Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്ത് നടക്കുന്നത് മനുസ്മൃതി വേണോ ഭരണഘടന വേണോ എന്നുള്ള സംഘർഷം: ജനം അതിന് ഉത്തരം നൽകും; വിചാരധാര രാജ്യത്ത് നടപ്പാവില്ലെന്ന് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലെ റാലിയിൽ ചന്ദ്രശേഖർ ആസാദിന്റെ പ്രഖ്യാപനം

രാജ്യത്ത് നടക്കുന്നത് മനുസ്മൃതി വേണോ ഭരണഘടന വേണോ എന്നുള്ള സംഘർഷം: ജനം അതിന് ഉത്തരം നൽകും; വിചാരധാര രാജ്യത്ത് നടപ്പാവില്ലെന്ന് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിലെ റാലിയിൽ ചന്ദ്രശേഖർ ആസാദിന്റെ പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി:  വിചാരധാര രാജ്യത്ത് നടപ്പാവില്ലെന്ന് ചന്ദ്രശേഖർ ആസാദ്. നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ സംഘടിപ്പിച്ച റാലിയിലാണ് ആസാദിന്റെ പ്രഖ്യാപനം. മനുസ്മൃതി വേണോ ഭരണഘടന വേണോയെന്ന സംഘർഷമാണ് രാജ്യത്ത് നടക്കുന്നത്. ജനം അതിന് ഉത്തരം നൽകുമെന്നും ആസാദ് പറഞ്ഞു. ആർഎസ്എസ് പിൻ പറ്റുന്നത് വിചാരധാരയെയും ജനങ്ങൾ പിൻപറ്റുന്നത് ഭരണഘടനയെയുമാണെന്നും ആസാദ് പറഞ്ഞു.

ആർഎസ്എസിന്റെ ആസ്ഥാനത്തിന് മുന്നിലുള്ള മൈതാനത്താണ് ചന്ദ്രശേഖർ ആസാദിന്റെ ഭീം ആർമി വൻ റാലി സംഘടിപ്പിക്കുന്നത്. വിജയദശമി മഹാസമ്മേളനം ഉൾപ്പെടെ ആർഎസ്എസിന്റെ പ്രധാനപരിപാടികൾ നടക്കുന്ന റെഷിംബാഗ് മൈതാനത്ത് ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ഭീം ആർമി റാലി സംഘടിപ്പിക്കുന്നത്. ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ചാണ് ഉപാധികളോടെ റാലിക്ക് അനുമതി നല്കിയത്. ജസ്റ്റിസുമാരായ സുനിൽ ശുക്രെ, മാധവ് ജംദാർ എന്നിവരടങ്ങിയ ബെഞ്ചാണ് ദളിത് സംഘനയായ ഭീം ആർമിയുടെ അപേക്ഷയെ തുടർന്ന് അനുമതി നല്കിയത്.

അനുമതി ലഭിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ച ചന്ദ്രശേഖർ ആസാദ് റാലിയിൽ താൻ പങ്കെടുക്കുമെന്ന് കുറിച്ചിരുന്നു. 'ഞാൻ നാഗ്പുരിലേയ്ക്ക് വരുന്നു, ശനിയാഴ്ച 2.30 ന് ആർഎസ്എസ് ആസ്ഥാനത്തിന് മുന്നിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കാൻ. ആർഎസ്എസ് ഒരിക്കലും ആദരിച്ചിട്ടില്ലാത്ത ത്രിവർണ പതാക അവിടെ ഉയർത്തും'. ആസാദ് കുറിച്ചു. ആർഎസ്എസ് ആസ്ഥാനമായ സ്മൃതി മന്ദിറിന് തൊട്ടടുത്താണ് റെഷിംബാഗ് സഥിതി ചെയ്യുന്നത്. നേരത്തേ ക്രമസമാധാനപ്രശ്‌നം ഉന്നയിച്ച് കോട്വാലി പൊലീസ് റാലിക്ക് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

പ്രവർത്തകയോഗം മാത്രമേ പാടുള്ളൂ, പ്രകടനമോ പ്രതിഷേധമോ പാടില്ല, പ്രകോപനപരമായ പ്രസംഗം പാടില്ല, സമാധാനപരമായ അന്തരീക്ഷം കാത്തുസൂക്ഷിക്കണം എന്നീ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികളിൽ ഏതെങ്കിലും ലംഘിച്ചതായി കണ്ടെത്തിയാൽ ക്രിമിനൽ നടപടി സ്വീകരിക്കുന്നതാണെന്നും കോടതി ഉത്തരവിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP