Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡൊണാൾഡ് ട്രംപും മെലാനിയയും അന്തിയുറങ്ങുക ഒബാമയും ക്ലിന്റനും തങ്ങിയ ഐ.ടി.സി മൗര്യയിലെ അതേ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലെ ചാണക്യ സ്യൂട്ടിൽ; ഒരു രാത്രിക്ക് എട്ടുലക്ഷം രൂപ വിലയുള്ള ചാണക്യ സ്യൂട്ടിൽ അടിമുടി രാജകീയ ആഡംബരങ്ങൾ; 'ട്രംപ് പ്ലാറ്റർ' മെനുവിൽ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ എന്തെന്ന് ഇപ്പോഴും സസ്‌പെൻസ്; യുഎസ് പ്രസിഡന്റിന് ഭക്ഷണം കഴിക്കാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചത് ജയ്പൂരിൽ നിന്നും

ഡൊണാൾഡ് ട്രംപും മെലാനിയയും അന്തിയുറങ്ങുക ഒബാമയും ക്ലിന്റനും തങ്ങിയ ഐ.ടി.സി മൗര്യയിലെ അതേ ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലെ ചാണക്യ സ്യൂട്ടിൽ; ഒരു രാത്രിക്ക് എട്ടുലക്ഷം രൂപ വിലയുള്ള ചാണക്യ സ്യൂട്ടിൽ അടിമുടി രാജകീയ ആഡംബരങ്ങൾ; 'ട്രംപ് പ്ലാറ്റർ' മെനുവിൽ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും സ്‌പെഷ്യൽ വിഭവങ്ങൾ എന്തെന്ന് ഇപ്പോഴും സസ്‌പെൻസ്; യുഎസ് പ്രസിഡന്റിന് ഭക്ഷണം കഴിക്കാൻ സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിച്ചത് ജയ്പൂരിൽ നിന്നും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: തിളങ്കാഴ്‌ച്ച പുലർച്ചെ ഇന്ത്യയിൽ എത്തുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലാനിയ ട്രംപും നാളെ ആദ്യം പോകുക അഹമ്മദാബാദിലേക്കാണ്. ഇവിടെ നമസ്‌തേ ട്രംപ് പരിപാടിയിൽ അടക്കം പങ്കെടുത്ത ശേഷമാകും അദ്ദേഹം വൈകുന്നേരത്തോടെ തലസ്ഥാനമായ ന്യൂഡൽഹിയിൽ എത്തുക. ഇവിടെ ട്രംപു ഭാര്യയും അന്തിയുറങ്ങുക രാജ്യത്തെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ ഐടിസി മൗര്യയിലാണ്. ഐടിസിയിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട് അഥവാ ചാണക്യ സ്യൂട്ടിലാണ് അമേരിക്കൻ പ്രസിഡന്റിന് താമസം ഒരുക്കുക. ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐടിസി മൗര്യ.

ഐടിസി മൗര്യയിൽ താമസിക്കാനെത്തുന്ന നാലാമത്തെ അമേരിക്കൻ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്. തന്റെ മുൻഗാമികൾ താമസിച്ച അതേ രാജകീയ മുറിയിലാണ് ട്രംപും താമസിക്കുക. ചാണക്യപുരിയിലെ ഹോട്ടലിൽ, 4500 സ്‌ക്വയർ ഫീറ്റ് വിസ്തൃതിയുള്ള ഏറ്റവും മികച്ച ചാണക്യ സ്യൂട്ടാണ് ട്രംപിനായി ഒരുക്കിയിരിക്കുന്നത്. ബിൽ ക്ലിന്റണും ജോർജ്ജ് ബുഷും, ബരാക്ക് ഒബാമയും അടക്കമുള്ള ട്രംപിന്റെ മുൻഗാമികൾ ഭാര്യമാർക്കൊപ്പം താമസിച്ചത് ഈ ഹോട്ടലിലാണ്. ടോണി ബ്ലെയർ, ദലൈലാമ, വ്‌ലാഡിമിർ പുടിൻ, കിങ് അബ്ദുല്ല, ബ്രൂണൈ സുൽത്താൻ തുടങ്ങിയ ഉന്നതരാണ് ഒരു രാത്രിക്ക് 8 ലക്ഷത്തിൽ അധികം രൂപ വില വരുന്ന ഈ സ്യൂട്ട് ആഡംബരത്തിന്റെ അവസാന വാക്കാണ്.

14ാം നിലയിലുള്ള ഗ്രാൻഡ് പ്രസിഡൻഷ്യൽ ഫ്‌ളോറിലാണ് ചാണക്യ സ്യൂട്ട്. ട്രംപിനൊപ്പം മകൾ ഇവാങ്കയും ഭർത്താവ് ജെരേദ് കുഷറും മൗര്യയിൽ തന്നെയാണ് തങ്ങുക. ഇവർക്ക് താമസിക്കാൻ വേണ്ടി അത്യാഢംബര സ്യൂട്ടുകളും ഒരുക്കിയിട്ടുണ്ട്. ഇരുവരേയും സ്വീകരിക്കാനായി ഇന്ത്യൻ ആചാരപ്രകാരം, നിറങ്ങൾ കൊണ്ട് നിലത്ത് 'രംഗോലി' കളമൊരുക്കും.ഭിത്തികൾ മുഴുവൻ,തയ്യബ് മേത്തയുടെ അർത്ഥശാസ്ത്രത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കും. ഇന്ത്യൻ രുചി നുണയാനും ട്രംപും ഭാര്യയും സന്നദ്ധരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

'ബുഖാര' എന്നറിയപ്പെടുന്ന ഐടിസി മൗര്യയിലെ റസ്റ്റോറന്റ്, ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ റസ്റ്റോറന്റാണ്. പ്രമുഖ ഉത്തരേന്ത്യൻ വിഭവമായ ദാൽ ബുഖാരയുടെ ഏറ്റവും രുചികരമായ പതിപ്പ് ബുഖാര റസ്റ്റോറന്റിലാണ് ലഭിക്കുക. ഒബാമയും ക്ലിന്റനും അടക്കമുള്ളവർ ഈ റെസ്‌റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട്. ഡൊണാൾഡ് ട്രംപിന്റെ ദൗർബല്യങ്ങളായ ഡയറ്റ് കൊക്കകോളയും, ചെറി വാനില ഐസ്‌ക്രീമും സുലഭമായി കരുതിയിട്ടുണ്ടെങ്കിലും, പ്രസിഡണ്ടിനെ സ്വീകരിക്കാൻ ഒരുക്കുന്ന 'ട്രംപ് പ്ലാറ്റർ' മെനുവിൽ, എന്തെല്ലാം വിഭവങ്ങളുണ്ടെന്ന് ഹോട്ടൽ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 24 തിങ്കളാഴ്ച, കാലത്ത് അഹമ്മദാബാദിൽ വിമാനമിറങ്ങുമെങ്കിലും, വൈകുന്നേരത്തോടെയായിരിക്കും ഡൊണാൾഡ് ട്രംപും പത്‌നി മെലനിയ ട്രംപും ഹോട്ടലിൽ എത്തുക. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും കുടുംബത്തിനും ഭക്ഷണം കഴിക്കാനുള്ള സ്വർണത്തളികയും വെള്ളിപ്പാത്രങ്ങളും എത്തിട്ടുണ്ട്. ജയ്പൂരിൽ നിന്നാണ് പാത്രങ്ങൾ എത്തിക്കുക. അരുൺ പാബുവാൾ എന്നയാളാണു വിശേഷപ്പെട്ട പാത്രങ്ങൾ രൂപകൽപന ചെയ്തു നിർമ്മിച്ചിരിക്കുന്നത്. ട്രംപ് കളക്ഷൻ എന്നു പേരിട്ടിരിക്കുന്ന ഇവ അദ്ദേഹം ഡൽഹിയിൽ ചെലവഴിക്കുന്ന സമയത്ത് ഉപയോഗിക്കുമെന്നാണു കരുതപ്പെടുന്നത്.

മുൻ പ്രസിഡന്റ് ഒബാമ ഇന്ത്യ സന്ദർശിച്ച 2010, 2015 വർഷങ്ങളിലും പാബുവാൾ ആണ് പ്രത്യേക പാത്രങ്ങൾ നിർമ്മിച്ചത്. ചെമ്പിലും ഓടിലും നിർമ്മിക്കുന്ന പാത്രങ്ങളിൽ സ്വർണവും വെള്ളിയും പ്രത്യേക രീതിയിൽ വിളക്കി ചേർക്കുകയാണു ചെയ്യുന്നത്. മൂന്നാഴ്ചകൊണ്ടാണു ട്രംപിനും കുടുംബത്തിനും ഉപയോഗത്തിനുള്ള പാത്രങ്ങൾ നിർമ്മിച്ചത്. വിശേഷപ്പെട്ട ട്രോഫികളും മറ്റും നിർമ്മിക്കുന്നതിൽ ഏറെ അറിയപ്പെടുന്നവരാണ് ഇവരുടെ കുടുംബം.

അതേസമയം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനായി ഒരുക്കുന്നത് വൈവിധ്യമുള്ള ഭക്ഷ്യവിഭവങ്ങൾ. ഗുജറാത്തി വിഭവമായ ഖമൻ, ബ്രൊക്കോളി-കോൺ സമൂസ, മൾട്ടി ഗ്രെയിൻ റൊട്ടി, സ്പെഷൽ ഗുജറാത്തി ജിഞ്ചർ ടീ, ഐസ് ടീ, കരിക്കിൻവെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവിൽ ഇടംപിടിച്ചിരിക്കുന്നത്. ഫോർച്യൂൺ ലാൻഡ്മാർക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയിൽ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ട്രംപ് വരുന്ന ദിവസം പ്രാധാന്യമുള്ളതാണെന്നും യു.എസ്. പ്രസിഡന്റിനു വേണ്ടി പ്രത്യേകം ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും സുരേഷ് ഖന്ന പറഞ്ഞു. അദ്ദേഹത്തിന്റെ സന്ദർശനത്തിനായി കാത്തിരിക്കുകയാണ്. എല്ലാ ഭക്ഷ്യവിഭവങ്ങളും സുരക്ഷാപരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP