Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വേഗം കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല, പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന് ഡ്രൈവറോട് പോയി പറഞ്ഞിരുന്നു; ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്; ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല; മൈസൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിവെച്ചതെന്ന് യാത്രക്കാരി; കല്ലട ബസിനെതിരെ യുവതിയുടെ പരാതി

വേഗം കുറയ്ക്കാൻ പറഞ്ഞിട്ടും കേട്ടില്ല, പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന് ഡ്രൈവറോട് പോയി പറഞ്ഞിരുന്നു; ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്; ബസിൽ ഗർഭിണി ഉണ്ടെന്ന് പറഞ്ഞിട്ടും ചെവികൊണ്ടില്ല; മൈസൂരിൽ ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടം വരുത്തിവെച്ചതെന്ന് യാത്രക്കാരി; കല്ലട ബസിനെതിരെ യുവതിയുടെ പരാതി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ഇന്നലെ ബംഗളൂരു-പെരിന്തൽമണ്ണ റൂട്ടിൽ ഓടുന്ന കല്ലട ബസ് അപകടത്തിൽ പെട്ട് മഹാരാഷ്ട്ര സ്വദേശിനിയായ യുവതി മരിച്ചിരുന്നു. ഈ അപകടത്തിന് ഇടയാക്കിയത് ബസിന്റെ അമിത വേഗം ആണെന്നാണ് ദൃക്‌സാക്ഷികളായവർ പറയുന്നത്. ഇപ്പോൾ സമാന ആരോപണം ഉന്നയിച്ചു കൊണ്ടു ബസിലെ യാത്രക്കാരിയായ യുവതി രംഗത്തെത്തി. കല്ലട ബസ് അപകടം വരുത്തിവെച്ചതാണെന്നാണ് ഇവരുടെ പക്ഷം. ബസിന്റെ അമിതവേഗമാണ് അപകടമുണ്ടാക്കിയതെന്നാണ് പരിക്കേറ്റ അമൃത മേനോൻ എന്ന യാത്രക്കാരി ആരോപിച്ചത്.

ബസിന്റെ ഡ്രൈവർക്കെതിരെയാണ് അമൃത മേനോൻ പ്രധാനമായും ആരോപണം ഉയർത്തുന്നത്. അമിത വേഗത്തിലാണ് ബസിന്റെ ഡ്രൈവർ വാഹനം ഓടിച്ചതെന്നും യാത്രക്കാർ പലതവണ പറഞ്ഞിരുന്നുവെന്നും എന്നാൽ അതൊന്നും ഡ്രൈവർ ചെവിക്കൊള്ളാൻ തയാറായില്ലെന്നും അമൃത പറയുന്നു. ഒരു വീഡിയോയിലൂടെയാണ് അമൃത ഇക്കാര്യങ്ങൾ പറഞ്ഞത്.

അമൃതയുടെ വാക്കുകൾ ഇങ്ങനെ:

'ഈയൊരു ബസിന്റെ ഡ്രൈവറുടെ തോന്ന്യവാസം കൊണ്ട് ഉണ്ടായിട്ടുള്ള ഒരു ആക്‌സിഡന്റ് ആണിത്. കല്ലട എന്ന ബസ് രാത്രി 9:30യ്ക്കാണ് ബാംഗ്ലൂരിൽ നിന്നും എടുക്കുന്നത്. 9:30യ്ക്ക് ഞങ്ങളെല്ലാം ബസിൽ കയറി കുറച്ചുനേരം കഴിഞ്ഞപ്പോൾ തന്നെ ഇയാൾ ഇയാൾ ഓവർസ്പീഡിലായി. കിടക്കുന്ന സമയത്ത് തന്നെ അങ്ങോട്ടും ഇങ്ങോട്ടും ഇളകിയാണ് ഞങൾ കിടന്നിരുന്നത്. അതിനകത്തുള്ള പാസഞ്ചേഴ്സ് രണ്ടു മൂന്ന് പേർ ചെന്ന്‌ഡ്രൈവറോട് പോയി പറയുന്നുണ്ടായിരുന്നു.'

'ഫാമിലിയും പ്രെഗ്‌നന്റ് ആയിട്ടുള്ള ലേഡിയും മറ്റുള്ളവരും ഉള്ള ബസാണ്, നിങ്ങൾ കുറച്ച് മെല്ലെ ഓടിക്കണമെന്ന്. അപ്പോൾ (അയാൾ) പറഞ്ഞു 'നിങ്ങൾ അതേപ്പറ്റി ആലോചിക്കേണ്ട ആവശ്യമൊന്നുമില്ല, ഞങ്ങൾ പോകുന്ന റോഡാണിത്' എന്ന് പറഞ്ഞ് അവരെ തിരിച്ചുവിട്ടു. അതിനുശേഷം പുലർച്ചെ ഒന്നരയ്ക്കാണ് ഈ ആക്‌സിഡന്റ് നടക്കുന്നത്. ഞങ്ങളെല്ലാം ആ സമയത്ത് കിടന്നുറങ്ങുകയായിരുന്നു. അറിഞ്ഞിട്ടില്ല എന്താണ് ഉണ്ടായതെന്ന്.'

അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്‌ബേ വീണ്ടും ബസ് അപകടത്തിൽപ്പെട്ട് ഇന്നലെ പുലർച്ചെയാണ് ഒരു മലയാളി യുവതി മരിച്ചത്. ബംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസായിരുന്നുഅപകടത്തിൽ പെട്ടത്. പെരിന്തൽമണ്ണ സ്വദേശി ഷെറിൻ (20) ആയിരുന്നു അപകടത്തിൽ മരണപ്പെട്ടത്. 20 യാത്രക്കാർക്ക് പരിക്കേറ്റതിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.

മൈസൂരു ഹുൻസൂരിൽ പുലർച്ചെ നാലിനാണ് സംഭവം നടന്നത്. ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. കൈകൾക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

വാഹനം പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. അമിതവേഗത കാരണമാണ് അപകടം നടന്നതെന്ന് അപ്പോഴേക്കും വിവരം പുറത്തുവന്നിരുന്നു. യാത്രക്കാർ വേഗത കുറയ്ക്കാൻ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവർ ഇതൊന്നും ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നാണ് യാത്രക്കാരിൽ ചിലർ ചൂണ്ടിക്കാട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP