Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഡൽഹിയിൽ തോൽപ്പിച്ചത് നേതാക്കൾ തന്നെയെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ; വിദ്വേഷ പ്രചാരണം നടത്തുന്നവരെ പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കണമെന്നും മനോജ് തിവാരി

ഡൽഹിയിൽ തോൽപ്പിച്ചത് നേതാക്കൾ തന്നെയെന്ന് ബിജെപി ഡൽഹി അധ്യക്ഷൻ; വിദ്വേഷ പ്രചാരണം നടത്തുന്നവരെ പാർട്ടിയിൽ നിന്നും സ്ഥിരമായി പുറത്താക്കണമെന്നും മനോജ് തിവാരി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡൽഹിയിൽ പാർട്ടിയെ തോൽപ്പിച്ചത് നേതാക്കളുടെ വിദ്വേഷ പ്രസംഗം എന്ന് ബിജെപി അധ്യക്ഷൻ മനോജ് തിവാരി. വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ പാർട്ടി നടപടി എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവരെ പാർട്ടിയിൽ നിന്ന് സ്ഥിരമായി പുറത്താക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കുന്ന അവസ്ഥയുണ്ടാകണം. അത്തരമൊരു നടപടി വന്നാൽ ഒരു പാർട്ടി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു വ്യക്തിയെന്ന നിലയിൽ ഞാനതിനെ പിന്തുണയ്ക്കും. എല്ലാ നേതാക്കളും പരിശോധനയ്ക്ക് വിധേയരാകണം.' -തിവാരി പറഞ്ഞു.

അനുരാഗ് ഠാക്കൂർ, പർവേഷ് വർമ, പ്രകാശ് ജാവഡേക്കർ, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ വിദ്വേഷ പരാമർശങ്ങൾ ബിജെപിക്ക് തിരിച്ചടിയായിരുന്നു. ബിജെപി എംപി പർവേഷ് വർമ അരവിന്ദ് കെജ് രിവാളിനെ തീവ്രവാദിയോട് ഉപമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സന്ദർഭം എന്തായാലും നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് തിവാരി കുറ്റപ്പെടുത്തി. 'അതുകാരണം പാർട്ടിക്ക് വലിയ തോതിലുള്ള നഷ്ടമാണ് അഭിമുഖീകരിക്കേണ്ടി വന്നത്. ആ പ്രസംഗത്തെ അന്നും ഇതാ ഇന്നും ഞങ്ങൾ അപലപിക്കുന്നു.'- തിവാരി പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. സഹപ്രവർത്തകനായ കപിൽ മിശ്രയായാലും അപ്രകാരം ചെയ്യണം. ഡിസംബറിൽ ഡൽഹിയിൽ നടന്ന ഒരു റാലിയിൽ സിഎഎയ്ക്കെതിരെ പ്രതിഷേധിക്കുന്നവർക്ക് നേരെ വെടിയുതിർക്കണമെന്ന മുദ്രാവാക്യം കപിൽ മിശ്ര വിളിച്ചിരുന്നു. കെജ്രിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർത്താൻ ബിജെപിക്ക് കഴിയാതിരുന്നതും പരാജയ കാരണമായി തിവാരി ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്വേഷ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്ന് അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP