Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

"തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും"; സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ വെച്ച് കാച്ചി; ഒരു കോടിക്ക് പകരം ഒരു ലക്ഷം കണ്ടാൽ ട്രംപ് വിധം മാറും; ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം ട്രോളി എംബി രാജേഷ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ കന്നി ഇന്ത്യാ സന്ദർശനം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് കേന്ദ്ര സർക്കാർ. ഗുജറാത്തിലെ വെറും മൂന്ന് മണിക്കൂർ പരിപാടിക്ക് 100 കോടി ചിലവഴിക്കുന്നതും ചേരികൾ ഒഴിപ്പിക്കുന്നതും മതിൽ കെട്ടിത്തിരിക്കുന്നതും ഇതിനകം തന്നെ വിമർശന വിധേയമായിട്ടുണ്ട്. തന്നെ സ്വീകരിക്കാൻ ഒരു കോടി പേർ വരുമെന്ന് മോദി പറഞ്ഞതായുള്ള ട്രംപിന്റെ അവകാശവാദവും ചർച്ചയായിരിക്കുകയാണ്. 'ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ നാട്ടുകാരോട് തള്ളുന്നത് പോലെ മോദി തള്ളിയതാവും' എന്നാണ് ഇതേക്കുറിച്ച് മുൻ എംപി എംബി രാജേഷിന്റെ പരിഹാസം.

എംബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്...

അഹമ്മദാബാദിൽ തന്നെ സ്വീകരിക്കാൻ ഒരു കോടിയാളുകൾ വരുമെന്ന് മോദി പറഞ്ഞിട്ടുണ്ടെന്ന് ട്രംപ് കൊളറാഡോയിൽ കാച്ചിയിട്ടുണ്ട്. ഇതു വരെ എഴുപതുലക്ഷം പേർ വരുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അതേ സമയം അഹമ്മദബാദിലെ സംഘാടകർ പറയുന്നത് ഒരു ലക്ഷം പേരെ പ്രതീക്ഷിക്കുന്നുവെന്നാണ്. അതിന്റെ നൂറിരട്ടിയാളുകൾ വരുമെന്നാണ് മോദി ട്രംപി നോട് തള്ളിയിരിക്കുന്നത്. ട്രം പാണെങ്കിൽ അത് തൊണ്ട തൊടാതെ വിഴുങ്ങി ഉലകം മുഴുവൻ പൊങ്ങച്ചംപറഞ്ഞു നടക്കുന്നുമുണ്ട്. തള്ളാൻ മോദിയും വിശ്വസിക്കാനൊരു ട്രംപും.
പക്ഷേ അഹമ്മദാബാദിൽ ഒരു കോടി പ്രതീക്ഷിച്ചിടത്ത് വെറും ഒരു ലക്ഷം കണ്ടാൽ ട്രം പിന്റെ വിധം മാറിക്കൂടായ്കയില്ല. ട്രം പ് ആള് പെശകാ. ഇത്രേം ദൂരം വിളിച്ചു വരുത്തി പറഞ്ഞ് പറ്റിച്ചതിന് wwF ലെ പോലെ കൈകാര്യം ചെയ്യുമോ എന്തോ? നാട്ടുകാരോട് ബില്യൺ ടൺ സാമ്പത്തിക വളർച്ച എന്നൊക്കെ തള്ളുന്ന പോലെ ട്രം പിനോട് തള്ളിയതാവും. എന്താവുംന്ന് കണ്ടറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP