Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫൊക്കാനയുടെ കാനഡ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കാനൊരുങ്ങി മത്തായി മാത്തുള

ഫൊക്കാനയുടെ കാനഡ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കാനൊരുങ്ങി മത്തായി മാത്തുള

ജോയിച്ചൻ പുതുക്കുളം

ന്യൂയോർക്ക്: പുറമറ്റം സ്വദേശിയും, ബ്രാംപ്ടൺ സമൂഹത്തിലെ നിറസാന്നിധ്യവുമായ മത്തായി മാത്തുള ഫൊക്കാനയുടെ 2020- 22 വർഷത്തെ കാനഡ റീജണൽ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. അദ്ദേഹത്തിന്റെ തീരുമാനത്തിനു ബ്രാംപ്ടൺ മലായളി സമാജം പ്രസിഡന്റ് കുര്യൻ പ്രാക്കാനവും കമ്മിറ്റി അംഗങ്ങളും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ സ്ഥാപകരിൽ ഒരാളും, മികച്ച സംഘാടകനുമാണ് മത്തായി മാത്തുള. സംഘടനയുടെ വിവിധ സ്ഥാനങ്ങളിൽ സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഇപ്പോൾ ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ ജോയിന്റ് സെക്രട്ടറിയാണ്. കനേഡിയൻ വള്ളംകളിയുടെ സംഘാടകനും, ബ്രാംപ്ടൺ സിറ്റി ഹാളിലെ വിവിധ വിവിധ ചടങ്ങുകളുടെ മുൻനിരയിൽ നിൽക്കുന്ന ഇദ്ദേഹം ഫൊക്കാന ടീമിനു കരുത്തേകുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനാർത്ഥി ലീല മാരേട്ട് (ന്യൂയോർക്ക്), സെക്രട്ടറി അലക്സ് തോമസ് (ന്യൂയോർക്ക്), എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സുധാ കർത്താ (ഫിലാഡൽഫിയ), വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ് (ന്യൂജേഴ്സി), അഡീഷണൽ ജോയിന്റ് സെക്രട്ടറി പ്രസാദ് ജോൺ (ഫ്ളോറിഡ), ബോർഡ് ഓഫ് ട്രസ്റ്റിമാരായ സണ്ണി ജോസഫ് (കാനഡ), ഏബ്രഹാം ഈപ്പൻ (ഹൂസ്റ്റൺ), റീജണൽ പ്രസിഡന്റുമാരായ ജേക്കബ് കല്ലുപുരയ്ക്കൽ (ബോസ്റ്റൺ), ഷാജു സാം (ന്യൂയോർക്ക്), റജി കുര്യൻ (ഹൂസ്റ്റൺ), ജോജി കടവിൽ (ഫിലഡൽഫിയ), അലക്സാണ്ടർ കൊച്ചുപുരയ്ക്കൽ (ഷിക്കാഗോ), കമ്മിറ്റി അംഗങ്ങളായ തിരുവല്ല ബേബി, അപ്പുക്കുട്ടൻ പിള്ള, അലക്സ് ഏബ്രഹാം (ന്യൂയോർക്ക്) എന്നിവർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP