Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫർണ്ണീച്ചർ കടക്കാരൻ മദ്രസ അദ്ധ്യാപകനായി; ഭർത്താവിന്റെ ഫോൺ പരിശോധനയിൽ ഭാര്യ കണ്ടെത്തിയത് മദ്രസയിലെ കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം; കാമുകിയെ താക്കീത് ചെയ്തതും വെറുതെയായി; ആത്മഹത്യാ ശ്രമവും ഭർത്താവിനെ സ്വാധീനിച്ചില്ല; കള്ള സ്നേഹം തിരിച്ചറിയാതെ കടം വാങ്ങി നൽകിയത് 5 ലക്ഷം രൂപയും 15 പവനും; ഒടുവിൽ സീനത്ത് അറിഞ്ഞത് ഒളിച്ചോട്ടം; ജംഷീറിനും ഫൗസിയക്കും വേണ്ടി അന്വേഷണവുമായി കുടുംബങ്ങൾ; അടിവാരത്തെ ഉസ്താദിന്റെ ഒളിച്ചോട്ടം ചർച്ചയാകുമ്പോൾ

ഫർണ്ണീച്ചർ കടക്കാരൻ മദ്രസ അദ്ധ്യാപകനായി; ഭർത്താവിന്റെ ഫോൺ പരിശോധനയിൽ ഭാര്യ കണ്ടെത്തിയത് മദ്രസയിലെ കുട്ടിയുടെ അമ്മയുമായുള്ള അടുപ്പം; കാമുകിയെ താക്കീത് ചെയ്തതും വെറുതെയായി; ആത്മഹത്യാ ശ്രമവും ഭർത്താവിനെ സ്വാധീനിച്ചില്ല; കള്ള സ്നേഹം തിരിച്ചറിയാതെ കടം വാങ്ങി നൽകിയത് 5 ലക്ഷം രൂപയും 15 പവനും; ഒടുവിൽ സീനത്ത് അറിഞ്ഞത് ഒളിച്ചോട്ടം; ജംഷീറിനും ഫൗസിയക്കും വേണ്ടി അന്വേഷണവുമായി കുടുംബങ്ങൾ; അടിവാരത്തെ ഉസ്താദിന്റെ ഒളിച്ചോട്ടം ചർച്ചയാകുമ്പോൾ

ആർ പീയൂഷ്

കോഴിക്കോട്: മദ്രസ അദ്ധ്യാപകൻ ഭാര്യയേയും കുട്ടികളേയും ഉപേക്ഷിച്ച് മൂന്ന് കുട്ടികളുടെ മാതാവായ യുവതിയുമായി നാടുവിട്ടു. വയനാട് അടിവാരം വലിയ പള്ളിയിലെ മദ്രസ അദ്ധ്യാപകൻ ജംഷീറാണ് നാദാപുരം സ്വദേശിനിയായ ഫൗസിയക്കൊപ്പം നാടവിട്ടത്. ജംഷീറിനെതിരെ ഭാര്യ സീനത്ത് തമിഴ്‌നാട് നീലഗിരി എരുമാട് പൊലീസ് സ്റ്റേഷനിലും ഫൗസിയയെ കാണാനില്ല എന്നു കാട്ടി ബന്ധുക്കൾ നാദാപുരം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിരിക്കുകയാണ്. കൂടാതെ ജംഷീറിന്റെ ഭാര്യ സീനത്ത് തന്റെ ഭർത്താവിനെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ അറിയിക്കണമെന്ന് കാട്ടി സോഷ്യൽ മീഡിയയിൽ കുറിപ്പും ഇട്ടിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയിലാണ് ജംഷീർ നാദാപുരം സ്വദേശിനിയുമായി കടന്ന് കളഞ്ഞത്. മദ്രസയിലെ കുട്ടികളുടെ ഉമ്മമാർ ഉൾപ്പെടുന്ന ഇസ്ലാമിക് ഗ്രൂപ്പ് എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്നും പരിചപ്പെട്ടതായിരുന്നു ഫൗസിയയെ. പരിചയം പിന്നീട് വളർന്ന് പ്രണയ ബന്ധമാകുകയും ഒളിച്ചോട്ടത്തിലേക്ക് വഴിവയ്ക്കുകയുമായിരുന്നു. ജംഷീറും ഭാര്യ സീനത്തും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. സെറ്റിയുടെ പണിയുമായി എത്തിയതായിരുന്നു ജംഷീർ. 14 വർഷങ്ങൾക്ക് മുൻപായിരുന്നു വിവാഹം. വിവാഹ ശേഷം എരുമാട് ഭാര്യ വീട്ടിലായിരുന്നു താമസം. പിന്നീട് ഭാര്യ വീട്ടുകാരുടെ സഹായത്തോടെയും നാട്ടുകരുടെ പക്കൽ നിന്നും കടം വാങ്ങിയ പണം ഉപയോഗിച്ചും വയനാട് അടിവാരത്തിൽ ഒരു ഫർണ്ണീച്ചർ ഷോപ്പ് ഇട്ടു. കൂടാതെ ഇയാൾ മദ്രസ അദ്ധ്യാപകനായി അടിവാരത്തെ പള്ളിയിൽ ജോലിയും ചെയ്തു.

അടിവാരത്ത് നിന്നും ആഴ്ചയിലൊരിക്കലായിരുന്നു ഇയാൾ എരുമാടുള്ള ഭാര്യയുടെയും കുട്ടികളുടെയും അടുത്ത് എത്തിയിരുന്നത്. ദിവസവും വീഡിയോ കോൾ ചെയ്ത് മകളോടും മകനോടും സംസാരിക്കുമായിരുന്നു. എന്നാൽ അടുത്തിടെയായി ഫോൺ കോളുകൾ കുറയുകയും വീട്ടിലേക്കുള്ള വരവും നിന്നു. ഭാര്യ സീനത്ത് ഇയാളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കടയിലും മദ്രസയിലും തിരക്കായതിനാലാണ് വരാൻ പറ്റാത്തത് എന്ന് പറയുകയായിരുന്നു. പിന്നീട് വിളിക്കുമ്പോഴൊക്കെ കോൾ വെയ്റ്റിങ്ങും ആയിരുന്നു. അങ്ങനെ ഒരു ദിവസം അടിവാരത്തെ ഷോപ്പിൽ സീനത്തെത്തുകയും എന്താണ് വീട്ടിൽ വരാത്തത് എന്ന് അന്വേഷിക്കുകയും ചെയ്തു. അടുത്തയാഴ്ച വരാമെന്ന് ജംഷീർ പറഞ്ഞെങ്കിലും അത് കൂട്ടാക്കാതെ തന്റെ ഒപ്പം വീട്ടിലേക്ക് കൊണ്ടുപോയി.

വീട്ടിലെത്തിയപ്പോഴാണ് ഭർത്താവിന് നിരന്തരം ഫോൺ കോൾ വരുന്നത് ശ്രദ്ധയിൽപെട്ടത്. അതാരാണെന്ന് ചോദിച്ചപ്പോൾ മദ്രസയിൽ പഠിക്കുന്ന ഒരു കുട്ടിയുടെ ഉമ്മയാണ് എന്നും കൗൺസിലിങ്ങിനായി വിളിക്കുന്നതാണ് എന്നുമാണ് ജംഷീർ പറഞ്ഞത്. ഇത് വിശ്വസിക്കാതെ സീനത്ത് മൊബൈൽ പിടിച്ചു വാങ്ങി പരിശോധിച്ചപ്പോൾ വാട്ട്സാപ്പ് വഴി ഇരുവരും ചാറ്റ് ചെയ്ത മെസ്സേജുകൾ കണ്ടു. ഒരു ഭാര്യ കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകളായിരുന്നു. ഇതോടെ ആ നമ്പർ കുറിച്ചെടുത്ത് തന്റെ മൊബൈലിൽ നിന്നും വിളിച്ച് ഫൗസിയയെ സീനത്ത് താക്കീത് നൽകി. ഇനി വിളിക്കില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കരുത് എന്നും ഫൗസിയ സീനത്തിനോട് അപേക്ഷിച്ചു. അങ്ങനെ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു എന്നാണ് സീനത്ത് കരുതിയത്.

വീട്ടിൽ നിന്നും വീണ്ടും അടിവാരത്തേക്ക് പോയ ജംഷീർ പഴയപോലെ തന്നെ വിളിക്കാതെയും വരാതെയുമായി. ഇതോടെ വീട്ടമ്മ താൻ ജീവനൊടുക്കുമെന്ന് ഭീഷണി മുഴക്കി. എന്നാൽ നീ ആത്മഹത്യ ചെയ്തോ എന്ന് ജംഷീർ പറഞ്ഞു. അങ്ങനെ വീട്ടമ്മ മക്കളുമായി അടിവാരത്തെത്തുമ്പോഴും ഉസ്താദ് ഫോണിൽ തന്നെയായിരുന്നു. താൻ ആത്മഹത്യ ചെയ്യാൻ പോകുകയാണ് എന്ന് പറഞ്ഞ് കയ്യിൽ കരുതിയിരുന്ന ഗുളിക കഴിക്കാൻ തുടങ്ങുമ്പോളും ജംഷീർ അനങ്ങിയില്ല. കഴിച്ചതിന് ശേഷം ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ അടുത്തുള്ള ഒരു കടയുടമയോട് തന്റെ ഭാര്യ എന്തോ എടുത്ത് കഴിച്ചുവെന്നും വേഗം ആശുപത്രിയിൽ കൊണ്ടു പോകണമെന്നും പറഞ്ഞു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച് വയറൊക്കെ കഴുകി അഞ്ച് ദിവസത്തിന് ശേഷം തിരികെ എരുമാടുള്ള വീട്ടിലെത്തി.

ഈ സംഭവത്തിന് ശേഷം സീനത്തിനോട് ജംഷീർ അമിത സ്നേഹം ഭാവിക്കുകതയും വ്യാപാര ആവശ്യത്തിനായി കുറച്ചു പണം വേണമെന്നും ആവിശ്യപ്പെട്ടു. അയൽപക്കത്തി നിന്നും മറ്റുമായി വാങ്ങിയ 5 ലക്ഷം രൂപയും 15 പവൻ സ്വർണ്ണാഭരണങ്ങളും ജംഷീറിന് സീനത്ത് നൽകി. ഇതുമായി പോയ ജംഷീറിനെ പറ്റി പിന്നീട് യാതൊരു വിവരവുമില്ലായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഫൗസിയയുമായി നാടുവിട്ടു എന്ന വിവരം അറിയുന്നത്. ഫൗസിയ നാദാപുരത്തെ തന്റെ അയൽക്കാരുടെ പക്കൽ നിന്നും വലിയ തുക കടം വാങ്ങിയാണ് ജംഷീറിനൊപ്പം പോയത്. രണ്ട് കുട്ടികളും കടബാധ്യതയുമായി ഏറെ ദുരിതത്തിലായിരിക്കുകതയാണ് സീനത്ത്.

തമിഴ്‌നാട് നീലഗിരി ജില്ലയിലാണ് മലയാളികളായ ഇവർ താമസിക്കുന്നത്. സീനത്തിനും കുടുംബത്തിനും നീതി കിട്ടാൻ കേരള സർക്കാർ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. അതേ സമയം ജംഷീറും ഫൗസിയയും അവസാനമായി കാസർഗോഡാണ് തങ്ങിയതെന്ന് നാദാപുരം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കർണ്ണാടകയിലേക്ക് കടക്കു മുൻപ് പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP