Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് ആൻഡ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

ഐവൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃപേഷ് ആൻഡ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

വൈസിസി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് കൊല്ലപ്പെട്ട കൃപേഷ് & ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു, മുഹറഖ് കെ എം സി സി ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം ഐവൈസിസി പ്രസിഡന്റ് അനസ് റഹിം ഉദ്ഘാടനം ചെയ്തു. ലത്തീഫ് കോളിക്കൽ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി വർഗീയതയുടേ പേരിൽ ആളുകളെ കൊല്ലുമ്പോൾ സിപിഎം രാഷ്ട്രീയ ത്തിന്റെ പേരിൽ ആളുകളെ കൊല്ലുകയാണു. അക്രമികൾക്കു എല്ലാ വിധ സാഹായങളും ചെയ്തു കൊടുത്തു ക്രിമിനലുകളെ ഊട്ടി വളർത്തുകയാണു സിപിഎം എന്നു യോഗം ഉദ്ഘാടനം ചെയ്തു അനസ് റഹിം അഭിപ്രായപ്പെട്ടു.

അതിന്റെ തെളിവാണ് സിബിഐ അന്ന്വേഷണം എന്ന ആവശ്യത്തെ സർക്കാരും സിപിഎമ്മും എതിർക്കുന്നതു, ഏരിയ പ്രസിഡന്റ് പ്രമീജ്കുമാർ അധ്യക്ഷനായിരുന്നു. ഐവൈസിസി സെക്രട്ടറി എബിയോൺ അഗസ്റ്റിൻ, കെ എം സിസി പ്രതിനിധി കരിം മാഷ്, ഐവൈസിസി ട്രഷറർ നിതീഷ് ചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി_ ഏരിയ സെക്രട്ടറി രജീഷ് പിസി സ്വാഗതം പറഞ്ഞു, ഏരിയ ട്രഷറർ ഗംഗൻ മലയിൽ നന്ദി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP