Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൻ കി ബാത്തിൽ ഭാഗീരഥി അമ്മയ്ക്ക് പ്രണാമമർപ്പിച്ച് മോദി; നൂറ്റിയഞ്ച് വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി 75 ശതമാനം മാർക്ക് കരസ്ഥമാക്കിയ ഭഗീരഥിയമ്മ അത്ഭുതപ്പെടുത്തുന്ന വ്യക്തിയെന്ന് പ്രധാനമന്ത്രി; കണക്കിൽ നൂറിൽ നൂറാണ് ഭാഗീരഥിയമ്മയ്ക്ക്; അവർ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്; ഇനിയും പരീക്ഷകൾ എഴുതാനും; ഭാഗീരഥി അമ്മയെ പോലുള്ള ആളുകൾ നമ്മുടെ രാജ്യത്തിന്റെ കരുത്തും പ്രചോദനത്തിന്റെ ഉറവിടമെന്നും മോദി

മൻ കി ബാത്തിൽ ഭാഗീരഥി അമ്മയ്ക്ക് പ്രണാമമർപ്പിച്ച് മോദി; നൂറ്റിയഞ്ച് വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതി 75 ശതമാനം മാർക്ക് കരസ്ഥമാക്കിയ ഭഗീരഥിയമ്മ അത്ഭുതപ്പെടുത്തുന്ന വ്യക്തിയെന്ന് പ്രധാനമന്ത്രി; കണക്കിൽ നൂറിൽ നൂറാണ് ഭാഗീരഥിയമ്മയ്ക്ക്; അവർ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്; ഇനിയും പരീക്ഷകൾ എഴുതാനും; ഭാഗീരഥി അമ്മയെ പോലുള്ള ആളുകൾ നമ്മുടെ രാജ്യത്തിന്റെ കരുത്തും പ്രചോദനത്തിന്റെ ഉറവിടമെന്നും മോദി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ മൻകീ ബാത്തിൽ താരമായി മലയാളി മുത്തശ്ശി. കൊല്ലം സ്വദേശിനിയായ ഭഗീരഥി അമ്മയുടെ കഥയാണ് പ്രധാനമന്ത്രി മോദി ലോകത്തിന് പ്രചോദനം നൽകുന്ന കാര്യമെന്ന് വെളിപ്പെടുത്തിയത്. നൂറ്റിയഞ്ച് വയസ്സിൽ നാലാംതരം തുല്യതാ പരീക്ഷയെഴുതിയ ഭാഗീരഥി അമ്മയ്ക്ക് മൻ കി ബാത്തിൽ മോദി പ്രണാമം അർപ്പിച്ചു.

രാജ്യത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേട്ടങ്ങളെ കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് ഭാഗീരഥി അമ്മയുടെ നേട്ടത്തെ കുറിച്ച് മോദി പറഞ്ഞത്. സാക്ഷരതാ മിഷന്റെ ചരിത്രത്തിൽ ഏറ്റവും പ്രായംചെന്ന പഠിതാവാണ് പ്രാക്കുളം നന്ദധാമിൽ കെ.ഭാഗീരഥി അമ്മ. ഭാഗീരഥി അമ്മയുടെ കഥ കേട്ടാൽ നിങ്ങൾ അത്ഭുതപ്പെട്ടു പോകുമെന്ന് പറഞ്ഞാണ് മോദി സംഭാഷണം ആരംഭിച്ചത്. തുടർന്ന് ഭഗീരഥി അമ്മ എന്തുകൊണ്ടാണ് ശ്രദ്ധ നേടുന്നതെന്നും അവർ ചോദിക്കുന്നു. ജീവിതത്തിൽ പുരോഗതി ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വളരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിന് ആദ്യം വേണ്ടത് മനസ്സിലെ വിദ്യാർത്ഥിയെ ഒരിക്കലും മരിക്കാൻ അനുവദിക്കാതിരിക്കാലാണെന്ന് പ്രധാനമന്ത്രി പറയുന്നു.

'ഭാഗീരഥി അമ്മ നൽകുന്നത് ഈ പ്രചോദനമാണ്. നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാകും ഭാഗീരഥി അമ്മ ആരാണെന്ന് അവർ കേരളത്തിലെ കൊല്ലത്താണ് താമസിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അവർക്ക് അമ്മയെ നഷ്ടപ്പെട്ടു. ചെറിയ വയസ്സിൽ വിവാഹം കഴിഞ്ഞെങ്കിലും ഭർത്താവിനെയും അവർക്ക് നഷ്ടപ്പെട്ടു. എന്നാൽ അവർ ധൈര്യം കൈവിട്ടില്ല.

വളരെ ചെറിയ പ്രായത്തിൽ തന്നെ അവർക്ക് പഠനം അവസാനിപ്പിക്കേണ്ടി വന്നിരുന്നു, അവർ പഠനം പിന്നീട് തുടരുന്നത് 105-ാം വയസ്സിലാണ്. 105-ാം വയസ്സിലാണ് അവർ വീണ്ടും സ്‌കൂളിലെത്തിയത്. ഈ പ്രായത്തിലും നാലാംതരം തുല്യതാ പരീക്ഷ അവർ എഴുതി. 75 ശതമാനം മാർക്കോടെ വിജയം കരസ്ഥമാക്കി. കണക്കിൽ നൂറിൽ നൂറാണ് ഭാഗീരഥിയമ്മയ്ക്ക്. അവർ പഠനം തുടരാനാണ് ആഗ്രഹിക്കുന്നത്. ഇനിയും പരീക്ഷകൾ എഴുതാനും. ഭാഗീരഥി അമ്മയെ പോലുള്ള ആളുകൾ നമ്മുടെ രാജ്യത്തിന്റെ കരുത്താണ്. പ്രചോദനത്തിന്റെ ഉറവിടമാണ്. ഭാഗീരഥി അമ്മയെ ഞാൻ പ്രണമിക്കുന്നു. - മോദി പറഞ്ഞു.

ഒൻപതാം വയസ്സിൽ പഠനം നിർത്തിയതായാണ് ഈ മുത്തശ്ശിയുടെ ഓർമ്മ. വർഷങ്ങൾ കഴിഞ്ഞതോടെ അക്ഷരങ്ങളുമായുള്ള ബന്ധം കുറഞ്ഞു. സമ്പൂർണ സാക്ഷരതായജ്ഞത്തിൽ വീണ്ടും അക്ഷരവഴികളിലേക്കെത്തി. സാക്ഷതാ പ്രേരക് എസ്.എൻ.ഷേർലിയുടെ പ്രോത്സാഹനം കൂടിയായതോടെ വീണ്ടും അക്ഷരലോകത്തേക്കിറങ്ങി. നാലാംതരം തുല്യതാ പരീക്ഷയും കഴിഞ്ഞു.നാലു പെൺമക്കളും രണ്ട് ആൺമക്കളും പതിനാറ് ചെറുമക്കളും അവരുടെ കുട്ടികളും ഉൾപ്പെടുന്ന വലിയൊരു കുടുംബത്തിന്റെ മുത്തശ്ശിയാണ് ഭാഗീരഥി അമ്മ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP