Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ കോടതിയിലേക്ക്; കൂറുമാറിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ; ദിലീപിനെ അഴിക്കുള്ളിലാക്കാനുള്ള മൊഴി മഞ്ജു വാര്യർ നൽകുമോ? നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം

ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ കോടതിയിലേക്ക്; കൂറുമാറിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന് പ്രോസിക്യൂഷൻ; ദിലീപിനെ അഴിക്കുള്ളിലാക്കാനുള്ള മൊഴി മഞ്ജു വാര്യർ നൽകുമോ? നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രമുഖരുടെ സാക്ഷിമൊഴികളിൽ ദിലീപ് പ്രതിരോധത്തിലായിരുന്നു്. സിനിമാക്കാർ തന്നെ എല്ലാ അർത്ഥത്തിലും ഒറ്റപ്പെടുത്തിയെന്ന് ദിലീപ് തിരിച്ചറിയുകയും ചെയ്തു. എന്നാൽ ഇന്ന് സിനിമാക്കാർക്കിടയിൽ ദിലീപിന് പഴയ എതിർപ്പില്ല. ഇത് നടിയെ ആക്രമിച്ച കേസിലെ വിചാരണയെ സ്വാധീനിക്കുമോ എന്ന സംശയത്തിലാണ് പ്രോസിക്യൂഷൻ. മഞ്ജു വാര്യരും സിദ്ധിഖും മൊഴിമാറ്റിയാൽ ദിലീപിനെതിരായ ഗൂഢാലോചനാവാദം പൊളിയും. എങ്കിലും കേസിൽ പൾസർ സുനിയും മറ്റും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പാണ്. ദൃശ്യത്തെളിവുള്ളതാണ് ഇതിന് കാരണം.

നടിയെ തട്ടിക്കൊണ്ടുപോയ കേസിൽ സിനിമാരംഗത്തെ പ്രമുഖരുടെ വിസ്താരം ഈയാഴ്ച. മഞ്ജു വാര്യർ, സംയുക്തവർമ, ഗീതു മോഹൻദാസ്, റിമി ടോമി, സിദ്ദിഖ് എന്നിവരുടെ വിസ്താരമാണ് ഈയാഴ്ച നടക്കുക. ബുധനാഴ്ച വിചാരണ പുനഃരാരംഭിക്കും. കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തെളിയിക്കുന്ന സാക്ഷികളാണിവർ. പ്രേരണ തെളിയിക്കുകയാണു പ്രോസിക്യുഷനു മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ഇതിൽ സിദ്ധിഖും റിമി ടോമിയും ദിലീപുമായി അടുപ്പമുള്ളവരാണ്. ശക്തമായ ഇടപെടലിലൂടെയാണ് ഇരുവരേയും പൊലീസ് സാക്ഷിയാക്കിയത്. സിനിമാ സാക്ഷികളിൽ ചിലർ മജിസ്ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി വിസ്താരവേളയിൽ ആവർത്തിക്കുമോ എന്നാണു പ്രോസിക്യുഷനും പ്രതിഭാഗവും ഉറ്റുനോക്കുന്നത്. മൊഴിമാറ്റുന്നപക്ഷം സാക്ഷികൾ കൂറുമാറിയതായി പ്രോസിക്യുഷൻ കോടതിയെ അറിയിക്കും.

ദിലീപും കാവ്യാ മാധവനും തമ്മിലുള്ള ബന്ധം അക്രമത്തിനിരയായ നടി മഞ്ജു വാര്യരെ അറിയിച്ചുവെന്നതാണ് ക്വട്ടേഷൻ നൽകാനുള്ള കാരണമെന്നാണു പ്രോസിക്യുഷന്റെ വാദം. ഇതുതെളിയിക്കാനാണു മഞ്ജു വാര്യരെ പ്രധാന സാക്ഷിയാക്കിയിട്ടുള്ളത്. നടിയെ ആക്രമിച്ചതിനു പിന്നിൽ ക്രിമിനൽ ഗൂഢാലോചാനയാണെന്ന് ആദ്യം പരസ്യമായി പ്രസ്താവിച്ചത് മഞ്ജു വാര്യരാണ്. നടിക്കൊപ്പം ഉറച്ചു നിൽക്കുമെന്നാണ് മഞ്ജു വാര്യർ എപ്പോഴും പറയുന്നത്. ഇതിൽ വിശ്വാസം അർപ്പിക്കുകയാണ് പ്രോസിക്യൂഷൻ. എന്നാൽ സിദ്ദിഖ് അടക്കമുള്ളവരുടെ കാര്യത്തിൽ ഉറപ്പില്ല. മഞ്ജു മൊഴി മാറ്റിയാൽ പോലും കേസിൽ ദിലീപ് രക്ഷപ്പെടും. അതുകൊണ്ട് കരുതലോടെയാണ് പ്രോസിക്യൂഷൻ നീങ്ങുന്നത്. ദിലീപും മഞ്ജു വാര്യരും തമ്മിൽ പഴയ നീരസം ഇപ്പോഴില്ലെന്നു കണക്കുകൂട്ടുന്നവർ ഏറെയാണ്.

ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നു-മഞ്ജു വാര്യർ പൊലീസിന് നൽകിയ മൊഴി

നടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നു തനിക്ക് അഭിപ്രായമുണ്ടെന്നു മഞ്ജു വാര്യർ. ദിലീപിന് ആക്രമിക്കപ്പെട്ട നടിയോട് വൈരാഗ്യം ഉണ്ടായിരുന്നതായും നെടുമ്പാശേരി പൊലീസിനും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലും മഞ്ജു വാര്യർ നൽകിയ മൊഴിയിലുണ്ട്.

ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാൻ സിനിമാ മേഖലയിൽനിന്നു പൂർണമായി മാറിനിൽക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകൾ ഞാൻ അദ്ദേഹത്തിന്റെ ഫോണിൽ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വർമ, ഗീതു മോഹൻ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടർന്ന് നടി അവൾക്കറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു.

ഞാൻ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങൾക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാൻ അറിഞ്ഞ കാര്യങ്ങൾ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടർന്നു വീട്ടിൽ വഴക്കുണ്ടായി. അതിന്റെ പേരിൽ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹൻദാസും കൂടി നടിയുടെ വീട്ടിൽ പോയിരുന്നു. നടിയുടെ വീട്ടിൽവച്ച് അവളുടെ അച്ഛൻ അവളോട് ''നിനക്ക് എന്തെങ്കിലും അറിയാമെങ്കിൽ പറഞ്ഞു കൊടുക്കു'' എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാൻ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. 2013 ഏപ്രിൽ 17 നാണ് ഞാൻ ദിലീപേട്ടന്റെ വീട്ടിൽനിന്ന് എന്റെ വീട്ടിലേക്ക് വന്നത്. കാവ്യയുമായുള്ള ബന്ധം ഞാൻ അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും സഹോദരിയും എതിർത്തിരുന്നു.

'കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പം കൂടുതൽ അറിയാവുന്നത് നടിക്ക്' -സംയുക്താ വർമ

ആക്രമിക്കപ്പെട്ട നടി, മഞ്ജു വാര്യർ, ഗീതു മോഹൻദാസ് എന്നിവരുമായി എനിക്ക് വളരെ അടുത്ത സുഹൃദ്ബന്ധമാണ്. ഞാനും നടിയും സഹോദരിമാരെ പോലുള്ള അടുപ്പമാണ്.
നാലഞ്ച് വർഷം മുൻപ് ഒരു ദിവസം മഞ്ജു വാര്യരും ഗീതു മോഹൻ ദാസും എന്റെ വീട്ടിലേക്കു വന്നു. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള മെസേജുകൾ മൊബൈൽ ഫോണിൽ മഞ്ജു വാര്യർ കണ്ടു എന്നും ഇങ്ങനെയുള്ള മെസേജുകൾ അയക്കുമോ എന്നും മറ്റും എന്നോട് ചോദിച്ചു. അന്ന് എന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. മഞ്ജുവിന്റെ വിഷമം കണ്ടപ്പോൾ ഇതൊന്നും കാര്യമാക്കേണ്ട എന്ന് ഞാനും അമ്മയും മറുപടി നൽകി. മഞ്ജു കാവ്യയെ ഫോണിൽ വിളിച്ചു സംസാരിച്ചു.

അതിനുശേഷം ഞാനും മഞ്ജുവും ഗീതുവും കൂടി നടിയുടെ വീട്ടിലേക്കു പോയി. നടിയുടെ അച്ഛനും അമ്മയും നടിയുടെ വീട്ടിൽ ഉണ്ടായിരുന്നു. നടിയുടെ അച്ഛൻ അവളെ വഴക്കുപറഞ്ഞു. അറിയാവുന്ന കാര്യങ്ങൾ തുറന്നുപറയണമെന്ന് നിർദ്ദേശിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള അടുപ്പത്തെപ്പറ്റി കൂടുതൽ അറിയാവുന്നത് നടിക്ക് ആയിരുന്നു. കാവ്യയും ദിലീപും തമ്മിൽ ബന്ധം ഉണ്ടെന്നായിരുന്നു നടി പറഞ്ഞത്.

'ദിലീപ് പരോക്ഷമായി പറഞ്ഞു... ആ സിനിമയിൽ ഞാൻ അഭിനയിക്കരുത്'- കുഞ്ചാക്കോ ബോബൻ

നടൻ ദിലീപ് എന്റെ സുഹൃത്താണ്. സിനിമയുടെ എല്ലാ മേഖലകളിലും സ്വാധീനമുള്ള വ്യക്തിയും എല്ലാ സംഘടനകളുടെയും തലപ്പത്തുള്ള ആളുമാണ് അദ്ദേഹം. അമ്മയുടെ ട്രഷറർ ആയിരുന്ന എന്നെ മാറ്റിയാണു ദിലീപ് ട്രഷറർ ആയത്. അത് അപ്രതീക്ഷിതമായിരുന്നു. ദിലീപിന്റെ ഭാര്യയായിരുന്ന മഞ്ജു വാര്യർ ഏറെ കാലത്തിനു ശേഷം അഭിനയിച്ച 'ഹൗ ഓൾഡ് ആർ യു' എന്ന സിനിമയിൽ ഞാനായിരുന്നു നായകൻ. മോഹൻലാൽ നായകനായ സിനിമയിലാണു മഞ്ജു വാര്യർ തിരികെ വരുന്നത് എന്നാണ് അന്നു പറഞ്ഞു കേട്ടത്. എന്റെ സിനിമയുടെ നായികയെ തീരുമാനിക്കുന്നത് സംവിധായകനാണ്. ആ സിനിമ ഞാൻ കമ്മിറ്റ് ചെയ്തശേഷം ഒരു ദിവസം രാത്രി വൈകി ദിലീപ് എന്നെ വിളിച്ചിരുന്നു. ആ സിനിമയിൽ ഞാൻ അഭിനയിക്കരുത് എന്ന ധ്വനി വരാവുന്ന രീതിയിൽ സംസാരിച്ചിരുന്നു. ഒരു മണിക്കൂറോളം ദിലീപ് എന്നോട് സംസാരിച്ചിരുന്നു. സംസാരത്തിൽനിന്നും ഞാൻ സ്വയം പിന്മാറണമെന്നാണ് ഉദ്ദേശിച്ചത് എന്നു തീർച്ചയാണ്. 'കസിൻസ്' എന്ന സിനിമയിൽനിന്നും നടിയെ മാറ്റാൻ ദിലീപ് ശ്രമിച്ചതായി പറഞ്ഞു കേട്ടിട്ടുണ്ട്.

'കാവ്യാ മാധവനും ദിലീപും ഒരുമിച്ച് പോയി' - റിമി ടോമി

2002 ൽ 'മീശമാധവൻ' എന്ന സിനിമയുടെ ഭാഗമായാണ് ഞാൻ ദിലീപിനെ പരിചയപ്പെടുന്നത്. 2010 ൽ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി, നാദിർഷ എന്നിവരുമൊത്ത് ദിലീപ് ഷോയിൽ ഞാൻ അമേരിക്കയിൽ പോയിരുന്നു. അന്നു കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും അമ്മയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മിൽ അടുപ്പമുണ്ടെന്ന് ഞങ്ങൾക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്റ്റ് ആയിരുന്നതിനാൽ അവർക്ക് കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല.

അമേരിക്കയിലെ ഷോ തീർന്ന അവസാന ദിവസം രാത്രി കാവ്യാ മാധവൻ അവളുടെ അച്ഛന്റെയും അമ്മയുടെയും അനുവാദത്തോടെ എന്റെയും ആക്രമിക്കപ്പെട്ട നടിയുടെ മുറിയിൽ ഒരുമിച്ച് കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാ മാധവനും ദിലീപും ഒരുമിച്ച് ബാത്ത്‌റൂമിലേക്കുപോയി. കുറച്ചുകഴിഞ്ഞാണ് തിരികെവന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടൻ റൂമിലേക്കു തിരികെപ്പോയി. 2012 ഫെബ്രുവരി 12-ാം തീയതി മഞ്ജുച്ചേച്ചിയും സംയുക്താവർമ്മയും ഗീതു മോഹൻദാസുംകൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിൽ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനെപ്പറ്റിയും എനിക്കറിയാം.

ആക്രമിക്കപ്പെട്ട നടി അമേരിക്കൻ ട്രിപ്പിൽവച്ച് നടന്ന കാര്യങ്ങളെക്കുറിച്ചെല്ലാം മഞ്ജു ചേച്ചിയോടു പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച് മഞ്ജു ചേച്ചിയോട് എല്ലാം തുറന്നുപറയണമെന്നും ഞാൻ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാൻ ചില കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു. തുടർന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നതായി അറിയാം. 2013 ലെ അമ്മ ഷോയുടെ റിഹേഴ്‌സൽ നടക്കുന്നതിനിടയിൽ കാവ്യയും ദിലീപേട്ടനും ഒരുമിച്ചിരിക്കുന്നതും സംസാരിക്കുന്നതുമായ ചിത്രങ്ങൾ മഞ്ജു ചേച്ചി അംഗമായ വാട്ട്‌സ്ആപ് ഗ്രൂപ്പിലേക്ക് ആക്രമിക്കപ്പെട്ട നടി അയച്ചുകൊടുത്തിരുന്നുവെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. എനിക്ക് ദിലീപുമായി പണമിടപാടുകൾ ഒന്നും തന്നെയില്ല.

'ദിലീപ് - മഞ്ജു വിവാഹമോചനത്തിനു കാരണം ഞാനല്ല'- കാവ്യാ മാധവൻ

008 ഫെബ്രുവരി അഞ്ചിനായിരുന്നു എന്റെ ആദ്യ വിവാഹം. തിരുവനന്തപുരം സ്വദേശിയായ നിശാൽചന്ദ്ര ആയിരുന്നു ആദ്യ ഭർത്താവ്. ഞാനാണ് ആദ്യം വിവാഹമോചന നോട്ടീസ് നൽകിയത്. പിന്നീട് സംയുക്തമായി വിവാഹമോചന ഹർജി എറണാകുളം കോടതിയിൽ നൽകി. 2010 ൽ കുടുംബ കോടതിയിൽനിന്നും വിവാഹ മോചന ഉത്തരവ് ലഭിച്ചു. ദിലീപേട്ടനും ആദ്യ ഭാര്യ മഞ്ജുവുമായുള്ള പ്രശ്‌നങ്ങൾ എന്നു മുതലാണു തുടങ്ങിയത് എന്ന് എനിക്ക് അറിയില്ല. അവർ തമ്മിലുള്ള പ്രശ്‌നങ്ങൾക്ക് ആക്രമിക്കപ്പെട്ട നടിയും ഒരു കാരണമായിട്ടുണ്ട്. അത് എനിക്കറിയാം. ഞാനും ദിലീപേട്ടനും അടുത്തിരിക്കുന്ന ഫോട്ടോ മഞ്ജുച്ചേച്ചിക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നു ദിലീപേട്ടൻ പറഞ്ഞ് ഞാൻ കേട്ടിട്ടുണ്ട്.

ദിലീപേട്ടനും മഞ്ജുച്ചേച്ചിയും തമ്മിൽ പ്രശ്‌നങ്ങളുണ്ടാകാൻ കാരണക്കാരി ഞാനാണെന്ന് ആക്രമിക്കപ്പെട്ട നടി പലരോടും പറഞ്ഞത് ഞാൻ കേട്ടറിഞ്ഞിട്ടുണ്ട്. 2013 ൽ അബാദ് പ്ലാസ ഹോട്ടലിൽവച്ച് നടന്ന 'മഴവില്ലഴകിൽ അമ്മ' എന്ന പരിപാടിയുടെ റിഹേഴ്‌സൽ ക്യാമ്പിൽവച്ച് ആക്രമിക്കപ്പെട്ട നടി എന്നെയും ദിലീപേട്ടനെയുംകുറിച്ച് പലരുടേയും അടുത്ത് അതുമിതും പറഞ്ഞ് നടക്കുന്നുണ്ടായിരുന്നു. സിദ്ദിഖ് അങ്കിൾ (നടൻ സിദ്ദിഖ്) അതിലിടപ്പെട്ട് സംസാരിച്ചിരുന്നു.

ബിന്ദുച്ചേച്ചി ദിലീപേട്ടന്റെയടുത്ത് ആ സമയത്ത് ചെന്ന് ഇക്കാര്യം പറഞ്ഞപ്പോൾ ദിലീപേട്ടൻ സിദ്ദിഖ് അങ്കിളിന്റെ അടുത്തുപോയി ആക്രമിക്കപ്പെട്ട നടി ഇങ്ങനെ ആവശ്യമില്ലാത്തത് സംസാരിക്കുന്നുണ്ടെന്നും അവളെ നിയന്ത്രിക്കണമെന്നും പറഞ്ഞു. ഇവൾക്ക് ഞങ്ങൾ ഒരു ദ്രോഹവും ചെയ്തിട്ടില്ലല്ലോയെന്നു ദിലീപേട്ടനും പറഞ്ഞു. പ്രാക്ടീസ് നടക്കുന്ന സ്ഥലത്തുവച്ചു തന്നെയാണ് ആക്രമിക്കപ്പെട്ട നടിയുമായി സിദ്ദിഖ് അങ്കിൾ സംസാരിച്ചത്. വേറെ ആരൊക്കെ അതിൽ ഇടപെട്ടു എന്ന് എനിക്കറിയില്ല. ഈ സംഭവത്തിനുശേഷം ദിലീപേട്ടൻ അവളുമായി സംസാരിച്ചിട്ടില്ല. 'മഴവില്ലഴകിൽ അമ്മ' എന്ന പ്രോഗ്രാമിന്റെ റിഹേഴ്‌സൽ നടക്കുന്ന സമയം. 'വെള്ളരിപ്രാവിന്റെ ചങ്ങാതി' എന്ന സിനിമയിലെ 'പതിനേഴിൽ' എന്നു തുടങ്ങുന്ന പാട്ടിന്റെ ഡാൻസ് ആണ് ഞാനും ദിലീപേട്ടനും ആ ഷോയിൽ അവതരിപ്പിച്ചിരുന്നത്. അതിന്റെ റിഹേഴ്‌സൽ നടക്കുന്ന സമയത്താണ് ഈ സംഭവങ്ങളെല്ലാം നടക്കുന്നത്. ആ സമയം ഞാനും ദിലീപേട്ടനും അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലുണ്ട്. മഞ്ജുച്ചേച്ചി ദിലീപേട്ടന്റെ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത് ദിലീപേട്ടനും മകൾ മീനൂട്ടിയും ഓസ്‌ട്രേലിയയിൽ പോയ സമയത്താണ്. മഞ്ജുച്ചേച്ചിയുമായി ഞാനിപ്പോൾ സംസാരിക്കാറില്ല. നടി ആക്രമിക്കപ്പെട്ട സംഭവം റിമി ടോമി ഫോൺ വിളിച്ച് പറയുമ്പോഴാണ് ഞാൻ അറിയുന്നത്. സംഭവം നടന്നതിന്റെ പിറ്റേന്നു രാവിലെയാണ് റിമി ടോമി എന്നെ വിളിക്കുന്നത്.

ദിലീപേട്ടന് ചായയിട്ട് കൊടുക്കുവാൻ പോയ സമയത്താണ് റിമി വിളിച്ചത്. ഞാൻ ദിലീപേട്ടന്റെ അടുത്ത് ചെന്നപ്പോൾ ദിലീപേട്ടൻ പ്ര?ഡ്യൂസർ ആന്റോ ചേട്ടനോട് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. നടിയെ ആക്രമിച്ച സംഭവമാണു സംസാരിച്ചതെന്നും സുനിയും കൂട്ടരുമാണു നടിയെ ആക്രമിച്ചതെന്നും ദിലീപേട്ടൻ എന്നോട് പറഞ്ഞു. രാത്രിയിൽ ആന്റോ ചേട്ടന്റെ മിസ്ഡ് കോൾ കണ്ടാണ് രാവിലെ വിളിച്ചതെന്നും പറഞ്ഞു. എന്നോട് ആക്രമിക്കപ്പെട്ട നടിയുടെ നമ്പർ ചോദിച്ചപ്പോൾ അറിയില്ലാ എന്നു മറുപടി നൽകി.

രമ്യ (സിനിമാ നടി) വിളിച്ചു സംസാരിച്ചപ്പോൾ ആക്രമിക്കപ്പെട്ട നടി കൂടെയുണ്ടെന്ന് പറഞ്ഞപ്പോൾ നടിക്ക് ഫോൺ കൊടുക്കാമോ എന്ന് ചോദിച്ചു. നടി ക്ഷീണിതയായി കിടക്കുകയാണെന്ന് പറഞ്ഞ് രമ്യ ഫോൺ അവരുടെ അമ്മയ്ക്ക് കൊടുത്തു. ആക്രമിക്കപ്പെട്ട നടി അമ്മയുടെ അടുത്ത് ദിലീപേട്ടൻ ഫോണിലൂടെ സംസാരിക്കുകയും അവരെ സാന്ത്വനിപ്പിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച സുനിയെ എനിക്ക് പരിചയമില്ല. സുനിയെ ഇതിനു മുമ്പ് ഞാൻ കണ്ടതായി ഓർക്കുന്നില്ല. നടിയെ ആക്രമിച്ചതിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ദിലീപേട്ടൻ പോയിരുന്നു.

ഞങ്ങൾ ഏപ്രിൽ 23 ന് സ്റ്റേജ് ഷോക്ക് അമേരിക്കയിലേക്ക് പോയി. അവിടെവച്ച് ഇക്കാര്യങ്ങളൊന്നും ഞങ്ങൾ പ്രത്യേകിച്ച് സംസാരിച്ചില്ല. വിഷ്ണു അപ്പുണ്ണിയെ വിളിച്ചതും സുനി അപ്പുണ്ണിയെ വിളിച്ചതും അപ്പുണ്ണി അവരോട് ചൂടായി സംസാരിച്ചതും ദിലീപേട്ടൻ എന്നോട് പറഞ്ഞിരുന്നു. വിഷ്ണുവും സുനിയും നാദിർഷായെ വിളിച്ചകാര്യം എന്നോട് പറഞ്ഞിരുന്നില്ല. ദിലീപേട്ടന് ശത്രുക്കൾ ഉണ്ടായിരുന്നതായി എനിക്ക് തോന്നിയിരുന്നില്ല. എന്നാൽ ഇപ്പോൾ അങ്ങനെ തോന്നുന്നുണ്ട്. പരസ്യ സംവിധായകൻ ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിലൂടെ ദിലീപേട്ടനെതിരേ പ്രചാരണം നടത്തിയിരുന്നു. ദിലീപേട്ടനും മഞ്ജുചേച്ചിയും തമ്മിലുള്ള വിവാഹമോചനത്തിനു കാരണം ശ്രീകുമാർ ചേട്ടൻ ആയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP