Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആസ്പയർ സിറ്റി സെവൻസ്; എതിരില്ലാത്ത നാല് ഗോളുകളോടെ മെട്ടമ്മൽ ബ്രദേഴ്സ് രണ്ടാം റൗണ്ടിൽ

ആസ്പയർ സിറ്റി സെവൻസ്; എതിരില്ലാത്ത നാല് ഗോളുകളോടെ മെട്ടമ്മൽ ബ്രദേഴ്സ് രണ്ടാം റൗണ്ടിൽ

സ്വന്തം ലേഖകൻ

ഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും ടൈക്ക്ഔട്ട് മാംഗ്ലൂർ നൽകുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത പ്രഥമ ആസ്പയർ സിറ്റി സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്നലെ നടന്ന ആദ്യ റൗണ്ടിലെ മൂന്നാം മത്സരത്തിൽ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് അൽശിഫാ ട്രാവൽസ് എഫ്സി ടാസ്‌ക് ചായ്യോത്തിനെ തകർത്തു.

എഫ്സി ടാസ്‌കിന്റെ പ്രതിരോധ നിരയിലെ വിള്ളൽ മുതലെടുത്ത മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മലിന്റെ മുന്നേറ്റ നിരയിലെ താരങ്ങൾ നാല് തവണയാണ് എഫ്‌സി ടാസ്‌ക് ചായ്യോത്തിന്റെ ഗോൾ വല ചലിപ്പിച്ചത്.

എതിർവശത്ത് സർകസ് അഭ്യാസിയെ പോലെ മെട്ടമ്മലിന്റെ ഗോൾകീപ്പർ പയ്യന്നൂർ കോളേജ് താരം ഷഫാദും ഗോൾവലയത്തിന് മുന്നിൽ ഉരുക്ക് മതിലായി സ്റ്റോപ്പർ ബാക്ക് ഘാനക്കാരൻ ലെവിസും നിലയുറപ്പിച്ചപ്പോൾ മത്സരം ക്ലീൻഷീറ്റായി നേടാൻ മെട്ടമ്മലിന് സാധിച്ചു.

മെട്ടമ്മലിന്റെ ലൈബീരിയൻ താരം നൂഹ് രണ്ടും ജില്ലാ താരം നിർമ്മൽ ഒരു ഗോളും അവസാനത്തെ ഗോൾ സെൽഫ് ഗോളുമായാണ് മെട്ടമ്മലിന്റെ സ്‌കോർബോർഡിൽ നാല് ഗോളുകൾ തികഞ്ഞത്.

മെട്ടമ്മലിന്റെ മൂന്ന് ഗോളുകൾ പിറക്കാൻ സഹായിയായും ഒരു ലോങ്ങ്പുൾഷോട്ടിലൂടെ ഒരു ഗോളും നേടിയ മെട്ടമ്മലിന്റെ ജില്ലാതാരം ഏഴാം നമ്പർ ജെഴ്സിക്കാരൻ നിർമ്മലാണ് ഇന്നത്തെ കളിയിലെ കേമൻഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാലുമായി ബ്രദേഴ്സ് ബാവാനഗർ ഏറ്റ്മുട്ടും.

ഒരോ മത്സരത്തിലും കളി കാണാൻ എത്തുന്നകാണികൾക്കായി സൗജന്യ നറുക്കെടുപ്പിലൂടെ സംഘാടകർ ഏർപ്പെടുത്തിയ ഇന്നലത്തെ മത്സരത്തിലെ സമ്മാനാമായ 32 എൽ ഇ ഡി ടിവി റാഷാദ് ചായ്യോത്തെന്ന ഭാഗ്യശാലിക്ക് ലഭിച്ചുഇന്ന് നടക്കുന്ന മത്സരത്തിലും കളി കണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി ആകർശകമായ സമ്മാനം ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കാഞ്ഞങ്ങാട് ഒരുക്കിയിട്ടുണ്ട്.

ആസ്പയർ സിറ്റി സെവൻസ്; ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പ്രിയദർശിനി യെ തകർത്ത് എഫ്സി ഇന്ത്യൻ ആർട്‌സ് എട്ടിക്കുളം

അഞ്ചരലക്ഷം രൂപ സമ്മാനത്തുകയ്ക്കും മാംഗ്ലൂർ ടേക്ക്ഔട്ട്‌സ് സ്പോൺസർ ചെയ്യുന്ന ചാമ്പ്യൻസ് ട്രോഫിക്കും വേണ്ടി ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ അരങ്ങേറുന്ന മലബാർ ഫുട്ബോൾ അസോസിയേഷൻ അംഗീകൃത ആസ്പയർ സിറ്റി സെവൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിലെ ആദ്യ റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എഫ്സി പ്രിയദർശിനി ഒഴിഞ്ഞവളപ്പിനെ തകർത്ത് അവ്വുമ്മാസ് ജൂവലറി എഫ്സി ഇന്ത്യൻ ആർട്സ് എട്ടിക്കുളം രണ്ടാം റൗണ്ടിലേക്ക് കടന്നു.

കളി തുടങ്ങി ആദ്യ മിനുട്ടുകളിൽ തന്നെ എഫ്സി പ്രിയദർശിനി യുടെ വല ചലിപ്പിച്ച അവ്വുമ്മാസ് മത്സരത്തിലൂടനീളം മുന്നേറ്റ നിരയിൽ സെവൻസ് മൈതാനങ്ങളിലെ കളി മികവിന്റെ ഏറ്റവും ആകർശകമായ മിന്നൽ പോരട്ടം തന്നെയാണ് പുറത്തെടുത്ത്. അവ്വുമ്മാസിന് വേണ്ടി മുന്നേറ്റ നിര താരങ്ങളായ ലൈബീരിയക്കാരൻ ഇസ്മയും ഘാനക്കാരൻ മാക്‌സ്വെല്ലും തീർത്ത മുന്നേറ്റം പിടിച്ച് കെട്ടാൻ എഫ്സി പ്രിയദർശിനി യുടെ പ്രതിരോധ നിരക്കായില്ല.

അവ്വുമ്മാസ് എട്ടിക്കുളത്തിന് വേണ്ടി ഇസ്മ ഒരുഗോളും മാക്‌സ്വെല്ലും രണ്ട് ഗോളുകളും നേടിയപ്പോൾ അവസാന മിനുട്ടിൽ എഫ്സി പ്രിയദർശിനി യുടെ ആശ്വാസ ഗോൾ കണ്ടെത്തിയത് സന്തോഷ് ട്രോഫി താരം കെപി രാഹുലിന്റെ ബൂട്ടുകളിലൂടെയാണ്.

കളിയിലെ കേമനായി തെരഞ്ഞെടുത്ത അവ്വുമ്മാസ് താരം ഘാനക്കാരൻ മാക്സ്വെല്ലിന് നെക്‌സ്ടൽ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് ഏർപ്പെടുത്തിയ മികച്ച കളിക്കാരനുള്ള ട്രോഫി ടാക്സ് ഓഫീസർ മധു കരിമ്പിൽ വിതരണം ചെയ്തു.

ദിനേന കളികാണാൻ എത്തുന്ന കാണികൾക്കായി സൗജന്യമായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് നൽകുന്ന സമ്മാനമായ വാഷിങ് മെഷീൻ മഷൂദ് മുക്കൂടെന്ന ഭാഗ്യശാലിക്ക് കിച്ച് മാർട്ട് മാനേജിങ് പാർട്ടണർ ജഗദീഷ് കൈമാറി.ഇന്നത്തെ മത്സരത്തിലെ കാണികളിലെ ആ ഭാഗ്യശാലിക്ക് 32' എൽ ഇ ഡി ടിവിയാണ് ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് ഏർപ്പെടുത്തിയിട്ടുള്ളത്.

ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ മൂന്നാം പോരാട്ടത്തിൽ അൽശിഫാ ട്രാവൽസ് എഫ്സി ടാസ്‌ക് ചായ്യോത്ത് അരയാൽ സെവൻസിലെ ജേതാക്കളിയ മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മലിനെ നേരിടും

ആസ്പയർ സിറ്റി സെവൻസ്; ആ ഭാഗ്യശാലിയായി റഷാദ് ചായ്യോത്ത്ഐങ്ങോത്തെ സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ ഫെബ്രുവരി 21 മുതൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും കളി കാണാൻ എത്തുന്ന കാണികളിലെ ഒരു ഭാഗ്യശാലിക്ക് സൗജന്യമായി ഏർപ്പെടുത്തിയ സമ്മാന പദ്ധതിയിലെ ഇന്നലത്തെ മത്സരത്തിലെ കാണികൾക്കിടയിലെ ആ ഭാഗ്യവാൻ റഷാദ് ചയ്യോത്തിന് സംഘാടകർ ഏർപ്പെടുത്തിയ ഇ പ്ലാനറ്റ് ഇലക്ട്രോണിക്‌സ് കാഞ്ഞങ്ങാട് സ്പോൺസർ ചെയ്ത 32' എൽഇഡി ടിവി സമ്മാനിച്ചു.

സംഘാടക സമിതിയുടെ മുഖ്യരക്ഷാധികാരിയും പ്രവാസി വ്യവസായ പ്രമുഖനുമായ ഡോ അബൂബക്കർ കുറ്റിക്കോൽ അവറുകളാണ് നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം നൽകിയത്.ആസ്പയർ സിറ്റി സെവൻസിൽ ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ നാലാം പോരാട്ടത്തിൽ ബ്രദേഴ്സ് ബാവാനഗറിനെ മൊഗ്രാൽ ബ്രദേഴ്സ് മൊഗ്രാൽ നേരിടും.

അസ്പയർ സിറ്റി സെവൻസ്; ആ ഭാഗ്യശാലിക്ക് വാഷിങ് മെഷീൻ സമ്മാനമായി നൽകി

ഫെബ്രുവരി 21 മുതൽ ഐങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ നടന്ന് വരുന്ന എംഎഫ്എ അംഗീകൃത അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിലെ ഓരോ മത്സര ദിവസവും കളി കാണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി സംഘാടകർ സൗജന്യമായി ഏർപ്പെടുത്തിയ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്ന ഒരു ഭാഗ്യശാലിക്ക് നൽകുന്ന ആകർശകമായ സമ്മാനത്തിൽ, ഇന്നലെ നടന്ന മത്സരത്തിലെ ഭാഗ്യശാലിയായ ടിക്കറ്റ് നമ്പർ 3417 സമ്മാനമായ വാഷിങ് മെഷീൻ കൈമാറി.

കളി കാണാൻ ഗ്യാലറി ടിക്കറ്റെടുത്ത മഷൂദ് മുക്കൂടാണ് ആ ഭാഗ്യശാലി, സമ്മാനർഹമായ ടിക്കറ്റ് നമ്പറുടയ്ക്ക് കിച്ച്മാർട്ട് മാനേജിങ് പാർട്ട്ണർ ജഗദീഷ് സമ്മാനം കൈമാറി.

ഇന്ന് നടക്കുന്ന മത്സരത്തിൽ കാണികൾക്കായി ഏർപ്പെടുത്തിയിട്ടുള്ളത് 32' എൽ ഇ ഡി ടിവിയാണ്.ഇന്ന് നടക്കുന്ന പോരാട്ടത്തിൽ അൽശിഫാ ട്രാവൽസ് എഫ്സി ടാസ്‌ക് ചായ്യോത്തുമായി മെട്ടമ്മൽ ബ്രദേഴ്സ് മെട്ടമ്മൽ ഏറ്റ്മുട്ടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP