Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാത്രി വൈകിയിട്ടും അമ്മയാന എത്തിയില്ല! കൂട്ടം തെറ്റിയെത്തിയ കുട്ടികുറുമ്പനെ കാട് കയറ്റാൻ തിരക്കിട്ട പരിശ്രമവുമായി വനപാലകർ; വറാട്ടുപാറ ഫോറസ്റ്റ് സ്‌റ്റേഷനിൽ കൂട്ടംതെറ്റി എത്തിയ കുട്ടിയാനയെ ബാരിക്കേഡ് നിർമ്മിച്ച് സംരക്ഷിച്ച് വനപാലകർ; ആരോഗ്യനില മനസിലാക്കി പഴവും വെള്ളവും കൊടുത്ത് വിശപ്പ് അകറ്റി സദാ ആൾകൂട്ടവും; കുട്ടികുറുമ്പനൊപ്പം സെൽഫി എടുക്കാനും നാട്ടുകാർ; കൂട്ടംതെറ്റി എത്തിയ കുട്ടിയാനയെ ഇന്ന് കാട് കയറ്റുമെന്ന് ഫോറസ്റ്റ് അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അമ്മയാനയിൽ നിന്ന് വേർപെട്ട് ജനവാസകേന്ദ്രത്തിലെത്തിയ കുട്ടിക്കൊമ്പനെ തിരികെ കാട് കയറ്റാൻ രാപ്പകില്ലാതെ വിശ്രമവുമായി ഫോറസ്റ്റ് അധികൃതർ. അമ്മയാന എത്താത്തതോടെ ഉൾക്കാട്ടിലേക്ക് കുട്ടികൊമ്പനെ അയക്കാനാണ് വനപാലകർ ഒരുങ്ങുന്നത്. തുണ്ടം ഫോറസ്റ്റ് റെയിഞ്ചിലെ വടാട്ടുപാറ ഫോറസ്റ്റ് സ്റ്റേഷന് സമീപം പലവൻപടിയിൽ ജനവാസ കേന്ദ്രത്തിനു സമീപം ഇന്നലെ വൈകിട്ട് കണ്ടെത്തിയ കുട്ടിക്കൊമ്പനെ ഉൾക്കാട്ടിലേയ്ക്ക് മാറ്റിപ്പാർപ്പിക്കാനാണ് വനപാലകരുടെ നീക്കം.

ഇന്നലെ ബാരിക്കേടിനുള്ളിലാക്കി പലവൻ പടിയിൽ തന്നെ ആനക്കുട്ടിയെ വനംവകുപ്പധികൃതർ സംരക്ഷിക്കുകയായിരുന്നു.രാത്രി അമ്മ കുട്ടിക്കുറുമ്പനെ തിരഞ്ഞ് വന്നേയ്ക്കാമെന്നും ബാരിക്കേട് തകർത്തുകൊണ്ടുപോകുമെന്നുമായിരുന്നു അധികൃതരുടെ കണക്കുകൂട്ടൽ.

എന്നാൽ ഇന്ന് നേരം പുലർന്നപ്പോഴും കുറുമ്പുകാട്ടി ആനക്കുട്ടി ബാരിക്കേടിനുള്ളിലുണ്ടായിരുന്നു.ഇന്നലത്തെക്കാൾ കുറച്ചുകൂടി കുസൃതി കൂടിയിരുന്നു എന്നുമാത്രം.കുട്ടിയാനയെ ബാരിക്കേടിനുള്ളിലാക്കിയതറിഞ്ഞ് നുറകണക്കിനുപേർ കാണാനും സെൽഫിയെടുക്കാനും മറ്റും എത്തിയിരുന്നു.

കണ്ടെത്തിയതു മുതൽ വെറ്റിനറി സർജ്ജന്റെ നിർദ്ദേശപ്രകാരം കുട്ടിയാനയ്ക്ക് പഴവും ഇളനീരും നൽകുന്നുണ്ടെന്നും ഇടമലയാർ എണ്ണക്കൽ ഫോറസ്റ്റ് റെയിഞ്ചിലെ ഡ്രൈവർ സോമനും തുണ്ടം ഫോറസ്റ്റ് റെയിഞ്ചിലെ വാച്ചർ വടാട്ടുപാറ സ്വദേശി സജിയുമാണ് പരിചരിക്കുന്നതെന്നും തുണ്ടം ഡെപ്യൂട്ടി റെയിഞ്ചോഫീസർ പി രാമദാസ് മറുനാടനോട് വ്യക്തമാക്കി.നിലവിൽ ബാരിക്കേട് കെട്ടി പാർപ്പിച്ചിട്ടുള്ള സ്ഥലത്തുനിന്നും ആനക്കൂട്ടിയെ 3.5 കിലോമീറ്ററോളം ഉൾക്കാട്ടിൽ ആനക്കയത്ത് പുഴയുടെ തീരത്തേയ്ക്ക് മാറ്റപ്പാർപ്പിയിക്കുന്നതിനാണ് വനംവകുപ്പധികൃതർ തയ്യാറെടുക്കുന്നത്. ഇക്കാര്യത്തിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദ്ദേശം കൂടികണക്കിലെടുത്ത് വൈകുന്നേരത്തോടെ നടപടികൾ പൂർത്തിയാക്കുമെന്നാണ് റെയിഞ്ച് ഓഫീസർ മുഹമ്മദ് റാഫി ഉൾപ്പെടെയുള്ളവരുടെ പ്രതീക്ഷ.

ഇന്നലത്തേതിൽ നിന്നും ആനക്കുട്ടി ഊർജ്ജസ്വലനായത് നല്ല ലക്ഷണമാണെന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ചാട്ടവും ഓട്ടവും മറ്റും കണക്കിലെടുത്ത് ഇന്ന് രാവിലെ ബാരിക്കട് ഒന്നുകൂടി ബലപ്പെടുത്തയെന്നും അധികൃതർ അറിയിച്ചു. ഇപ്പോൾ ന്ദത്തിനു സമീപം വനത്തിൽ ഒറ്റപ്പെട്ട കുട്ടിക്കൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ഇടമലയാർ പുഴയിലൂടെ ഒഴുകി വന്നതാണ് എന്നാണ് പ്രാഥമിക നിഗമനം.രണ്ടു മാസം പ്രായം തോന്നിക്കുന്ന കുട്ടിക്കൊമ്പൻ കൂട്ടംതെറ്റി ശക്തമായ ഒഴുക്കിൽപ്പെട്ട് ഇവിടെ എത്തിയതാകാമെന്നാണ് അധികൃതരുടെ നിഗമനം.

വെള്ളിയാഴ്ച രാത്രി മുതൽ പലവൻ പടിപുഴ തീരത്തും റോഡിനോടു ചേർന്നുള്ള വനത്തിലും ആയി കാണപ്പെട്ട കുട്ടിയാനയെ ഇന്നലെ വൈകിട്ടോടെയാണ് വനപാലകർ പിടികൂടി താത്കാലിക ബാരിക്കേഡ് കെട്ടി അതിനുള്ളിൽ ആക്കിയത്. പഴവും വെള്ളവും കൊടുത്താണ് കുട്ടി കരിവീരനെ വനപാലകർ മെരുക്കിയെടുത്തത് .പഴത്തിനോടായിരുന്നു ഏറ്റവും പ്രിയം.വനപാലകരുടെ കൈയിൽനിന്ന് പഴം തട്ടിയെടുക്കാൻ കുട്ടിയാന പല പ്രാവശ്യം ശ്രമിക്കുന്നതും കാണആമായിരുന്നു.

വിശപ്പും, ദാഹവും ശമിച്ചതോടെ പരിചരിക്കാനെത്തിയവരുമായി കുട്ടിയാന നല്ല ചങ്ങാത്തത്തിലായി .പിന്നെ ഇവരെ ബാരിക്കേടിന് പുറത്തേയ്ക്കിറങ്ങാൻ പോലും ഇവൻ സമ്മതിച്ചില്ല.പുറത്ത് കടന്ന സോമന് പിന്നാലെ കുട്ടിക്കൊമ്പൻ ബാരിക്കേഡ് തകർത്ത് പുറത്തിറങ്ങാൻ ശ്രമിച്ചതും പാലും, പഴവും നൽകിയതിന് ചുറ്റിവരിഞ്ഞ് സ്നേഹം പ്രകടിപ്പിച്ചതുമെല്ലാം കാണികൾക്ക് കൗതുക കാഴ്ചയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP