Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സമപ്രായക്കാരനെ രക്ഷിക്കാൻ അഞ്ചാംക്ലാസുകാരൻ കനാലിലേക്ക് എടുത്ത് ചാടിയത് ജീവൻപോലും വകവെക്കാതെ; കനാലിൽ വീണ ബാദുഷയെ രക്ഷപെടുത്തിയ അൽഫാസ് ബാവുവിന് അഭിനന്ദന പ്രവാഹവുമായി നാട്

സമപ്രായക്കാരനെ രക്ഷിക്കാൻ അഞ്ചാംക്ലാസുകാരൻ കനാലിലേക്ക് എടുത്ത് ചാടിയത് ജീവൻപോലും വകവെക്കാതെ; കനാലിൽ വീണ ബാദുഷയെ രക്ഷപെടുത്തിയ അൽഫാസ് ബാവുവിന് അഭിനന്ദന പ്രവാഹവുമായി നാട്

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: ശക്തമായി ഒഴുകുന്ന കനാലിലേക്ക് എടുത്ത് ചാടി സമപ്രായക്കാരനെ രക്ഷപെടുത്തിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് അഭിനന്ദന പ്രവാഹം. മേതല ഹൈലെവൽ കനാലിന്റ ഭാഗമായ കുറ്റിലഞ്ഞി പാലത്തിനു സമീപം കനാലിൽ വീണ ഓലിപ്പാറ പുതുക്കപ്പറമ്പിൽ ഹസൈനാരിന്റെ മകൻ ബാദുഷ(9)യെ രക്ഷപെടുത്തിയ ഓലിപ്പാറ ബാവു ഹസ്സന്റെ മകൻ അൽഫാസ് ബാവു(10) വിന് നാടിന്റെ നാനാഭാഗത്ത് നിന്നും അഭിനന്ദനങ്ങൾ എത്തുകയാണ്. കഴിഞ്ഞ ദിവസമാണ് അൽഫാസ് കനാലിൽ വീണ ബാദുഷയെ രക്ഷപെടുത്തിയത്.

കനാലിന് അരികിൽ നിൽക്കുകയായിരുന്ന ബാദുഷ അബദ്ധത്തിൽ കനാലിൽ വീഴുകയായിരുന്നു. പ്രധാന കനാലായതിനാൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു. കനാലിൽ മുങ്ങിത്താഴുന്ന ബാദുഷയെ സമീപവാസിയായ മുസ്തഫ ആദ്യം കണ്ടെങ്കിലും എന്തുചെയ്യണമെന്നറിയാതെ പകച്ചു പോയി. ബഹളം വച്ചതോടെ മദ്രസയിൽ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന അൽഫാസ് കാണുകയും ബാദുഷയെ രക്ഷിക്കാൻ കനാലിലേക്കു ചാടുകയായിരുന്നു.

നീന്തി ബാദുഷയുടെ അടുത്തെത്തിയ അൽഫാസ് ഒരു വിധത്തിൽ ബാദുഷയെയും കൊണ്ട് കരയിലേക്കെത്തി. നെല്ലിക്കുഴി അൽഅമൽ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് അൽഫാസ് ബാവു. കുറ്റിലഞ്ഞി സർക്കാർ സ്‌കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ബാദുഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP