Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീണ്ടും ഒഗ്‌ബെച്ചെ രക്ഷകനായി; എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ഒഗ്ബചെ അവസാന ഘട്ടത്തിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

വീണ്ടും ഒഗ്‌ബെച്ചെ രക്ഷകനായി; എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ഒഗ്ബചെ അവസാന ഘട്ടത്തിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിൽ ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ്

സ്വന്തം ലേഖകൻ

ഒഡിഷ: ഒഗ്ബച്ചെ അവസാന നിമിഷം നേടിയ രണ്ട് ഗോളുകളിലൂടെ ഒഡിഷ എഫ്‌സിക്കെതിരായ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് സമനില. ഐഎസ്എല്ലിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഒഡിഷ എഫ്സിക്കെതിരെ സമനില പിടിച്ചെടുക്കുകയായിരുന്നു. എട്ട് ഗോളുകൾ പിറന്ന ത്രില്ലറിൽ ക്യാപ്റ്റൻ ബർതലോമ്യു ഒഗ്ബചെ അവസാന ഘട്ടത്തിൽ നേടിയ ഇരട്ട ഗോളുകളുടെ ബലത്തിലാണ് ബ്ലാസ്റ്റേഴ്സ് സമനില സ്വന്തമാക്കിയത്. ഒഡിഷയ്ക്കായി മാനുവൽ ഒൻവു ഹാട്രിക്ക് ഗോളുകൾ നേടി.

ആദ്യ പകുതിയിൽ തന്നെ ഒഡിഷ മൂന്ന് ഗോളുകൾ ബ്ലാസ്റ്റേഴ്സിന്റെ വലയിൽ നിക്ഷേപിച്ചിരുന്നു. കളിയുടെ ഒന്നാം മിനുട്ടിൽ തന്നെ മാനുവൽ ഒൻവു ഒഡിഷയ്ക്ക് ലീഡ് സമ്മാനിച്ചു. ആറാം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചു. ഒഡിഷ താരം നാരയൺ ദാസാണ് സെൽഫ് ഗോളടിച്ചത്. 28ാം മിനുട്ടിൽ മെസ്സി ബൗളിയിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലും എത്തി. ജെസ്സെലിന്റെ ക്രോസിൽ നിന്നായിരുന്നു മെസ്സിയുടെ ഗോൾ. ലീഡ് പക്ഷെ അധിക സമയം നീണ്ടു നിന്നില്ല.

36ാം മിനുട്ടിൽ ഒൻവുവിന്റെ സുന്ദര ഫ്രീകിക്ക് ബിലാലിനെ വീഴ്‌ത്തി വലയിലേക്ക്. സ്‌കോർ 2- 2. ആദ്യ പകുതിക്ക് തൊട്ടു മുൻപ് ഒരു പെനാൽട്ടിയിലൂടെ ഒഡിഷ ലീഡിൽ എത്തി. മാർട്ടിൻ പെരസാണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്.

രണ്ടാം പകുതി തുടങ്ങി 51ാം മിനുട്ടിൽ ഒൻവു ഹാട്രിക്ക് ഗോളോടെ ടീമിന്റെ ലീഡ് നാലിലെത്തിച്ചു. 82ാം മിനുട്ട് വരെ ഒഡിഷ 4-2ന് മുന്നിലായിരുന്നു. എന്നാൽ 82ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡ് കുറിച്ചു. പിന്നീട് ഇഞ്ച്വറി ടൈമിലും ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി. രണ്ട് കിക്കുകളും ഒഗ്ബചെ സമർഥമായി വലയിലാക്കി കൊമ്പന്മാരുടെ മുഖം രക്ഷിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP