Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മെലാനിയ ട്രംപിന് മോദി സമ്മാനമായി നൽകുക ആറ് ലക്ഷം രൂപ വില വരുന്ന പട്ടോള സാരി; ഹാൻഡ് മെയ്ഡായ ഈ അമൂല്യ ഗുജറാത്തി സാരി ഉണ്ടാക്കാൻ അരഡസനോളം ജോലിക്കാൻ ആറ് മാസം പണിയണം; താജ്മഹൽ സന്ദർശിക്കുന്ന ട്രംപിന് വെള്ളിയിൽ നിർമ്മിച്ച ആഗ്രയുടെ താക്കോൽ സമ്മാനിക്കും; താമസം ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലായ ഐടിസി മൗര്യയിൽ; ട്രംപിന്റെ സന്ദർശനം പ്രൗഡഗംഭീരമാക്കാൻ മോദി സർക്കാർ

മെലാനിയ ട്രംപിന് മോദി സമ്മാനമായി നൽകുക ആറ് ലക്ഷം രൂപ വില വരുന്ന പട്ടോള സാരി; ഹാൻഡ് മെയ്ഡായ ഈ അമൂല്യ ഗുജറാത്തി സാരി ഉണ്ടാക്കാൻ അരഡസനോളം ജോലിക്കാൻ ആറ് മാസം പണിയണം; താജ്മഹൽ സന്ദർശിക്കുന്ന ട്രംപിന് വെള്ളിയിൽ നിർമ്മിച്ച ആഗ്രയുടെ താക്കോൽ സമ്മാനിക്കും; താമസം ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലായ ഐടിസി മൗര്യയിൽ; ട്രംപിന്റെ സന്ദർശനം പ്രൗഡഗംഭീരമാക്കാൻ മോദി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ദ്വിദിന സന്ദർശനം പ്രൗഡഗംഭീരമാക്കാൻ മോദി സർക്കാർ. ഭാര്യയടക്കമുള്ള ട്രംപിന്റെ കുടുംബാംഗങ്ങൾക്കായി വലിയ സമ്മാനങ്ങളാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. ഗുജറാത്തിലെ അഹമ്മദാബാദിലാണ് ട്രംപ് വിമാനമിറങ്ങുക താജ്മഹൽ സന്ദർശനവും സബർമതി ആശ്രമം സന്ദർശനവും അടക്കം രണ്ട് ദിവസം ട്രംപിന് ഇന്ത്യയിൽ തിരക്കിട്ട പരിപാടികളാണുള്ളത്. മടങ്ങിപ്പോകുമ്പോൾ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിന് മോദി നൽകുക ഒരു അപൂർവ സാരി ആണ് സമ്മാമായി നൽകുക എന്നാണ് റിപ്പോർട്ടുകൾ.

6 ലക്ഷം രൂപ വില വരുന്ന പട്ടോള സാരിയാണ് മോദി അമേരിക്കൻ പ്രസിഡണ്ടിന്റെ ഭാര്യയ്ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്ന്. ഓർഡർ അനുസരിച്ച് മാത്രം നിർമ്മിക്കുന്ന ഈ അമൂല്യ സാരി ഗുജറാത്തിലെ പാട്ടൺ പട്ടണത്തിൽ മാത്രമേ ലഭിക്കുകയുള്ളൂ. അരഡസനോളം ജോലിക്കാൻ ആറ് മാസം ജോലി ചെയ്താൽ മാത്രമേ ഒരു പട്ടോള സാരി ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ.

പൂർണമായും കൈ കൊണ്ടാണ് പട്ടോള സാരി നെയ്‌തെടുക്കുന്നത് എന്നതാണ് ഈ സാരിയുടെ പ്രത്യേകത. സാരിക്ക് നിറം കൊടുക്കുന്നത് പൂർണമായും പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചാണ്. എന്ന് മാത്രമല്ല സാരിയുടെ ഡിസൈൻ വരയ്ക്കുന്നതും കൈ കൊണ്ടാണ്. അതിനായി കമ്പ്യൂട്ടർ സഹായമോ തറിയോ ഒന്നും ഉപയോഗിക്കുന്നില്ല എന്നതും പട്ടോള സാരിയെ വ്യത്യസ്തമാക്കുന്നു.

ഡൊണാൾഡ് ട്രംപിനും ഒട്ടും മോശമല്ലാത്ത സമ്മാനളാണ് നരേന്ദ്ര മോദി നൽകുക. മഹാത്മാ ഗാന്ധിയുടെ രണ്ട് പുസ്തകങ്ങൾ, ഒരു ചർക്ക, എന്നിവ കൂടാതെ മഹാത്മാവിന്റെ ഒരു ചിത്രവും സബർമതി ആശ്രമത്തിൽ നിന്ന് ട്രംപിന് നൽകും. മഹാത്മാ ഗാന്ധിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണ കഥകളും എന്റെ ജീവിതം എന്റെ സന്ദേശം എന്ന പുസ്തവുമാണ് അമേരിക്കൻ പ്രസിഡണ്ടിന് സമ്മാനിക്കുക

താജ്മഹൽ സന്ദർശിക്കാൻ ആഗ്രയിലേക്ക് പോകുന്ന ട്രംപിന് വെള്ളിയിൽ നിർമ്മിച്ച ആഗ്രയുടെ താക്കോൽ സമ്മാനിക്കും. സംസ്ഥാനത്തിന്റെ അതിഥികളെ സ്വീകരിക്കുന്ന രീതിയാണിത് എന്ന് ആഗ്ര മേയർ പറയുന്നു. ആഗ്രയുടെ വാതിൽ തുറന്ന് അതിഥി നഗരത്തിലേക്ക് പ്രവേശിക്കണം എന്നാണ് പഴയ രീതി. താജ് മഹലിന്റെ മാതൃകയിലുള്ള താക്കോൽ 600 ഗ്രാം തൂക്കമുള്ളതാണ്.

ഡൽഹിയിൽ ട്രംപും കുടുംബവും താമസിക്കുക ഐടിസി മൗര്യ എന്ന അത്യാഢംബര ഹോട്ടലിലാണ്. ഐടിസിയിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട് അഥവാ ചാണക്യ സ്യൂട്ടിലാണ് താമസം. ഡബ്ല്യൂഎച്ച്ഒ നിർദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐടിസി മൗര്യ. ഇവിടെ താമസിക്കാനെത്തുന്ന നാലാമത്തെ അമേരിക്കൻ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP