Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

റോഡിന് കുറുകെച്ചാടിയ പശു ബൈക്കിടിച്ച് ചത്തതിന് നാട്ടുകൂട്ടം ബൈക്കോടിച്ചയാൾക്ക് വിധിച്ചത് 13കാരിയായ മകളെ ഉടൻ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് ശിക്ഷ; പാപ പരിഹാരത്തിനായി മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ ഒരുങ്ങവെ പൊലീസ് എത്തി തടഞ്ഞു; പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വിവാഹം നിയമ വിരുദ്ധമെന്ന് പൊലീസ് നിർദേശിച്ചിട്ടും കലിയടങ്ങാതെ നാട്ടുകാർ; ഉത്തരേന്ത്യയിൽ നിന്ന് പശുവിന്റെ പേരിൽ രാജ്യത്തെ നാണം കെടുന്നത് ഒരു വാർത്ത കൂടി

റോഡിന് കുറുകെച്ചാടിയ പശു ബൈക്കിടിച്ച് ചത്തതിന് നാട്ടുകൂട്ടം ബൈക്കോടിച്ചയാൾക്ക് വിധിച്ചത് 13കാരിയായ മകളെ ഉടൻ വിവാഹം കഴിപ്പിച്ച് അയക്കണമെന്ന് ശിക്ഷ; പാപ പരിഹാരത്തിനായി മകളെ വിവാഹം കഴിപ്പിച്ച് അയക്കാൻ ഒരുങ്ങവെ പൊലീസ് എത്തി തടഞ്ഞു; പ്രായപൂർത്തിയാവാത്ത കുട്ടിയുടെ വിവാഹം നിയമ വിരുദ്ധമെന്ന് പൊലീസ് നിർദേശിച്ചിട്ടും കലിയടങ്ങാതെ നാട്ടുകാർ; ഉത്തരേന്ത്യയിൽ നിന്ന് പശുവിന്റെ പേരിൽ രാജ്യത്തെ നാണം കെടുന്നത് ഒരു വാർത്ത കൂടി

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: ഉത്തരന്ത്യേയിൽ സർവവും പശുമയമായ കാലമാണിത്. ബിജെപി അധികാരത്തിലേറിയതോടെ പശു ശരിക്കും ദൈവത്തിന്റെ അതേ നിലയിലാണ്. ഗോമാംസം കഴിക്കുന്നതുപോയിട്ട് തൊട്ട് പശുവിനെ വണ്ടിയിടിച്ച് ചത്താൽപോലും നിങ്ങൾ കുടുങ്ങും. മധ്യപ്രദേശിലെ വിധിഷ ജില്ലയിലെ പഥരി ഗ്രാമത്തിലുണ്ടായ ഒരു സംഭവം ഇന്ത്യയെ നാണം കെടുത്തുകയാണ്. റോഡിന് കുറുകെച്ചാടി ഒരു പശു ചത്തതിന്റെ പേരിൽ ഒരു മനുഷ്യൻ അനുഭവിച്ച പീഡനങ്ങൾ ലോക മാധ്യമങ്ങൾപോലും വാർത്തയാക്കുകയാണ്.

പശുക്കിടാവ് ബൈക്ക് ഇടിച്ച് ചത്തതിന്റെ പാപ പരിഹാരമായി ബൈക്കുടമയുടെ 13കാരിയായ മകളെ വിവാഹം കഴിപ്പിച്ചയ്ക്കാനായിരുന്നു പ്രാദേശിക നാട്ടുകൂട്ടമായ ഖാപ് പഞ്ചായത്തിന്റെ ഉത്തരവ്. മധ്യപ്രദേശിലെ വിധിഷ ജില്ലയിലെ പഥരി ഗ്രാമത്തിലാണ് വിചിത്രമായ ശിക്ഷ വിധിച്ചത്. സംഭവത്തിൽ പൊലീസ് നടപടി സ്വീകരിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. റോഡിന് കുറുകെ ചാടിയ പശുക്കിടാവ് പെൺകുട്ടിയുടെ പിതാവിന്റെ ബൈക്ക് ഇടിച്ച് ചത്തതോടെയാണ് ഗ്രാമത്തിൽ തർക്കം രൂക്ഷമായത്. പശുക്കിടാവ് ചത്ത സംഭവത്തിൽ ശിക്ഷ വിധിക്കണമെന്നും ആവശ്യം ശക്തമായതോടെയാണ് ഖാപ് പഞ്ചായത്ത് ചേർന്നത്.

ഗ്രാമവാസികളുടെ ആവശ്യം ശക്തമായതോടെ ഖാപ് പഞ്ചായത്ത് യുവാവിനെ വിസ്തരിക്കാൻ വിളിച്ചു വരുത്തി. ചോദ്യം ചെയ്യലിൽ എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ തയ്യാറാണെന്ന് യുവാവ് അറിയിച്ചു. ഇതോടെ പ്രായപൂർത്തിയാകാത്ത മകളെ വിവാഹം ചെയ്ത് അയക്കാൻ നാട്ടുകൂട്ടം നിർദേശിക്കുകയായിരുന്നു.നിർദ്ദേശം സ്വീകരിച്ച പിതാവ് 13കാരിയായ മകളെ വിവാഹം ചെയ്ത് അയക്കാനുള്ള ഒരുക്കങ്ങൾ വീട്ടിൽ ആരംഭിച്ചു. വിവരമറിഞ്ഞ് എത്തിയ പൊലീസ് വിവാഹം തടയുകയും മറ്റ് നിയമനടപടികൾ സ്വീകരിക്കുകയുമായിരുന്നു.

18 വയസ് കഴിയാതെ പെൺകുട്ടിയെ വിവാഹം ചെയ്ത് അയക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ വീട്ടുകാരെ ബോധ്യപ്പെടുത്തി. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. പശുക്കിടാവ് ബൈക്ക് ഇടിച്ച് ചത്ത സംഭവത്തിൽ മറ്റ് ശിക്ഷകൾ ഏറ്റുവാങ്ങാൻ പിതാവ് തയ്യാറായിരുന്നെങ്കിലും നാട്ടുകൂട്ടം എതിർക്കുകയായിരുന്നു. മകളെ വിവാഹം ചെയ്ത് അയക്കുന്നതാണ് ഉചിതമായ ശിക്ഷയെന്നാണ് നാട്ടുകൂട്ടത്തിലെ മുതിർന്നവർ നിർദേശിച്ചത്.

പശുവിനെ കൊല്ലുന്നവരെ കുറ്റവാളികളായും കൊലയാളികൾക്ക് തുല്ല്യവുമായിട്ടാണ് ഗ്രാമം വിലയിരുത്തുന്നത്. തുടർന്ന് ഇവർക്ക് കർശന നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തുകയും ചെയ്യും. ഇവരുമായി ഗ്രാമത്തിലുള്ളവർ ബന്ധപ്പെടുന്നതിന് വിലക്കുമുണ്ടാകും. വിലക്ക് മാറണമെങ്കിൽ ഗ്രാമവാസികൾക്കും ബ്രാഹ്മണർക്കും വിരുന്ന് ഒരുക്കുകയോ ഗംഗയിൽ കുളിക്കുകയോ വേണം.

ബിജെപി അധികാരത്തിൽ ഏറിയതോടെ പശു ഒരു പേടിക്കേണ്ട മൃഗം കൂടിയായിരിക്കയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള മാധ്യമങ്ങൾ പറയുന്നത്. സ്വാഭാവിക അസുഖം വന്ന് പശു ചത്താൽപോലും കർഷകൻ നാട്ടുപഞ്ചായത്തുമുമ്പാകെ സമാധാനം പറയേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. പശുവിനെ മർദിച്ചുവെന്നും പട്ടിണിക്കിട്ടുവെന്നുമൊക്കെ വ്യാജപരാതി നൽകി ശത്രുതയുള്ളവരെ ഉപദ്രവിക്കുന്ന രീതിയും ഗ്രാമങ്ങളിലുണ്ട്. ചുരുക്കിപ്പറഞ്ഞാൽ പശുവിനോടുള്ള അന്ധമായ ആരാധനയും വിധേയത്വവും ഗ്രാമീണർക്ക് വലിയ ബാധ്യതകൂടിയാവുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP