Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആസ്പയർ സിറ്റി സെവൻസ്; ഐഎം വിജയനെ ആദരിച്ചു

ആസ്പയർ സിറ്റി സെവൻസ്; ഐഎം വിജയനെ ആദരിച്ചു

സ്വന്തം ലേഖകൻ

ങ്ങോത്ത് സംസ്ഥാന സ്‌കൂൾ കലോത്സവ ഗ്രൗണ്ടിൽ ഫെബ്രുവരി 21 മുതൽ പടന്നക്കാട് ആസ്പയർ സിറ്റി ക്ലബ് ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഇന്നലെ നടന്ന ഉദ്ഘാടന മാമാങ്കത്തിൽ മുഖ്യാതിഥിയായി എത്തിയ ദേശീയ ഫുട്ബാൾ ഇതിഹാസം ഐഎം വിജയനെ ആസ്പയർ സിറ്റി സെവൻസ് സംഘാടകർ സ്നേഹാദരം നൽകി ആദരിച്ചു.

റവന്യൂ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സുലേഖ അടക്കം ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ സംബന്ധിച്ചു.

ഇന്ത്യൻ ഫുട്‌ബോൾ പുതുവസന്തം നൽകി പതിനാറോളം വർഷത്തോളം ദേശീയ ഫുട്‌ബോളിന്റെ കളി മൈതാനങ്ങളെ ഉഴുത് മറിച്ച ഇന്ത്യയുടെ കറുത്ത മുത്ത് ഐഎം വിജയനുള്ള ആസ്പയർ സിറ്റി യുടെ സ്നേഹാദരവ് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനും ആസ്പയർ സിറ്റി സെവൻസ് ജനറൽ കൺവീനറും നഗരസഭാ കൗൺസിലറുമായ റസാഖ് തായലക്കണ്ടിയും ചേർന്നാണ് ഐഎം വിജയന് കൈമാറിയത്

ചടങ്ങിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ സുലേഖ, വാർഡ് കൗൺസിലർ ഗീത,ആസ്പയർ സിറ്റി സെവൻസ് സംഘാടകർ തുടങ്ങി ഒട്ടനവധി വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.ടൂർണമെന്റിലെ ആദ്യറൗണ്ടിലെ സമനിലയിൽ കലാശിച്ച ആദ്യ പോരാട്ടം ടൈബ്രേക്കറിലൂടെ എഫ്സി പയ്യന്നൂരിനെ തകർത്ത് എഫ്സി കോട്ടപ്പുറം രണ്ടാം റൗണ്ടിലേക്ക് കടന്നു.

എഫ്സി കോട്ടപ്പുറത്തിന്റെ വിദേശതാരം മുന്നേറ്റ നിരയിലെ അശ്വമേധം ജോ യെ കളിയിലെ കേമനായി തെരഞ്ഞെടുത്തു.കളി കണാനെത്തുന്ന ഫുട്ബോൾ പ്രേമികൾക്കായി സംഘാടകർ ദിനേന ഒരുക്കുന്ന സൗജന്യ നറുക്കെടുപ്പിൽ ചെയർ പാസ് ൽ നിന്നുള്ള ടിക്കറ്റ് നമ്പർ 3907 ഭാഗ്യശാലിയായി സമ്മാന മായ 32 ഇഞ്ച് എൽഇഡി ടിവി സ്വന്തമാക്കി.

എല്ലാ മത്സരദിനങ്ങളിലും കാണികൾക്കായി ആകർശകമായ സമ്മാനങ്ങൾ തന്നെ ഒരുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.അവതാരകരായ അഷ്റഫ് എടവണ്ണ,ശാഹുൽ പള്ളിക്കര, കുൽബുദ്ദീൻ പാലായി എന്നിവർ വാക്കുകൾ ക്ക് കൊണ്ട് അമ്മാനമാടി ഉദ്ഘാടന വേദിയുടെയും കളിമൈതാനിയുടെയും മാറ്റ് കൂട്ടി.

ഇന്ന് നടക്കുന്ന ആദ്യ റൗണ്ടിലെ രണ്ടാം പോരാട്ടത്തിൽ അവ്വുമ്മാസ് ജൂവലറി ഇന്ത്യൻ ആർട്സ് എട്ടിക്കുളം എഫ്സി പ്രിയദർശിനി ഒഴിഞ്ഞവളപ്പിനെ നേരിടും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP