Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്രസർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിർത്തണമെന്ന് ശശി തരൂർ; എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആഭിമുഖ്യം പുലർത്തുന്നത് എന്നും കോൺഗ്രസ് നേതാവ്

കേന്ദ്രസർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിർത്തണമെന്ന് ശശി തരൂർ; എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആഭിമുഖ്യം പുലർത്തുന്നത് എന്നും കോൺഗ്രസ് നേതാവ്

മറുനാടൻ ഡെസ്‌ക്‌

കേന്ദ്രസർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. സർക്കാർ ടൺ-ടണാ-ടൺ വർത്തമാനം നിയന്ത്രിക്കണമെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്. ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന വാദം പൊളിഞ്ഞതിനെ പരിഹസിച്ചാണ് തരൂർ രംഗത്തെത്തിയത്.

'എന്തുകൊണ്ടാണ് നമ്മുടെ സർക്കാർ ടൺ-മൻ-ധൻ എന്നിവയോട് ഇത്രമേൽ ആഭിമുഖ്യം പുലർത്തുന്നത്? ആദ്യം അഞ്ചു മില്യൺ ടൺ (35,94,37,500.00) സമ്പദ്വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമർശമായിരുന്നു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് 3350 ടൺ സ്വർണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയതു. സർക്കാർ ഈ ടൺ-ടണാ-ടൺ വർത്തമാനം കുറച്ച് കുറയ്ക്കേണ്ട സമയമായിരിക്കുന്നു', ശശി തരൂർ ട്വീറ്റിൽ കുറിച്ചു.

ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടൺ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം വൻ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ, ഇത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവിൽ സോൺഭദ്രയിൽ സ്വർണനിക്ഷേപമില്ലെന്നും വ്യക്തമാക്കി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) രംഗത്തെത്തി. ശനിയാഴ്ചയായിരുന്നു ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം തള്ളി രംഗത്തെത്തിയത്.

160 കിലോ സ്വർണനിക്ഷേപം മാത്രമാണ് ജിഎസ്‌ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിങ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. സ്വർണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടേതല്ലെന്നും അത്തരത്തിൽ ഒരു കണ്ടെത്തലും ജിഎസ്‌ഐ നടത്തിയിട്ടില്ലെന്നും യു പി മൈനിങ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നും ജിഎസ്‌ഐ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP