Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ധർമ്മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുൾപ്പടെ ഒട്ടേറെയാളുകളെ വിധിച്ചയാളാണ് ശ്രീകൃഷ്ണൻ; കൃഷ്ണനെ കൊലയാളിയെന്ന് വിശേഷിപ്പിക്കുന്നുണ്ടോ? കാസർകോട് പെരിയയിൽ രണ്ടു ചെറുപ്പക്കാരെ വെട്ടിക്കൊന്നത് ധർമ്മ സംസ്ഥാപനത്തിന് ശ്രീകൃഷ്ണൻ ചെയ്ത പോലെയാണെന്ന് സിപിഎം നേതാവായ പ്രതിയുടെ വീമ്പു പറച്ചിൽ; പെരിയ ഇരട്ട കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ പ്രസംഗം വൻ വിവാദത്തിൽ; ജാമ്യം റദ്ദാക്കാൻ സർക്കാർ നടപടി എടുക്കുമോ?

ധർമ്മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുൾപ്പടെ ഒട്ടേറെയാളുകളെ വിധിച്ചയാളാണ് ശ്രീകൃഷ്ണൻ; കൃഷ്ണനെ കൊലയാളിയെന്ന് വിശേഷിപ്പിക്കുന്നുണ്ടോ? കാസർകോട് പെരിയയിൽ രണ്ടു ചെറുപ്പക്കാരെ വെട്ടിക്കൊന്നത് ധർമ്മ സംസ്ഥാപനത്തിന് ശ്രീകൃഷ്ണൻ ചെയ്ത പോലെയാണെന്ന് സിപിഎം നേതാവായ പ്രതിയുടെ വീമ്പു പറച്ചിൽ; പെരിയ ഇരട്ട കൊലക്കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയുടെ പ്രസംഗം വൻ വിവാദത്തിൽ; ജാമ്യം റദ്ദാക്കാൻ സർക്കാർ നടപടി എടുക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

പെരിയ (കാസർകോട്): പെരിയയിൽ സിപിഎം നേതാവ് നടത്തിയ പ്രസംഗം വിവാദമാവുന്നു. സിപിഎം പെരിയ ലോക്കൽസെക്രട്ടറി, എൻ ബാലകൃഷ്ണന്റെ പ്രസംഗം മലയാള മനോരമയാണ് പുറത്തുവിട്ടത്. പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യത്തിലറിങ്ങിയ പ്രതിയുടെ പ്രസംഗം അങ്ങനെ ചർച്ചകളിൽ നിറയുകയാണ്. ജാമ്യത്തിലുള്ള പ്രതിയാണ് ബാലകൃഷ്ണൻ. ഈ സാഹചര്യത്തിൽ ജാമ്യം റദ്ദാക്കി ബാലകൃഷ്ണനെ അഴിക്കുള്ളിലാക്കണമെന്നാണ് ഉയരുന്ന ആവശ്യം.

'പെരിയ ഇരട്ടക്കൊലപാതകത്തിനുശേഷം പാർട്ടി നേതൃത്വത്തെ കൊലയാളികളായി മുദ്രകുത്തുകയാണ് കോൺഗ്രസുകാർ. ധർമ്മ സംസ്ഥാപനത്തിനായി അമ്മാവനായ കംസനുൾപ്പടെ ഒട്ടേറെയാളുകളെ വിധിച്ചയാളാണ് ശ്രീകൃഷ്ണൻ. അതുകൊണ്ട് അദ്ദേഹത്തെ കൊലയാളിയെന്ന് വിശേഷിപ്പിക്കുന്നുണ്ടോ.'- പെരിയ ബസാറിലെ എകെജി ഭവൻ പുനർ നിർമ്മിച്ചതിന്റെ ഉദ്ഘാടനം 19ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജൻ നിർവഹിച്ച പരിപാടിയിൽ അധ്യക്ഷതവഹിച്ച സിപിഎം പെരിയ ലോക്കൽസെക്രട്ടറി, എൻ ബാലകൃഷ്ണന്റെ പ്രസംഗത്തിലെ ഭാഗങ്ങളാണിത്. പെരിയ ഇരട്ടക്കൊലക്കേസിൽ ജാമ്യത്തിലറിങ്ങിയ പ്രതിയാണ് അദ്ദേഹം. ഗൂഢാലോചനയിൽ ഇയാൾക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് ആരോപണം.

കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും പിതാക്കന്മാർക്കെതിരെയും അദ്ദേഹം പ്രസംഗത്തിൽ ചില വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. കല്യോട്ടേ ചില കോൺഗ്രസ് നേതാക്കളാണ് കൊലക്ക് പിന്നിലെന്നും, അദ്ദേഹം ആരോപിച്ചു. ഇരട്ടക്കൊലപാതകം ദാരുണ സംഭവം തന്നെയാണ്. അതിനെ പാർട്ടി അംഗീകരിക്കുന്നില്ല. പക്ഷേ അതിലേക്ക് നയിച്ച സംഭവങ്ങളെ മാധ്യമങ്ങൾ കണ്ടില്ലെന്നും കുറ്റപ്പെടുത്തിയാണ് ബാലകൃഷ്ണൻ പ്രസംഗം തുടങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളെയും അദ്ദേഹം അപലപിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി 17ന് രാത്രി 7.40 ഓടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും (21) ശരത് ലാലിനെയും (24) ബൈക്ക് തടഞ്ഞു വെട്ടിക്കൊലപ്പെടുത്തിയത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിന് ശേഷം ബൈക്കിൽ വീട്ടിൽ പോകുന്നതിനിടെയായിരുന്നു ഇരുവർക്കും നേരെയുള്ള ആക്രമണം. ജീപ്പിലെത്തിയ അക്രമി സംഘം ബൈക്ക് ഇടിച്ചിട്ടശേഷം ഇരുവരെയും വെട്ടുകയായിരുന്നു. അക്രമികൾ ഉടൻ തന്നെ സ്ഥലം വിട്ടു.

കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു.കേസിൽ സിപിഎം പ്രാദേശിക നേതാവ് പീതാംബരൻ അടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയിതിരുന്നു. എന്നാൽ കേസിൽ സിപിഎം ഉന്നത നേതാക്കളുടെ പങ്കിനു തെളിവില്ലെന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മുൻ എംഎൽഎ കെ.വി. കുഞ്ഞിരാമനെയോ കല്യാട്ടെ സിപിഎം നേതാവ് വി.പി.പി. മുസ്തഫയെയോ കേസുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിശദീകരിച്ചിരുന്നു.

ഏരിയാ, ലോക്കൽ സെക്രട്ടറിമാർ ഉൾപ്പെടെ 14 സിപിഎം പ്രവർത്തകർ പ്രതികളായ കേസിന്റെ അന്വേഷണം സിബിഐക്കു വിടാനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലിരിക്കെയാണ്. ഹൈക്കോടതിയുടെ ഉത്തരവിറങ്ങി മൂന്നു മാസം പിന്നിട്ടിട്ടും അന്വേഷണം സിബിഐ ഏറ്റെടുക്കാത്ത സാഹചര്യത്തിൽ കേസിന്റെ അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ട് കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കൾ നൽകിയ ഹർജിയും കോടതിയുടെ പരിഗണനയിലാണ്.

ഇരുവരുടെയും മാതാപിതാക്കളുടെ ഹർജിയിലാണു 2019 നവംബർ 30നു ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസന്വേഷണം സിബിഐയ്ക്ക് വിടാൻ ഉത്തരവിട്ടത്. രാഷ്ട്രീയ സമ്മർദത്തിൽ പൊലീസിനു നിഷ്പക്ഷവും ഭയരഹിതവുമായി കേസ് അന്വേഷിക്കാൻ കഴിഞ്ഞില്ലെന്നു സംശയം പ്രകടിപ്പിച്ച ഹൈക്കോടതി, പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP