Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുട്ടിക്കുറുമ്പനെ കൂട്ടാൻ അമ്മയാന രണ്ടാംദിവസവും എത്തിയില്ല; ഉൾക്കാട്ടിൽ ആനക്കുട്ടിയുമായി നിലയുറപ്പിക്കാനുള്ള വനപാലകരുടെ നീക്കവും പൊളിഞ്ഞു; ബാരിക്കേഡിനുള്ളിൽ കഴിയുന്ന കുട്ടിക്കുറുമ്പന് പാലും പഴവും നൽകി ഫോറസ്റ്റ് ഉദ്യോഗസ്ഥർ; കുറുമ്പ് കാട്ടിയും തുമ്പിയാട്ടിയും നാട്ടുകാരോടൊപ്പം കളിച്ച് മറിഞ്ഞ് കുട്ടികുറുമ്പനും; തുണ്ടം ഫോറസ്റ്റ് റെയിഞ്ചിൽ നിന്ന് കണ്ടെത്തിയ കുട്ടിയാനയെ ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റാൻ നീക്കം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അമ്മ ആന ഇന്നലെയും എത്തിയില്ല. തുണ്ടം ഫോറസ്റ്റ് റെയിഞ്ചിലെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം പലവൻപടിയിൽ ജനവാസ കേന്ദ്രത്തിനടുത്ത് പ്രത്യേക സംരക്ഷണയിൽ വനം വകുപ്പധികൃതർ പാർപ്പിച്ചിട്ടുള്ള കുട്ടിക്കൊമ്പനെ ആനപരിപാല കേന്ദ്രത്തിലേയ്ക്ക് മാറ്റാൻ നീക്കം.ശനിയാഴ്ച മുതൽ വടാട്ടുപാറയ്ക്കടുത്ത് പലവൻപടിയിൽ ബാരിക്കേട് തീർത്ത പാർപ്പിച്ചുവരുന്ന രണ്ട് മാസത്തോളം പ്രായം തോന്നിക്കുന്ന ആനക്കുട്ടിയെ കോടനാടോ കോട്ടൂരോ ഉള്ള ആനപരിപാലന കേന്ദ്രത്തിലേയ്ക്ക മാറ്റുന്നതിനാണ് ഉന്നതതലത്തിൽ ആലോചനകൾ നടന്നുവരുന്നത്.ചീഫ് വൈൽഡ്ലൈഫ് വാർഡൻ നിർദ്ദേശിക്കുന്നതനുസരിച്ച് ഈ രണ്ട് കേന്ദ്രങ്ങളിലൊന്നിലേയ്ക്ക് ഇന്ന് ഉച്ചകഴിഞ്ഞ് ആനക്കുട്ടിയെ മാറ്റുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

രാത്രി അമ്മയും കൂട്ടരും കുട്ടിയാനയെ തിരഞ്ഞ് വന്നേയ്ക്കാമെന്നും ബാരിക്കേട് തകർത്തുകൊണ്ടുപോകുമെന്നുമായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.എന്നാൽ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.ഇന്നലെ രാവിലെ അധികൃതരെത്തുമ്പോൾ തുള്ളിച്ചാടി ആനക്കുട്ടി ബാരിക്കേടിനുള്ളിലുണ്ടായിരുന്നു.പലവൻപടിയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ ആനക്കയം ഭാഗത്ത് ആനക്കൂട്ടമെത്തുന്നുണ്ടെന്നും ഇവിടേയ്ക്ക് ആനക്കുട്ടിയെ മാറ്റിപ്പാർപ്പിക്കുന്നതിനുമായി പിന്നീടുള്ള അധികൃതരുടെ നീക്കം.എന്നാൽ അവസാന നിമിഷം ഒരു ദിവസം കൂടി പലവൻപടിയിൽ തന്നെ ആനക്കൂട്ടിയെ പാർപ്പിക്കാൻ ഉന്നതങ്ങളിൽ നിന്നെത്തിയ നിർദ്ദേശമെത്തി.

ഇന്ന് പുലർച്ചെയും ആനക്കുട്ടിയെ കൂട്ടാൻ തള്ളയാനയെത്തിയില്ലെന്ന് അധികൃതർക്ക് ഉറപ്പായി.പിന്നീട് വനമേഖലയിൽ നടത്തിയ നീരീക്ഷണത്തിൽ ഏകദേശം 1 കിലോമീറ്റർ അടുത്തുവരെ ആനക്കൂട്ടമെത്തിയതായി വനപാലകർ സ്ഥിരീകരിച്ചു.

ഇതോടെയാണ് തള്ളയാനയെത്തി കുട്ടികൊമ്പനെ കൊണ്ടുപോകുമെന്ന പ്രതീക്ഷ അസ്ഥാനത്താണെന്ന് അധികൃതർക്ക് ബോദ്ധ്യമായത്.തുടർന്നാണ് ആനപരിപാലകേന്ദ്രത്തിലേയ്ക്ക് ആനക്കുട്ടിയെ മാറ്റമെന്ന ആലോചന സജീവമായതെന്നാണ് സൂചന.

വെള്ളിയാഴ്ച വൈകിട്ടാണ് പലവൻപടിക്കടുത്ത് ആനക്കൂട്ടി ഒറ്റപ്പെട്ട് നടക്കുന്നതായി അധികൃതർക്ക് വിവരം ലഭിക്കുന്നത്.തുടർന്ന പിറ്റേന്ന് തന്നെ ഈ പ്രദേശത്ത് ബാരിക്കേട് തീർത്ത് ആനക്കുട്ടിയെ സംരക്ഷിച്ചുവരികയായിരുന്നു.ആനക്കുട്ടിയെ കണ്ടെത്തിയതുമുതൽ വെറ്റിനറി സർജ്ജന്റെ നിർദ്ദേശപ്രകാരം കുട്ടിയാനയ്ക്ക് പഴവും ഇളനീരും നൽകിയിരുന്നു.ഇന്നലെ തണ്ണിമത്തൻ നൽകിത്തുടങ്ങിയതോടെ ഇളനീരിനോടും പഴത്തോടും പ്രിയം കുറഞ്ഞു.

ഇടമലയാർ എണ്ണക്കൽ ഫോറസ്റ്റ് റെയിഞ്ചിലെ ഡ്രൈവർ സോമനും തുണ്ടം ഫോറസ്റ്റ് റെയിഞ്ചിലെ വാച്ചർ വടാട്ടുപാറ സ്വദേശി സജിയുമാണ് ആനക്കുട്ടിയെ പരിചരിച്ചിരുന്നത്.സോമൻ മറ്റ് ജോലികൾക്കായി മാറിയതോടെ ഇന്നലെ സജിയുടെ പരിചരണയിലായിരുന്നു ഈ കുട്ടിക്കുറുമ്പൻ.രണ്ടു മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പൻ കൂട്ടംതെറ്റി ഇടമലയാർ പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഇവിടെ എത്തിയതാകാമെന്നാണ് അധികൃതരുടെ നിഗമനം.

പഴവും വെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ വനപാലകർ മെരുക്കിയെടുത്തത് .പഴത്തിനോടായിരുന്നു ആദ്യം ഏറ്റവും പ്രിയം.വനപാലകരുടെ കൈയിൽനിന്ന് പഴം തട്ടിയെടുക്കാൻ കുട്ടിയാന പല പ്രാവശ്യം ശ്രമിക്കുന്നതും കാണാമായിരുന്നു.
വിശപ്പും, ദാഹവും ശമിച്ചതോടെ പരിചരിക്കാനെത്തിയവരുമായി കുട്ടിയാന നല്ല ചങ്ങാത്തത്തിലായി .

പിന്നെ ഇവരെ ബാരിക്കേടിന് പുറത്തേയ്ക്കിറങ്ങാൻ പോലും ഇവൻ സമ്മതിച്ചില്ല.പുറത്ത് കടന്ന പരിചാരകരിലൊളായ സോമന് പിന്നാലെ കുട്ടിക്കൊമ്പൻ ബാരിക്കേഡ് തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ചതും പാലും, പഴവും നൽകിയതിന് ചുറ്റിവരിഞ്ഞ് സ്നേഹം പ്രകടിപ്പിച്ചതുമെല്ലാം കാണികൾക്ക് കൗതുക കാഴ്ചയായി.വെള്ളിയാഴ്ച മുതൽ ഈ കുട്ടിയാനയുടെ കുസൃതികളും ഓട്ടവും ചാട്ടവും സ്നേഹപ്രകടവുമെല്ലാം സാമൂഹിക മാധ്യമങ്ങളിലും ഇടംപിടിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP