന്നം, ജി സുന്ദരേശൻ പിള്ള, എക്‌സികുട്ടീവ് അംഗങ്ങളായ അഷ്റഫ് മണ്ണാംച്ചേരി, അശോകൻ വെണ്മണി, സുമേഷ് കൃഷ്ണൻ, സുചിത്ര സജി എന്നിവർ സംസാരിച്ചു.

യൂണിറ്റ് ഭാരവാഹികളായി ലിബു പായിപ്പാടൻ (കൺവീനർ) ജോയിന്റ് കൺവീനർമാർ നന്ദു എസ് ബാബു, ഷഫീക് .എം , ജിം ജോർജ്എന്നിവർ അടങ്ങുന്ന 17 അംഗ അംഗ എക്‌സികുട്ടീവ് കമ്മറ്റി നിലവിൽ വന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP