Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ

നിധിന്റെ മനസ്സിലെ ഒരുപാടിഷ്ടം അറിഞ്ഞത് പ്രണവുമായുള്ള 18-ാം വയസിലെ പ്രണയ വിവാഹ ശേഷം; മറ്റൊരാളിൽ നിന്ന് അറിഞ്ഞ കാര്യത്തെ കുറിച്ച് ഫെയ്‌സ് ബുക്ക് സുഹൃത്തിനോട് ചോദിച്ചപ്പോൾ കിട്ടിയത് തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന നിരാശ കലർന്ന മറുപടി; ഭർത്താവ് ഗൾഫിൽ പോയപ്പോൾ അമ്മായി അമ്മയുമായി ഉണ്ടായ പ്രശ്‌നങ്ങൾ മുതലെടുത്ത് പരിചയക്കാരൻ കാമുകനായി; വിയാനെ കൊലപ്പെടുത്തിയ അമ്മയെ നിധിൻ വളച്ചെടുത്തത് അതിവിദഗ്ധമായി; ശരണ്യയെ അഴിക്കുള്ളിലാക്കിയ പകയ്ക്ക് പിന്നിലെ കഥ

ആർ പീയൂഷ്

കണ്ണൂർ: കുഞ്ഞിനെ കൊലപ്പെടുത്തിയ തയ്യിലെ ശരണ്യയും ഭർത്താവ് പ്രണവും പ്രണയബദ്ധരായത് ഫെയ്സ് ബുക്ക് എന്ന സോഷ്യൽ മീഡിയ വഴിയായിരുന്നു. ഇരുവരും തമ്മിലുള്ള പ്രണയം പൂത്തുലഞ്ഞ് വിവാഹത്തിലെത്തി നിൽക്കുമ്പോൾ ശരണ്യയെ മറ്റൊരാൾ പ്രണയിക്കുന്നുണ്ടായിരുന്നു. അത് മറ്റാരുമല്ല.. നിധിനായിരുന്നു.

ശരണ്യയും പ്രണവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന് ശേഷമാണ് നിധിൻ തന്നെ പ്രണയിച്ചിരുന്നു എന്ന് ശരണ്യ അറിയുന്നത്. ശരണ്യയുടെ ഒരു സുഹൃത്താണ് ഇക്കാര്യം പറയുന്നത്. ഇതറിഞ്ഞപ്പോൾ എന്തുകൊണ്ടാണ് പ്രണയിച്ചിരുന്ന കാര്യം വിവാഹത്തിന് മുൻപ് പറയാതിരുന്നത് എന്ന് ചോദിച്ചു. അത് തനിക്കറിയില്ലെന്നും നേരിട്ട് ചോദിക്കാനും സുഹൃത്ത് പറഞ്ഞു. നിധിൻ തന്റെ ഫെയ്സ് ബുക്ക് സുഹൃത്താണ് എന്നതിലുപരി മറ്റൊന്നും ഇയാളെ പറ്റി ശരണ്യയ്ക്ക് അറിയില്ലായിരുന്നു.

ഒരു ദിവസം ഇക്കാര്യം ഫെയ്സ് ബുക്ക് മെസ്സെഞ്ചർ വഴി നിധിനോട് ശരണ്യ ചോദിച്ചു. ഒരാപാടിഷ്ടമായിരുന്നു എന്നും തന്റെ ജീവന്റെ പാതിയാക്കാൻ ആഗ്രഹിച്ചിരുന്നു എന്നും നിധിൻ മറപടി പറഞ്ഞു. ഇനി പറഞ്ഞിട്ട് കാര്യമില്ലാ എന്നും നമുക്ക് നല്ല സുഹൃത്തുക്കളായി തുടരാം എന്നും നിധിൻ പറഞ്ഞു. അങ്ങനെ ഇരിക്കെയാണ് പ്രണവ് ഗൾഫിലേക്ക് പോകുന്നത്. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കായിട്ടാണ് പോയത്. ഗൾഫിൽ പോയ ശേഷം ഭർതൃമാതാവുമായി സ്ഥിരം കലഹിക്കുന്നത് പതിവായി. ഇതിനിടയിലാണ് നിധിനോട് ഇതേപറ്റിയുള്ള വിഷമങ്ങളും ആകുലതകളും പറയുന്നത്. നിധിൻ ഇത് പരമാവധി മുതലെടുക്കാൻ തീരുമാനിച്ചു.

വിഷമങ്ങൾക്ക് ആശ്വാസ വാക്കേകി കൂടുതൽ ശരണ്യയുമായി അടുത്തു. അങ്ങനെ എല്ലാ ദിവസവും നിധിനുമായി ഫോണിൽ സംസാരിക്കുന്നത് പതിവായി. ഒരു ദിവസം നിധിൻ ശരണ്യയെ നേരിട്ട് കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ ഇരുവരും കണ്ണൂരിലുള്ള ഒരു ബേക്കറിയിൽ കൂടിക്കാഴ്ച നടത്തി. പിന്നീട് കൂടിക്കാഴ്ചകൾ പതിവാക്കി. അങ്ങനെയാണ് ഇരുവരും പ്രണയത്തിലേക്ക് കടന്നത്. കുഞ്ഞില്ലായിരുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാമെന്ന് നിധിനോട് ശരണ്യ പറഞ്ഞതായി പൊലീസ് മൊഴിയിൽ പറയുന്നുണ്ട്. പുറത്തുള്ള കൂടിക്കാഴ്ചകൾ മാറി വീട്ടിൽ വച്ചായി പിന്നെ. ഇതോടെ ശരണ്യ പൂർണ്ണമായും നിധിന് വഴങ്ങി.

ഭർതൃവീട്ടിലെ സ്വരച്ചേർച്ച ഇല്ലായ്മമൂലം ഗൾഫിൽ നിന്നും പ്രണവ് മടങ്ങിയെത്തി ശേഷം വാടക വീട്ടിലേക്ക് മാറി. ഗൾഫിലെ ജോലി മതിയാക്കിയായിരുന്നു പ്രണവ് എത്തിയത്. പിന്നീട് നാട്ടിൽ പോളിഷിങ് ജോലിക്കായി പോകുകയായിരുന്നു. ഗൾഫിലേക്ക് തിരികെ പോകാൻ ശരണ്യ നിർബന്ധിക്കുന്നുണ്ടായിരുന്നു. എന്നാൽ അവിടെ വലിയ ശമ്പളം ഇല്ലാത്തതിനാൽ പോയിട്ട് കാര്യമില്ല എന്ന് പ്രണവ് പറഞ്ഞു. ഭർത്താവ് നാട്ടിലായതിനാൽ നിധിനുമായുള്ള കൂടിക്കാഴ്ചകൾ നടക്കാതെയായി. ഇതുമൂലമാകണം ശരണ്യ സ്വന്തം വീട്ടിലേക്ക് മാറിയത് എന്നാണ് നിഗമനം.

വീട്ടിൽ പോയി നിൽക്കാനായി ശരണ്യ പറഞ്ഞ കാരണം തനിക്ക് പാചകം ചെയ്യാനും കുഞ്ഞിനെ നോക്കാനും വയ്യ എന്നായിരുന്നു. ശരണ്യയെ പ്രേമിച്ച് വീട്ടിൽ നിന്നും ഇറക്കി കൊണ്ടു പോയതിനാലും വ്യത്യസ്ഥ ജാതിയായതിനാലും ശരണ്യയുടെ അച്ഛന് പ്രണവിനെ അത്ര സ്വീകാര്യമല്ലായിരുന്നു. അതിനാൽ വീട്ടിൽ പോയി നിൽക്കുമ്പോൾ പ്രണവ് ശരണ്യയെ കാണാനെത്തുന്നത് പിതാവ് വത്സരാജ് കടലിൽ മീൻ പിടിക്കാനായി പോകുമ്പോഴായിരുന്നു. അങ്ങനെ ഒരു ദിവസമാണ് കാമുകനുമൊത്ത് ജീവിക്കാനായി ഒന്നര വയസ്സുള്ള തന്റെ മകനെ ശരണ്യ കടൽ ഭിത്തിയിലെറിഞ്ഞ് കൊലപ്പെടുത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തി ഭർത്താവിന്റെ തലയിൽ കെട്ടിവെച്ച് കാമുകനൊപ്പം പോകാം എന്ന് സ്വപനം കണ്ട ശരണ്യയ്ക്ക് കുരുക്കു മുറുകുമ്പോൾ പൊലീസിനെ വട്ടം ചുറ്റിക്കുന്നത് ശരണ്യയുടെ കാമുകൻ തൂങ്ങിമരിച്ചു എന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണമാണ്. ഫോട്ടോ സഹിതമുള്ള വാർത്ത പ്രചരിക്കാൻ തുടങ്ങിയതോടെ കണ്ണൂർ സിറ്റി പൊലീസിന് തുരുതുരാ ഫോൺകോളുകളാണ്. ഇയാൾ മരിച്ചോ എന്നറിയാനാണ് എല്ലാവരുടെയും തിടുക്കം. എന്നാൽ വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. ശരണ്യയുടെ കാമുകനായ നിധിനിനെതിരെ നാട്ടുകാർക്ക് കടുത്ത പ്രതിഷേധം തന്നെയാണ് ഉള്ളത്.

നിധിനിനെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ശരണ്യയ്‌ക്കെതിരെയുള്ള പല വിവരങ്ങളും നിധിനിന്റെ പക്കൽ നിന്ന് ലഭിച്ചിരുന്നു. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം. ഈ ബന്ധവും ഫെയ്സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു.

ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്.ശരണ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP