Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊടിക്കാറ്റ് വീശിയടിച്ചു; സ്‌പെയിനിലെ കാനറി ദ്വീപിലെ വിമാനത്താവളം അടച്ചു; വിമാനത്താവളത്തിലിറങ്ങാൻ സാധിക്കാതെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; നിരവധി യാത്രക്കാർ കുടുങ്ങി

പൊടിക്കാറ്റ് വീശിയടിച്ചു; സ്‌പെയിനിലെ കാനറി ദ്വീപിലെ വിമാനത്താവളം അടച്ചു; വിമാനത്താവളത്തിലിറങ്ങാൻ സാധിക്കാതെ നിരവധി വിമാനങ്ങൾ വഴിതിരിച്ചുവിട്ടു; നിരവധി യാത്രക്കാർ കുടുങ്ങി

സ്വന്തം ലേഖകൻ

ക്തമായ പൊടിക്കാറ്റിൽ വലഞ്ഞ് സ്‌പെയ്ൻ കാനറി ദ്വീപസമൂഹം. മണൽ പൊടിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ദ്വീപിലെ വിമാനത്താവളം അടച്ചതായി സ്പാനിഷ് അധികൃതർ അറിയിച്ചു. നിരവധി വിമാനങ്ങൾ ഞായറാഴ്്ച്ച വഴിതിരിച്ച് വിട്ടതോടെ യാത്രക്കാരും ദുരിതത്തിലായി.

കാനറി ദ്വീപിലെക്കുള്ള സർവ്വീസുകൾ മിക്കവയും മറ്റ് സ്ഥലങ്ങളിലേക്ക് വഴിതിരിച്ചുവിടുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിട്ടുണ്ട്. മണിക്കൂറിൽ 120 കിലോമീറ്റർ (75 മൈൽ) വേഗത വരെയുള്ള ശക്തമായ കാറ്റാണ് ദ്വീപിൽ ആഞ്ഞടിച്ചത്. അതുകൊണ്ട് തന്നെ വിമാനത്താവളം എന്ന് വരെ അടക്കുമെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല.

കാലിമാസ്'' എന്നറിയപ്പെടുന്ന ശക്തമായ കാറ്റ് ആണ് സഹാറയിൽ കാനറികളിലേക്ക് മണൽക്കാറ്റായി രൂപം കൊണ്ടിരിക്കുന്നത്. കാലാവസ്ഥാ മാറ്റം മൂലം ശനിയാഴ്ച സംസ്ഥാനത്ത് ജാഗ്രത മുന്നറിയിപ്പ് നല്കിയിരുന്നു. വാതിലുകളും ജനലുകളും അടച്ചിരിക്കാനും അവശ്യമല്ലാത്ത കാർ യാത്ര ഒഴിവാക്കാനും തീരപ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കാനും ജനങ്ങൾക്ക് മുന്നറിയിപ്പ് ഉണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP