Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ കേരളത്തിൽ ഹർത്താലായി മാറും; ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐയും വിവിധ ദലിത് സംഘടനകളും രംഗത്ത്; സംവരണം അവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാൻ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധാന ആവശ്യം; ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ; തെരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറിൽ ബന്ദിനെ പിന്തുണച്ച് കോൺഗ്രസും ആർജെഡിയും അടക്കമുള്ള കക്ഷികൾ

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ കേരളത്തിൽ ഹർത്താലായി മാറും; ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ്ഡിപിഐയും വിവിധ ദലിത് സംഘടനകളും രംഗത്ത്; സംവരണം അവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കാൻ കേന്ദ്രസർക്കാർ സമ്മർദ്ദം ചെലുത്തണമെന്ന് പ്രധാന ആവശ്യം; ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നത് രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെ; തെരഞ്ഞെടുപ്പ് അടുത്തതോടെ ബിഹാറിൽ ബന്ദിനെ പിന്തുണച്ച് കോൺഗ്രസും ആർജെഡിയും അടക്കമുള്ള കക്ഷികൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംവരണം അവകാശമല്ലെന്നും സ്ഥാനക്കയറ്റത്തിൽ സംവരണം ഏർപ്പെടുത്താൻ സർക്കാരിനോടു നിർദ്ദേശിക്കാനാവില്ലെന്നുമുള്ള സുപ്രീം കാടതി വിധിയിൽ പ്രതിഷേധിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്ത ഭാരത ബന്ദ് നാളെ. വിവിധ സംസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ ബന്ദിനെ പിന്തുണച്ചു രംഗത്തുവന്നിട്ടുണ്ട്. കേരളത്തിൽ ബന്ദ് ഹർത്താലായി മാറും. കാരണം എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ ബന്ദിനെ പിന്തുണച്ചത് കേരളത്തിലെ ഹർത്താൽ ആചരിക്കുമെന്ന് വ്യക്തമാക്കി.

ഭാരത് ബന്ദിന്റെ ഭാഗമായി എസ്ഡിപിഐയെ കൂടാതെ സംസ്ഥാനത്ത് പട്ടികജാതി-പട്ടിക വർഗ സംഘടനകൾ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ പട്ടികജാതി പട്ടിക വർഗ സംഘടനകളുടെ സംയുക്ത സമിതി യോഗമാണ് സംസ്ഥാനവ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറുമുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. പത്രം, പാൽ, ആശുപത്രി, വിവാഹം, മരണം തുടങ്ങിയ കാര്യങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

കേരള ചേരമർ സംഘം സംസ്ഥാന ജനറൽ സെക്രട്ടറി ഐ ആർ സദാനന്ദൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി രാജു, ജനറൽ സെക്രട്ടറി എ കെ സജീവ്, എൻഡിഎൽഎഫ് സെക്രട്ടറി അഡ്വ. പി ഒ ജോൺ, ഭീം ആർമി ചീഫ് സുധ ഇരവിപേരൂർ, കേരള ചേരമർ ഹിന്ദു അസോസിയേഷൻ ജനറൽ സെക്രട്ടറി സുരേഷ് പി തങ്കപ്പൻ, കെഡിപി സംസ്ഥാന കമ്മിറ്റി അംഗം സജി തൊടുപുഴ, കെപിഎംഎസ് ജില്ല കമ്മിറ്റിയംഗം ബാബു വൈക്കം, ആദി ജനസഭ ജനറൽ സെക്രട്ടറി സി ജെ തങ്കച്ചൻ, ജനാധിപത്യ രാഷ്ട്രീയപ്രസ്ഥാനം കൺവീനർ എം ഡി തോമസ്, എൻഡിഎൽഎഫ് അംഗം രമേശ് അഞ്ചലശ്ശേരി തുടങ്ങിയവരാണ് കേരളത്തിലെ ഹർത്താലിനെ പിന്തുണച്ചു കൊണ്ടു രംഗത്തുള്ളത്.

സംവരണം അവകാശമല്ലാതാക്കി മാറ്റുന്ന സുപ്രീം കോടതി വിധി പുനപരിശോധിക്കുന്നതിനും നിഷേധനിലപാട് സ്വീകരിക്കുന്ന കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിനും വേണ്ടി ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് 23 ന് നടത്തുന്ന ഭാരത് ബന്ദിന് എസ്ഡിപിഐ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽ മജീദ് ഫൈസി വാർത്താകുറിപ്പിൽ അറിയിച്ചു.

സർക്കാർ സർവീസിൽ ഉദ്യോഗക്കയറ്റത്തിന് സംവരണം മാനദണ്ഡമാക്കേണ്ടതില്ലെന്ന സുപ്രിംകോടതി വിധി സാമൂഹിക നീതിയുടെ നിഷേധമാണ്. സാമ്പത്തിക സംവരണത്തിലൂടെ സാമൂഹിക സംവരണത്തെ അട്ടിമറിച്ച കേന്ദ്രസർക്കാർ ദലിത്, ആദിവാസി, പിന്നാക്ക വിഭാഗങ്ങളെ ഉന്നത സ്ഥാനങ്ങളിൽ നിന്നു തുടച്ചുനീക്കാനുള്ള തീവ്രശ്രമത്തിലാണ്. സവർണ ജാതി മേൽക്കോയ്മയെ താലോലിക്കുന്ന ബിജെപി സർക്കാർ അതുകൊണ്ടുതന്നെയാണ് സുപ്രിം കോടതി വിധിയിൽ മൗനം പാലിക്കുന്നത്.

മനുവാദ ഭരണത്തിനായി പൗരന്മാരെ നാടുകടത്താനും തടങ്കലിലാക്കാനും ശ്രമിക്കുന്ന ഭരണകൂട നടപടികൾക്ക് ആക്കം കൂട്ടുന്നതാണ് ഈ സംവരണ വിരുദ്ധ സമീപനം. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങളിൽ കണ്ണിയാവണമെന്ന് സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളോടും അബ്ദുൽ മജീദ് ഫൈസി അഭ്യർത്ഥിച്ചു. സർക്കാർ ജോലികൾക്കും സ്ഥാനകയറ്റങ്ങൾക്കും സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങളുടെ ജോലി സംവരണം സംബന്ധിച്ച കേസുകളിലായിരുന്നു സുപ്രീം കോടതിയുടെ വിധി.ഭരണഘടനയുടെ 16(4) 16(4എ) വകുപ്പുകൾ പ്രകാരം സംവരണം വേണോ വേണ്ടയോ എന്ന കാര്യം സർക്കാരാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എൽ.നാഗേശ്വർ റാവു, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. പട്ടികജാതി-പട്ടികവർഗ്ഗ സംവരണ വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാൻ കേന്ദ്ര സർക്കാർ ഇടപെടണം എന്നതാണ് ദളിത് സംഘടനകളുടെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP