Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് വയസിന് മുമ്പേ പഠനം നിർത്തിയ ഭാഗീരഥി അമ്മ നാലാം ക്ലാസ് തുല്യത എഴുതി പസായത് 105-ാം വയസിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് മാതൃകയായി ചൂണ്ടിക്കാട്ടിയ അമ്മക്ക് ക്ഷേമ പെൻഷനുകൾ പോലും ലഭിക്കുന്നില്ല

പത്ത് വയസിന് മുമ്പേ പഠനം നിർത്തിയ ഭാഗീരഥി അമ്മ നാലാം ക്ലാസ് തുല്യത എഴുതി പസായത് 105-ാം വയസിൽ; പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് മാതൃകയായി ചൂണ്ടിക്കാട്ടിയ അമ്മക്ക് ക്ഷേമ പെൻഷനുകൾ പോലും ലഭിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പ്രധാനമന്ത്രി മൻ കി ബാത്തിൽ തന്നെ കുറിച്ച് പറഞ്ഞത് തന്റെ ജന്മസുകൃതമെന്ന് ഭാഗീരഥി അമ്മ. 105-ാം വയസ്സിൽ നാലാംക്ലാസ് തുല്യതാപരീക്ഷ ജയിച്ച ഭാഗീരഥി അമ്മയെ പോലുള്ളവർ നാടിന്റെ ശക്തിയാണെന്നും പ്രേരണാസ്രോതസ്സാണെന്നുമായിരുന്നു നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മൻകി ബാത്തിൽ പറഞ്ഞത്. ഭാഗീരഥി അമ്മയും ടെലിവിഷനിലൂടെയാണ് പരിപാടി കണ്ടത്. രാജ്യത്തിന് മാതൃകയായി പ്രധാനമനമന്ത്രി തന്നെ ഉയർത്തിക്കാട്ടിയ ഈ അമ്മക്ക് പക്ഷേ ഇതുവരെ ക്ഷേമ പെൻഷനുകളൊന്നും ലഭിച്ചിട്ടില്ല. വർഷങ്ങളായി പെൻഷന് അപേക്ഷിച്ചിട്ടും പല കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നു. ഇപ്പോൾ ആധാർ കാർഡില്ല എന്ന കാരണത്താലാണ് പെൻഷൻ നിഷേധിച്ചിരിക്കുന്നത്.

കുട്ടിക്കാലത്തുതന്നെ അമ്മയെ നഷ്ടപ്പെട്ടു. പത്തുവയസ്സിനുമുൻപ് സ്‌കൂൾ പഠനം ഉപേക്ഷിക്കേണ്ടിവന്നു. ചെറുപ്രായത്തിൽ ഭർത്താവിനെയും നഷ്ടമായി. എന്നാൽ, അവർ ഉത്സാഹം കൈവിട്ടില്ല. പത്താമത്തെ വയസ്സിൽ സ്‌കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു. ഇപ്പോൾ 105-ാം വയസ്സിൽ വീണ്ടും പഠിച്ചുതുടങ്ങി. നാലാംക്ലാസ് തുല്യതാ പരീക്ഷയെഴുതി 75 ശതമാനം മാർക്കോടെ വിജയിച്ചു. കണക്കിന് നൂറു ശതമാനം മാർക്കും നേടി. അവർ ഇനിയും പഠിക്കാനാഗ്രഹിക്കുന്നു എന്നിങ്ങനെ തുടർന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. ഭാഗീരഥി അമ്മയുടെ ജീവിതത്തെ പരാമർശിച്ച് പ്രതികൂല സന്ദർഭങ്ങളിൽ നമ്മുടെ ഉത്സാഹവും ഇച്ഛാശക്തിയും ഏത് പരിതസ്ഥിതിയെയും മാറ്റിമറിക്കാൻ പര്യാപ്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കൊല്ലം അഞ്ചാലുംമൂട് സ്വദേശിയാണ് ഭാഗീരഥി അമ്മ. കഴിഞ്ഞ സെപ്റ്റംബർ 26-നാണ് ഭാഗീരഥി അമ്മക്ക് 105 വയസ്സ് തികഞ്ഞത്. പ്രാക്കുളം ഗോസ്തലക്കാവിനു സമീപം നന്ദധാമിൽ ഇളയ മകളായ തങ്കമണി എ.പിള്ളയ്ക്ക് ഒപ്പമാണ് താമസിക്കുന്നത്. ഏഴാംതരം തുല്യതാ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണിപ്പോൾ ഈ മുത്തശ്ശി. ആറ് മക്കളും പതിനാറ് ചെറുമക്കളും അവരുടെ മക്കളും ഉൾപ്പെട്ട വലിയ കുടുംബത്തിന്റെ നാഥയാണ് ഭാഗീരഥി അമ്മ. ഒരു മകൾ ജീവിച്ചിരിപ്പില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP