Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്

ഫോണിന്റെ പാസ് വേർഡ് പോലും വാരത്തെ കാമുകന് അറിയാമായിരുന്നു; മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസേജുകൾ വായിച്ച് നോക്കുകയും ചെയ്ത 'ജാരൻ' മനസ്സിലാക്കിയത് കാമുകിക്ക് ഒന്നിലധികം ബന്ധങ്ങളുണ്ടെന്ന സത്യം; പാലക്കാട്ടെ കാമുകനെ കുറിച്ച് പൊലീസിന് മൊഴി നൽകിയത് ഭർത്താവിന്റെ കൂട്ടുകാരനായ നിധിൻ; മറ്റുള്ളവർ മെസേജ് കാണാതിരിക്കാൻ ഫോണിൽ ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലും; വിയാനെ കൊന്ന അമ്മയ്‌ക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ; കേട്ട് ഞെട്ടി പൊലീസ്

ആർ പീയൂഷ്

കണ്ണൂർ: ഒന്നര വയസ്സുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ ശരണ്യക്ക് മറ്റ് ബന്ധങ്ങളും ഉണ്ടായിരുന്നതായി പൊലീസിന് വിവരം. ശരണ്യയുടെ കാമുകൻ നിധിൻ പ്രാഥമികമായി നൽകിയ മൊഴിയിലാണ് ഇത്തരത്തിൽ ഒരു വിവരം പൊലീസിന് ലഭിച്ചത്. പാലക്കാട് സ്വദേശിയായ ഒരു യുവാവുമായിട്ടാണ് ബന്ധം.

ഈ ബന്ധവും ഫെയ്സ് ബുക്ക് വഴിയാണ് ആരംഭിച്ചത് എന്നുമാണ് നിധിൻ പൊലീസിനോട് പറഞ്ഞത്. ശരണ്യയുടെ ഫോണിന്റെ പാസ്വേർഡ് അടക്കമുള്ള പല കാര്യങ്ങളും നിധിനറിയാമായിരുന്നു. മിക്കപ്പോഴും ഫോൺ പരിശോധിക്കുകയും മെസ്സേജുകൾ വായിച്ചു നോക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതെന്നും ഇയാൾ പറയുന്നു. ഇതോടെ ശരണ്യക്ക് ഒന്നിലധികം ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് തെളിയുകയാണ്. നിധിന്റെ മൊഴി കേട്ട് പൊലീസ് ഞെട്ടിയിരിക്കുകയാണ്.

നിധിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഫെയ്സ് ബുക്ക് സുഹൃത്തിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് തുടങ്ങി. ഇതിനായി സൈബർ സെല്ലിന്റെ സഹായം തേയിടിരിക്കുകയാണ് കണ്ണൂർ സിറ്റി പൊലീസ്. കൂടാതെ ശരണ്യയുടെ കഴിഞ്ഞ ആറുമാസത്തെ ഫോൺ കോളുകൾ പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടി ക്രമങ്ങളും തുടങ്ങി. ശരണ്യയുമായി നിധിനല്ലാതെ മറ്റാരൊക്കെയായി ബന്ധമുണ്ട് എന്ന് കണ്ടെത്താനായിട്ടാണ് ഫോൺ കോളുകളുടെ പരിശോധന നടത്തുന്നത്.

ഫെയ്സ് ബുക്കുമായി ബന്ധപ്പെട്ട് പാലക്കാടുള്ള യുവാവിന്റെ വിവരങ്ങൾ ശേഖരിക്കാനുള്ള നടപടിയും നടന്നു വരികയാണ്. ഇയാളുമായി ചാറ്റ് ചെയ്ത വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. നിധിൻ മെസ്സേജുകൾ കാണാതിരിക്കാൻ മുൻപുള്ള ചാറ്റുകളൊക്കെ ഡിലീറ്റ് ചെയ്തിട്ടുള്ളതായാണ് സംശയം. ഇരുവരുടെയും ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫോറൻസിക് പരിശോധനയിൽ വിളപ്പെട്ട വിവരങ്ങൾ ലഭ്യമാകുമെന്നാണ് പൊലീസിന്റെ നിഗമനം.

അതേ സമയം കഴിഞ്ഞ ദിവസം കാമുകനെതിരെ ഭർത്താവ് പ്രണവും ശരണ്യയുടെ കുടുംബവും മൊഴി നൽകിയിരുന്നു. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വലിയന്നൂർ സ്വദേശി നിധിനെതിരെ മൊഴി നൽകിയിരിക്കുന്നത്. നിധിൻ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാൾ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. അതുപോലെ തന്നെ ഭർത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാൾ ചങ്ങാത്തത്തിലായിരുന്നു എന്നും മറ്റുമുള്ള മൊഴിയാണ് നൽകിയിരിക്കുന്നത്.

ശരണ്യയും നിധിനും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേർന്ന് കണ്ണൂർ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കിൽ നിന്നും ലോൺ എടുക്കാൻ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടിൽ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടിൽ നിന്നും നിധിന്റെ റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ രേഖകൾ, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കിൽ അന്വേഷിച്ചെത്തിയപ്പോൾ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാൻ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപയുടെ ലോൺ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ശരണ്യയുടെ അയൽവാസിയായ ജിഷ്ണു നിധിനെതിരെ നിർണ്ണായകമായ മൊഴി പൊലീസിന് നൽകി. ഫെബ്രുവരി 16 ന് പുലർച്ചെ തയ്യിൽ ജങ്ഷന് സമീപം ഒരു പൾസറിൽ നിധിൻ നിൽക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നൽകിയത്. ഒരു സുഹൃത്തിനെ ധർമ്മടത്ത് നിന്നും കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു.

ഇവിടെ നിൽക്കണ്ട നാട്ടുകാർ ആരെങ്കിലും കണ്ടാൽ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാൻ പറഞ്ഞു. അപ്പോൾ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് നോക്ക് അതുകഴിഞ്ഞ് ഞാൻ പൊയ്‌ക്കോളാം എന്ന് നിധിൻ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭർതൃ വീട്ടുകാർ, വീട്ടിൽ നിന്നും സ്വർണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു.

മോഷണം നടത്തിയത് നിധിന് പണം നൽകാനായിരിക്കാം എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ ഇന്ന് നിധിനെ പൊലീസ് വിളിച്ചു വരുത്തി വീണ്ടും ചോദ്യം ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP