Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിജയ് ആകുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്; മൊഴിയുന്നത് വലിയ അപകടമാണ്; നഷ്ടപ്പെടാൻ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം: കെ ആർ മീര

വിജയ് ആകുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്; മൊഴിയുന്നത് വലിയ അപകടമാണ്; നഷ്ടപ്പെടാൻ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം: കെ ആർ മീര

സ്വന്തം ലേഖകൻ

 തിരുവനന്തപുരം: വിജയ് ആകുന്നതിനേക്കാൻ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാൽ ആകുന്നതാണെന്ന വിമർശനം ഉന്നയിച്ച് എഴുത്തുകാരി കെ ആർ മീര. പ്രതിഷേധങ്ങളുടെ സമരങ്ങൾ ഉണ്ടാകുമ്പോൾ പ്രശസ്തരുടെ നിലപാടുകളും പൊതുസമൂഹം ചർച്ച ചെയ്യപ്പെടാറുള്ളതയി മീര അഭിപ്രായപ്പെട്ടു. പലപ്പോഴും പ്രശസ്തർ മൊഴിഞ്ഞോ എന്ന ചോദ്യത്തിൽ പരിഹാസവും പുച്ഛവുമുണ്ടെന്ന് തനിക്ക് തോന്നിയിട്ടുള്ളതെന്നും മീര പറഞ്ഞു. ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പ്രതിഷേധങ്ങൾ വരുമ്പോൾ തമിഴ് നടൻ വിജയ് യുടെ മാതൃക മുന്നിലുണ്ടെന്നും മീര പറഞ്ഞു.

നഷ്ടപ്പെടാൻ എന്തെങ്കിലുമുണ്ടെന്ന് തോന്നുന്ന സമയത്ത് ഒരു എഴുത്തുകാരനും മൊഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. അപ്പോൾ അവർ മൊഴിയാൻ വലിയ ബുദ്ധിമുട്ടാണ്. നമുക്കിപ്പോൾ തമിഴ് നടൻ വിജയിയുടെ മാതൃക മുന്നിലുണ്ട്. വിജയ് ആകുന്നതിനേക്കാൾ എന്തുകൊണ്ടും സുരക്ഷിതം മോഹൻലാൽ ആകുന്നതാണ്. മൊഴിയുന്നത് വലിയ അപകടമാണെന്നും കെ ആർ മീര പറഞ്ഞു.

അടുത്തകാലത്തായി കെ.ആർ മീര എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ചോദിച്ചൊരു സംഭവമുണ്ടായി. മൊഴിഞ്ഞോ എന്ന് ചോദിക്കുന്നതിൽ പരിഹാസവും പുച്ഛവുമുണ്ട്. ഒരു സ്ത്രീയോട് എല്ലെങ്കിൽ എഴുത്തുകാരിയോടായിരിക്കും ഇങ്ങനെ ചോദിക്കുക. ശബരിമലയിലെ സ്ത്രീ പ്രവേശന വിധി? പൗരത്വ നിയമം ഇതിനെക്കുറിച്ചൊക്കെ പുരുഷന്മാരായ എഴുത്തുകാർ എന്തെങ്കിലും മൊഴിഞ്ഞോ എന്ന് ആരും അന്വേഷിക്കാറില്ലെന്നും കെ ആർ മീര അഭിപ്രായപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP