Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആറ് വാഹനങ്ങളിൽ നിന്ന് എണ്ണ ഊറ്റി ഹെൽമറ്റുമായി കടന്നത് സേനാംഗങ്ങൾ സംഘർഷസാധ്യത സ്ഥലത്തേക്ക് ഡ്യൂട്ടിക്ക് പോയ തക്കം നോക്കി; മോഷണവിവരം അറിയുന്നത് ഡ്യൂട്ടി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ; സംഘർഷം മൂലം പൊലീസിന് തലവേദനയായ യൂണിവേഴ്സ്റ്റി ക്യാമ്പസിൽ ഡ്യൂട്ടിക്ക് നിൽക്കുന്ന പൊലീസുകാർക്കും രക്ഷയില്ല! ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കിൽ നിന്ന് ഹൈൽമെറ്റും പെട്രോളും കവർന്നത് ഇരുട്ടിന്റെ മറവിൽ; പെട്രോൾ മോഷ്ടാക്കളെ തപ്പി പൊലീസിന്റെ തിരക്കിട്ട അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൊലീസുകാരുടെ വാഹനത്തിൽ നിന്ന് പെട്രോളും ഹെൽമെറ്റും കവർന്ന് മോഷ്ടാക്കൾ. തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ബൈക്കിൽ നിന്ന് പെട്രോളും ഹെൽമെറ്റും മോഷ്ടിച്ചത്.. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് കരുതുന്നത്. രണ്ട് ഹെൽമെറ്റുകളും ആറ് വാഹനങ്ങളിൽ നിന്ന് പെട്രോളുമാണ് കവർന്നത്.

യൂണിവേഴ്‌സിറ്റി കോളജിൽ കഴിഞ്ഞ വർഷമുണ്ടായ സംഘർഷങ്ങളെ തുടർന്നാണ് ഇവിടെ സദാ സമയവും പൊലീസ് കാവൽ ഏർപ്പെടുത്തിയത്. സംഘർഷ സാധ്യതയുടെ പശ്ചാത്തലത്തിൽ പത്ത് പൊലീസുകാരെയാണ് ക്യാമ്പസിന് മുന്നിലായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി മണക്കാടിന് സമീപം സംഘർഷം നടന്നതോടെ ഇവരെ അവിടേക്ക് അടിയന്തരമായി നിയോഗിക്കുകയായിരുന്നു. രാത്രി രണ്ടരയോടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ചാ വിവരം തിരിച്ചറിഞ്ഞത്.

രാത്രി ഒന്നരയോടെ വാഹനത്തിൽ നിന്നും പെട്രോൾ മാറ്റുന്നത് കണ്ട ചിലർ കൺട്രോൾ റൂമിലേ്ക്ക് വിളിച്ച് കാര്യം ധരിപ്പിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് എത്തിയപ്പോഴേക്കും മോഷ്ടക്കളിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താനായി പൊലീസ് ക്യാമറകൾ പരിശോധിച്ചു വരികയാണ്. പുറത്ത് നിന്നുള്ളവരാണോ കോളജിലെ വിദ്യാർത്ഥികൾക്ക് സംഭവത്തിൽ ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകരുടെ കുത്തേറ്റ് ഒന്നാം വർഷ വിദ്യാർത്ഥി അഖിലിന് കുത്തേറ്റതോടെയാണ് ഇവിടെ സദാസമയവും പൊലീസ് പടയെ വിന്യസിച്ചത്. കഴിഞ്ഞ വർഷം നടന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ മാസങ്ങളോളം ഇവിടെ പൊലീസ് സേനയെ വിന്യസിച്ചിരുന്നത്. പൊലീസിലെ തന്നെ പ്രത്യേക ആക്ഷൻ വിഭാഗവും ിവിടെ കാവലിലുണ്ടായിരുന്നു. പ്രശ്‌നങ്ങൾ ഒഴിഞ്ഞതോടെ പത്ത് പേരെ സ്ഥിര ഡ്യൂട്ടിക്കായി നിയോഗിക്കുകയായിരുന്നു.

അഖിൽവധശ്രമക്കേസുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകരായ ശിവരഞ്ജിത്ത്, നസിം, അദ്വൈത്, ആദിൽ, ആരോമൽ എന്നിവരടക്കമുള്ള പ്രതികളാണ് അറസ്റ്റിലായത്. പിന്നാലെ പരീക്ഷാ തട്ടിപ്പു കേസിലും ഇവർ പ്രതിയെന്ന് അറിഞ്ഞതോടെ യൂണിവേഴ്‌സിറ്റി കോളജിനെ ചുറ്റിപ്പറ്റി പൊലീസ് അന്വേണം തന്നെയായിരുന്നു. ശിവരഞ്ജിത്തിൻരപെ വീട്ടിൽ നിന്ന് കേരളാ .യൂണിവേഴ്‌സിറ്റി ബുക്ക്‌ലെറ്റും അഡീഷണൽ ഷീര്‌റും കണ്ടെത്തിയത് വിവാദമായിരുന്നു.

ക്യാമ്പസിൽ നിന്ന് പൊലീസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ ബഹളം വച്ചിരുന്നു. പൊലീസുകാർക്കെതിരെ വ്യാജ പരാതി നൽകാനും ശ്രമം നടന്നു. ക്യാംപസിൽ സുരക്ഷാ ഡ്യൂട്ടി നോക്കുന്ന പൊലീസും എസ്എഫ്‌ഐ പ്രവർത്തകരും തമ്മിലാണ് വാക്കേറ്റം നടന്നത്. യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ റാഗിങ് പശ്ചാത്തലത്തിൽ എട്ടപ്പൻ മഹേഷ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിന് പിന്നാലെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പൊലീസ് മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. ഇതോടെ പൊലീസിനോടുള്ള വിരോധവും ഒരു വിഭാഗം വിദ്യാർത്ഥികൾക്കുണ്ട്. വാഹങ്ങൾ കവരാതെ പെട്രോളും ഹെൽമറ്റും മാത്രം കവർന്നതോടെ പിന്നിൽ വിദ്യാർത്ഥികൾക്ക് പങ്കുണ്ടോ എന്ന ആശങ്കയും പൊലീസ് പുലർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP