Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്രംപിന്റെ വഴിയിൽ അസ്വാഭാവികമായി എന്തുകണ്ടാലും ഉടനടി വെടിവച്ചിടും! നാളെ അഹമ്മദാബാദിന്റെ ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പറപ്പിക്കാൻ പാടില്ല; ഉടമകളില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കളെയും പശുക്കളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; വിമാനത്താവളം മുതൽ സ്റ്റേഡിയത്തിൽ വരെ അണിനിരക്കുക 17000 പൊലീസുകാർ; വഴികളിൽ കാത്തുനിൽക്കുന്ന ഓരോ ആളുടെയും മുഖം ക്യാമറ ഒപ്പിയെടുക്കും; എല്ലാം നിയന്ത്രിക്കുന്നത് 'സീക്രഡ് സർവീസ്'; നമസ്തേ ട്രംപ് പരിപാടിക്കായി ഈച്ച പോലും പറക്കാത്ത പഴുതടച്ച സുരക്ഷ

ട്രംപിന്റെ വഴിയിൽ അസ്വാഭാവികമായി എന്തുകണ്ടാലും ഉടനടി വെടിവച്ചിടും! നാളെ അഹമ്മദാബാദിന്റെ ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പറപ്പിക്കാൻ പാടില്ല; ഉടമകളില്ലാതെ അലഞ്ഞു തിരിയുന്ന നായ്ക്കളെയും പശുക്കളെയും പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി; വിമാനത്താവളം മുതൽ സ്റ്റേഡിയത്തിൽ വരെ അണിനിരക്കുക 17000 പൊലീസുകാർ; വഴികളിൽ കാത്തുനിൽക്കുന്ന ഓരോ ആളുടെയും മുഖം ക്യാമറ ഒപ്പിയെടുക്കും; എല്ലാം നിയന്ത്രിക്കുന്നത് 'സീക്രഡ് സർവീസ്'; നമസ്തേ ട്രംപ് പരിപാടിക്കായി ഈച്ച പോലും പറക്കാത്ത പഴുതടച്ച സുരക്ഷ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നാളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുന്ന അഹമ്മദാബാദിൽ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ. തിങ്കളാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ എത്തുന്ന ട്രംപിനെയും കുടുംബത്തെയും സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലെത്തി. ട്രംപിന്റെ വഴിയിൽ തടസ്സമായാൽ കണ്ടാലുടൻ വെടിവെക്കനാണ് ഉത്തരവ്. നാളെ അഹമ്മദാബാദിന്റെ ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പറപ്പിക്കാൻ പാടില്ല. അസ്വാഭാവികമായി എന്തുകണ്ടാലും വെടിവച്ചിടും. വിമാനത്താവളം മുതൽ സ്റ്റേഡിയത്തിൽവരെ അണിനിരക്കുക 17000 പൊലീസുകാരാണ്. എല്ലാം നിയന്ത്രിക്കാൻ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷ ഏകോപിപ്പക്കുന്ന സുരക്ഷാ വിംങ് സീക്രഡ് സർവീസ് ഉണ്ടാകും.

വഴികളിൽ കാത്തുനിൽക്കുന്ന ഓരോ ആളുടെയും മുഖം ക്യാമറ ഒപ്പിയെടുക്കും. ചരുക്കിപ്പറഞ്ഞാൽ ഒരു ഈച്ചംപാലും പറക്കാത്ത പഴുതടച്ച സുരക്ഷ.സുരക്ഷയ്‌ക്കൊപ്പം ആഡംബരത്തിനും യാതൊരു കുറവും വരുത്തിയിട്ടില്ല. വിമാനത്താവളം മുതൽ സ്റ്റേഡിയം വരെയുള്ള റോഡരികിലെ മതിലുകളെല്ലാം പെയിന്റ് ചെയ്തു. പ്രത്യേക അലങ്കാരങ്ങളും നടത്തി. ഉടമകളില്ലാത്ത നായ്ക്കളെയും പശുക്കളെയും സുരക്ഷ പരിഗണിച്ച് പിടികൂടി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

നമസ്തേ ട്രംപ് പരിപാടിക്കായി അഹമ്മദാബാദ് നഗരത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ്. മൂന്ന് തരത്തിലാണ് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. 17000 പൊലീസ് ഉദ്യോഗസ്ഥരാണ് അഹമ്മദാബാദ് വിമാനത്താവളം മുതൽ പരിപാടി നടക്കുന്ന സ്റ്റേഡിയത്തിൽ വരെ അണിനിരക്കുക. മൊട്ടേര സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി സിആർപിഎഫ് ജവാന്മാർ പ്രത്യേക സുരക്ഷ നൽകും.

സ്റ്റേഡിയത്തിന് പുറത്ത് ഗുജറാത്ത് പൊലീസിനാണ് സുരക്ഷാ ചുമതല. സുരക്ഷാ സേനയുടേതല്ലാത്ത ഡ്രോണുകൾ വെടിവച്ചിടാൻ അന്റി ഡ്രോൺ സംഘമുണ്ടാവും. ട്രംപ് എത്തുന്ന 24ന് ആകാശത്ത് ഡ്രോണുകളോ ബലൂണുകളോ പറപ്പിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.യുഎസ് പ്രസിഡന്റിന് അതിശക്തമായ സുരക്ഷയാണ് ഏർപ്പെടുതിയിരിക്കുന്നത്. ഇതിനായി അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസിന്റെ അത്യാധുനിക സുരക്ഷാ വാഹനങ്ങൾ വാഷിങ്ടണിൽ നിന്നും അഹമ്മദാബാദിൽ എത്തിച്ചു.

സീക്രട്ട് സർവീസിന്റെ ശക്തമായ സുരക്ഷയ്‌ക്കൊപ്പം ആയുധധാരികളായ ഇന്ത്യൻ സൈനികരും എസ്‌പിജിയും സുരക്ഷക്കായി ഇവർക്കൊപ്പമുണ്ടാകും. ഡ്രോണുകളുടെ പ്രവർത്തനം തകർക്കാൻ ശേഷിയുള്ള ജാമറുകൾ അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തി. ട്രംപ് കടന്നു പോകുന്ന റോഡിലെ റോഡിലെ ദൃശ്യങ്ങൾ കാമറകൾ പിടിച്ചെടുക്കും. വഴികളിൽ കാത്തുനിൽക്കുന്ന ഓരോ ആളുടെയും മുഖവും കാമറ ഒപ്പിയെടുക്കും.

ട്രംപ് കടന്നു പോകുന്ന റോഡുകൾ സുരക്ഷാ കാരണങ്ങൾ പരിഗണിച്ച് 24ന് രാവിലെ എട്ടുമണിക്ക് ശേഷം ഗതാഗതം നിരോധിക്കും. പ്രധാന റോഡിലേക്ക് എത്തുന്ന മറ്റ് റോഡുകളും അടച്ചിടും. നിരത്തുകളിൽ പൊലീസിന്റെ നിയന്ത്രണത്തിലായിരിക്കും. റോഡിനോട് ചേർന്ന വ്യാപാരസ്ഥാപനങ്ങളിലെല്ലാം സിസിടിവി കാമറകൾ നിർബന്ധമാക്കി. നാൽപ്പതോളം കാറുകളുടെ വ്യൂഹമാണ് പ്രസിഡന്റിന്റെ 'ബീസ്റ്റ്' എന്ന വാഹനത്തിന് ഒപ്പം ഉണ്ടാകുക. സമീപത്തെ 12 ജില്ലകളിൽ നിന്നുമാണ് മൊട്ടേര സ്റ്റേഡിയത്തിലും ട്രംപ് കടന്നു പോകുന്ന റോഡുകളിലും അണിനിരക്കാനുള്ള ആളുകളെ എത്തിക്കുക.

നഗരത്തിലെ മുന്നൂറോളം സംഘടനകളും വിദ്യാലയങ്ങളുമാണ് ആളുകളെ എത്തിക്കുന്നത്.പഴുതടച്ച സുരക്ഷ ശക്തമാക്കുമ്പോൾ അത്യാവശ്യ ഘട്ടത്തിനായിആശുപതിയും സജ്ജമാക്കി. 25 കിടക്കകളുള്ള ആധുനിക ആശുപത്രിയാണ് മൊട്ടേര സ്റ്റേഡിയത്തിന് പുറത്ത് തയ്യാറാക്കിയിരിക്കുന്നത്. ഡോക്ടർമാരുടെ സേവനത്തിനൊപ്പം ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തി. ആവശ്യമെങ്കിൽ കൂടുതൽ വൈദ്യസഹായം എത്തിച്ചു നൽകാനുള്ള സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്.

ഒരുലക്ഷമാണ് സ്റ്റേഡിയത്തിന്റെ മോട്ടേറ സ്റ്റേഡിയത്തിൻെ കപ്പാസിറ്റി. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ക്രിക്കറ്റ് സ്റ്റേഡിയം വരെ തന്നെ സ്വീകരിക്കാൻ അമ്പത് മുതൽ എഴുപത് ലക്ഷം വരെ ആളുകളെ ഒരുക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതൊക്കെ വെറും തള്ളുമാത്രമാണ്. 5ലക്ഷംപേരിൽ കൂടുതൽപേർക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്നാണ് പുതിയ കണക്കുകൾ.2019ലെ അമേരിക്കൻ സന്ദർശനത്തിലാണ് ഹൂസ്റ്റണിൽ 50000 അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യക്കാരെ പങ്കെടുപ്പിച്ച് ഹൗഡി മോദി പരിപാടി നടത്തിയത്. സമാനമായ രീതിയിലാണ് നമസ്തേ ട്രംപ് പരിപാടിയും നടക്കുന്നത്.

ഹൗഡി മോദി പരിപാടിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് വോട്ട് ചെയ്യണമെന്ന മോദിയുടെ പരാമർശം വിവാദമായിരുന്നു.ഡൽഹിയിൽ ട്രംപും കുടുംബവും താമസിക്കുക ഐടിസി മൗര്യ എന്ന അത്യാഢംബര ഹോട്ടലിലാണ്. ഐടിസിയിലെ ഗ്രാൻഡ് പ്രസിഡൻഷ്യൽ സ്യൂട്ട് അഥവാ ചാണക്യ സ്യൂട്ടിലാണ് താമസം. ഡബ്ല്യൂഎച്ച്ഒ നിർദ്ദേശിക്കുന്ന നിലവാരത്തിലുള്ള ശുദ്ധവായു അകത്ത് ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ഹോട്ടലാണ് ഐടിസി മൗര്യ. ഇവിടെ താമസിക്കാനെത്തുന്ന നാലാമത്തെ അമേരിക്കൻ പ്രസിഡണ്ടാണ് ഡൊണാൾഡ് ട്രംപ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP