Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വർണ്ണത്തളികയിൽ നൽകിയാലും ഇഷ്ടഭക്ഷണമായ ബീഫ് ഇല്ലാഞ്ഞാൽ ട്രംപ് പൊറുക്കുമോ? ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെയെന്ന് വിദേശ മാധ്യമങ്ങൾ; ബീഫില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത അമേരിക്കൻ പ്രസിഡന്റ് പശുവിനെ ഗോമാതാവായി ആദരിക്കുന്ന ഇന്ത്യയിൽ എന്തുചെയ്യും? ആട്ടിറച്ചി നൽകി അഡ്ജസ്റ്റ് ചെയ്യാനുള്ള ഇന്ത്യൻ തന്ത്രം വിജയിക്കുമോ? ട്രംപിന്റെ അത്താഴവിരുന്നിൽ ചങ്കിടിച്ച് ഇന്ത്യൻ അധികൃതർ

സ്വർണ്ണത്തളികയിൽ നൽകിയാലും ഇഷ്ടഭക്ഷണമായ ബീഫ് ഇല്ലാഞ്ഞാൽ ട്രംപ് പൊറുക്കുമോ? ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത ട്രംപിന്റെ ഇഷ്ട ഭക്ഷണം ബീഫ് തന്നെയെന്ന് വിദേശ മാധ്യമങ്ങൾ; ബീഫില്ലാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത അമേരിക്കൻ പ്രസിഡന്റ് പശുവിനെ ഗോമാതാവായി ആദരിക്കുന്ന ഇന്ത്യയിൽ എന്തുചെയ്യും? ആട്ടിറച്ചി നൽകി അഡ്ജസ്റ്റ് ചെയ്യാനുള്ള ഇന്ത്യൻ തന്ത്രം വിജയിക്കുമോ? ട്രംപിന്റെ അത്താഴവിരുന്നിൽ ചങ്കിടിച്ച് ഇന്ത്യൻ അധികൃതർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യൻ സന്ദർശനത്തിനെത്തുന്ന യു.എസ്. പ്രസിഡന്റ് ഡോണൾഡ ട്രംപിന്റെ അത്താഴ വിരുന്നിന് മാറ്റു കൂട്ടാൻ സ്വർണ്ണത്തളികകൾ ഇന്ത്യ പ്രത്യേകമായി രൂപകൽപ്പന ചെയ്യുന്നുണ്ടെങ്കിലും അതിൽ എന്ത് വിളമ്പും ്എന്നതിനെചൊല്ലി ഇപ്പോളും കൺഫ്യൂഷൻ. ഒരിക്കൽപോലും പൂർണ്ണമായും സസ്യാഹാരം കഴിക്കാത്ത മനുഷ്യനാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നാണ് ബ്രിട്ടീഷ് പത്രമായ ഡെയ്ലി മെയിൽ അടക്കമുള്ളവർ പറയുന്നത്. കടുത്ത ബീഫ് പ്രേമിയായ ട്രംപ്, ഗോവധ നിരോധനമുള്ള ഉത്തരേന്ത്യയിൽ എന്ത് കഴിക്കും. അദ്ദേഹം ബീഫ് ആവശ്യപ്പെട്ടാൽ അധികൃതർക്ക് അത് നൽകണ്ടേിവരുമോ, അതോ ബീഫിന് പകരം ആട്ടിറച്ചിയിൽ അദ്ദേഹം തൃപ്തിപ്പെടുമോ? ട്രംപ് ഇന്ത്യയിലെത്തിയതോടെ ഭക്ഷണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും കൊഴുക്കുകയാണ്.

സൗദി അറേബ്യയിലേ സിങ്കപ്പൂരോ എവിടെ സന്ദർശിച്ചാലും ആതിഥേയർ ട്രംപിനായി ഒരുക്കുന്നത് അദ്ദേഹത്തിന്റെ ഇഷ്ട വിഭവങ്ങളാണ്. അതിൽ മാംസാഹാരമാണ് പ്രധാനമെന്നും വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ബീഫ് കഷ്ണം, ബർഗർ, റൊട്ടിയുടെ ആകൃതിയിൽ മുറിച്ചെടുത്ത മാംസം എന്നിവ മാറി മാറി വരുന്നതാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹാര രീതി. ഇന്ത്യയിലെ രണ്ട് ദിവസത്തെ സന്ദർശനത്തിൽ മൂന്ന് നഗരങ്ങളാണ് ട്രംപ് സന്ദർശിക്കുന്നത്. ഗുജറാത്ത്, ആഗ്ര, ഡൽഹി എന്നിവിടങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്. ഇവിടെങ്ങളെല്ലാം ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളാണ്, മാത്രമല്ല, ഇവിടെങ്ങളിലെല്ലാം പശു ആരാധിക്കപ്പെടുന്നു. ചില നഗരങ്ങളിൽ ബീഫ് കഴിക്കുന്നതിന് വിലക്കുമുണ്ട്.

ട്രംപിനെ സ്വീകരിക്കാൻ വലിയ കാര്യപരിപാടികളാണ് മോദി ഒരുക്കിയിരിക്കുന്നത്. മഹാ റാലി, താജ്മഹൽ സന്ദർശനം, ഇങ്ങനെ പോകുന്നു അത്. എന്നാൽ സസ്യാഹാരിയായ മോദി അമേരിക്കൻ പ്രസിഡന്റിനും നൽകാൻ ഉദ്ദേശിക്കുന്നത് സസ്യാഹാരം തന്നെയാണ്. ഇന്ത്യയിലെത്തിയാൽ മോദിക്കൊപ്പം ട്രംപ് ആഹാരം കഴിക്കാനിരിക്കും, ഇതിൽ ഇന്ത്യൻ രാഷ്ട്രപതിയുടെ വസതിയായ രാഷ്ട്രപതി ഭവനുമുണ്ട്. ഇന്ത്യയിലെത്തുന്ന ട്രംപിന്റെ ആഹാരക്രമം ഒടുവിലാണ് ചിട്ടപ്പെടുത്തുന്നത്. വിദേശത്തുള്ളപ്പോൾ ദിവസത്തിൽ രണ്ട് തവണ ട്രംപിന് ബീഫ് കഴിക്കണം. അതാണത്രേ പതിവ്. ട്രംപിനൊപ്പം പലതവണ ആഹാരം കഴിച്ചിട്ടുള്ള ഒരാൾ വ്യക്തമാക്കിയത് '' ഞാൻ ഒരിക്കലും ട്രംപ് സസ്യാഹാരം കഴിക്കുന്നത് കണ്ടിട്ടില്ല'' എന്നാണെന്ന് സിഎൻഎൻ വ്യക്തമാക്കുന്നു.

ബീഫിന് പകരം ആട്ടിറച്ചി നൽകിയാണ് നേരത്തേ ട്രംപ് ഇന്ത്യയിലെത്തിയപ്പോൾ ആഹാരം ക്രമീകരിച്ചത്. ട്രംപിന് അദ്ദേഹത്തിന്റെ ഇഷ്ട ആഹാരം നൽകുന്നത് മോദി എളുപ്പമായിരിക്കില്ലെന്നാണ് ഔദ്യോഗിക സംഘം പറയുന്നത്. ''ചീസ് ബർഗറുകൾ അവർ നൽകില്ല. അങ്ങനെ വരുമ്പോൾ അദ്ദേഹം എന്തുചെയ്യുമെന്ന് അറിയില്ല'' എന്നും അവർ പറയുന്നു. ട്രംപിന്റെ ഇഷ്ട റെസ്റ്റോറന്റുകളിലൊന്നായ മക്ഡൊളാണൾഡ്സ് ഇന്ത്യയിൽ ബീഫ് വിതരണം ചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. പകരം ചിക്കൻ ബർഗറുകളാണ് അവർ നൽകുന്നത്. ചുരുക്കത്തിൽ ബീഫ് കഴിക്കാതെ ഒരു ദിവസം പോലും തള്ളി നീക്കാനാകാത്ത ട്രംപിന് ഇന്ത്യയിൽ 36 മണിക്കൂറുകൾ എളുപ്പമാകില്ല.

ട്രംപിന്റെ അത്താഴ വിരുന്നിന മാറ്റു കൂട്ടാൻ സ്വർണവും വെള്ളിയും ചേർത്ത പാത്രങ്ങൾ രാജസഥാനിലെ ജയപൂരിൽ നിന്നാണ് എത്തുന്നത്. ജയപൂരിലെ ഡിസൈനർ അരുൺ പഭുവാൽ രൂപകൽപന ചെയത അവിടെ തന്നെ നിർമ്മിച്ച പ്രത്യേക പാത്രങ്ങളും സപൂണുകളും മറ്റു തീന്മേശ ഉപകരണങ്ങളുമാണ പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും അത്താഴ വിരുന്നിൽ ഉപയോഗിക്കുക.ട്രംപ്, ഭാര്യ മെലനിയ മറ്റു കുടംബാംഗങ്ങൾ എന്നിവരുടെയെല്ലാം പേരുകൾ കൊത്തിയ തീനുപകരണങ്ങൾ വരെ മേശയിലുണ്ടാകും. സ്വർണവും വെള്ളിയും ചേർത്ത മിനുക്കിയെടുത്ത പാത്രങ്ങളും മറ്റും പൂർത്തിയാക്കാൻ മൂന്നാഴ്ചയാണ് വേണ്ടിവന്നതെന്ന ഡിസൈനർ അരുൺ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP