Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ കൂടി നിൽക്കുന്നതും വാക്കു തർക്കവും പതിവ്: കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതിവെച്ച് അക്കങ്ങളിൽ കാശ് വെക്കും; ഒന്നുമുതൽ ആറുവരെ കുത്തുകൾ ഉള്ള കട്ട കുലുക്കി ഇടുമ്പോൾ കാരംസ് ബോർഡിലെ അക്കത്തിനു സമാനമായ അക്കമാണ് കട്ടയിൽ കാണുന്നതെങ്കിൽ ഇരട്ടിത്തുക; കാരംസ് കളിയുടെ മറവിൽ ചൂതാട്ടം മൂന്ന് യുവാക്കൾ പിടിയിൽ

വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ കൂടി നിൽക്കുന്നതും വാക്കു തർക്കവും പതിവ്: കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതിവെച്ച് അക്കങ്ങളിൽ കാശ് വെക്കും; ഒന്നുമുതൽ ആറുവരെ കുത്തുകൾ ഉള്ള കട്ട കുലുക്കി ഇടുമ്പോൾ കാരംസ് ബോർഡിലെ അക്കത്തിനു സമാനമായ അക്കമാണ് കട്ടയിൽ കാണുന്നതെങ്കിൽ ഇരട്ടിത്തുക; കാരംസ് കളിയുടെ മറവിൽ ചൂതാട്ടം മൂന്ന് യുവാക്കൾ പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

ഈരാറ്റുപേട്ട: കാരംസ് കളിയുടെ മറവിൽ ചൂതാട്ടം നടത്തിയതിനു മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. അരുവിത്തുറ വലിയ വീട്ടിൽ ഉനൈസ്(32), എംഇഎസ് ജംഗ്ഷനു സമീപം ആറ്റുവീട്ടിൽ ഹബീസ്(42), മറ്റക്കാട്ട് അരിയത്തു പറന്പിൽ നസീർ(40) എന്നിവരെയാണ് ഈരാറ്റുപേട്ട പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് അറസ്റ്റു ചെയ്തത്. ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷനു സമീപം വൈകുന്നേരങ്ങളിൽ നിരവധിയാളുകൾ കൂട്ടംകൂടി നിൽക്കുന്നതായും വാക്കുതർക്കം ഉണ്ടാകുന്നതായും ജില്ലാ പൊലീസ് മേധാവി ജി. ജയദേവിനു രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നു സ്‌ക്വാഡ് അംഗങ്ങൾ സ്ഥലത്തു നിരീക്ഷണം നടത്തി വരുകയായിരുന്നു.

തുടർന്നാണ് കാരംസ് കളിയല്ല, മറിച്ച് ചൂതാട്ടമാണ് നടക്കുന്നതെന്നു പൊലീസ് കണ്ടെത്തിയത്. കാരംസ് ബോർഡിൽ അക്കങ്ങൾ എഴുതിവെച്ച് അക്കങ്ങളിൽ തുകവയ്ക്കുന്നു. ഒന്നുമുതൽ ആറുവരെ കുത്തുകൾ ഉള്ള കട്ട കുലുക്കി ഇടുന്‌പോൾ കാരംസ് ബോർഡിലെ അക്കത്തിനു സമാനമായ അക്കമാണ് കട്ടയിൽ കാണുന്നതെങ്കിൽ ഇരട്ടിത്തുകയാണ് ലഭിക്കുന്നത്. പൊലീസ് സംഘം എത്തിയപ്പോള് നിരവധിയാളുകളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ട് ഓടാൻ ശ്രമിച്ചെങ്കിലും മൂവരേയും പിടികൂടുകയായിരുന്നു. 15,000 രൂപയും പിടിച്ചെടുത്തു.

പാലാ ഡിവൈഎസ്‌പി ഷാജിമോൻ ജോസഫിന്റെ നിർദ്ദേശ പ്രകാരം ഈരാറ്റുപേട്ട എസ്എച്ച്ഒ ബൈജുകുമാർ, എസ്‌ഐ എം.എച്ച്. അനൂപ്, ജോർജ്, എഎസ്‌ഐ ബിജു, സിപിഒമാരായ എം.എൻ. സന്തോഷ്, വി.എ. ഹുസൈൻ, കിരൺ, ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ പ്രതീഷ് രാജ്, കെ.പി. അജയകുമാർ, തോംസൺ കെ. മാത്യു, ശ്രീജിത്ത് ബി. നായർ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP