Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'ഒരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്..എന്റെ കുടുംബത്തിലാണ്; ചെറുപ്പം മുതൽ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാൻ; ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ പറ്റാവുന്നതെല്ലാം ചെയ്യും': ഇന്ത്യൻ-2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിൻ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകി കമൽഹാസൻ; സംഭവത്തിൽ കമലിന്റെയും ഷങ്കറിന്റെ മൊഴിയെടുക്കും

'ഒരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്..എന്റെ കുടുംബത്തിലാണ്; ചെറുപ്പം മുതൽ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാൻ; ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ പറ്റാവുന്നതെല്ലാം ചെയ്യും':  ഇന്ത്യൻ-2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിൻ വീണ് മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നൽകി കമൽഹാസൻ; സംഭവത്തിൽ കമലിന്റെയും ഷങ്കറിന്റെ മൊഴിയെടുക്കും

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ത്യൻ-2 സിനിമയുടെ ചിത്രീകരണത്തിനിടെ ക്രെയിൻ വീണ് മരിച്ച മൂന്നുപേരുടെയും കുടുംബങ്ങൾക്ക് ഒരുകോടി രൂപ വീതം നൽകി കമൽഹാസൻ.രണ്ട് കോടി രൂപ നൽകുമെന്ന് നിർമ്മാതാവും പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന് വികാര നിർഭരമായാണ് കമൽ സംസാരിച്ചത്. 'പണം ഒന്നിനും പകരമല്ല, അവരുടെയെല്ലാം കുടുംബങ്ങൾ പാവപ്പെട്ടവരാണ്. ഞാനും മൂന്ന് വർഷം മുൻപ് അപകടത്തെ നേരിട്ടയാളാണ്. അതിജീവിക്കാനുള്ള ബുദ്ധിമുട്ട് എനിക്കറിയാം. കേവലമൊരു സിനിമാ സെറ്റിലല്ല ഈ അപകടം നടന്നത്. എന്റെ കുടുംബത്തിലാണ്. ചെറുപ്പം മുതൽ ഈ തൊഴിലെടുക്കുന്ന ആളാണ് ഞാൻ. ഇനി ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞാൻ പറ്റാവുന്നതെല്ലാം ചെയ്യും'- കമൽ പറഞ്ഞു.

അതിനിടെ മൂന്ന് പേർ മരിക്കുകയും 12പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടൻ കമൽഹാസനെയും സംവിധായകൻ ശങ്കറിനെയും ചോദ്യം ചെയ്യാൻ തമിഴ്‌നാട് പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി 19 നാണ് അപകടം ഉണ്ടായത്. മതിയായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കാതിരുന്നതിന് ലൈക്ക പ്രൊഡക്ഷൻസിനെതിരെയും കേസെടുത്തു.
ഭാരമേറിയ ക്രെയിൻ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് തകർന്നു വീഴുകയായിരുന്നു. കമൽഹാസനും ശങ്കറും കാജൽ അഗർവാളുമുൾപ്പടെയുള്ളവർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപെട്ടത്. അതിനിടെ, അപകടത്തിൽ മരിച്ച സാങ്കേതിക പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം കമൽഹാസൻ നൽകി.

സിനിമയുടെ ചിത്രീകരണത്തിനിടെ ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച രാത്രി 9.10നാണ് അപകടമുണ്ടായത്. വെളിച്ച സംവിധാനം ഒരുക്കാനായെത്തിച്ച ക്രെയിൻ പൊടുന്നനെ താഴേക്ക് പതിക്കുകയായിരുന്നു. ക്രെയിനിന് കീഴെയുണ്ടായിരുന്ന ടെന്റ് പൂർണമായി തകർന്നു. ഇതിനുള്ളിൽ കുടുങ്ങിയാണ് സഹ സംവിധായകൻ കൃഷ്ണ, കലാസംവിധാന സഹായി ചന്ദ്രൻ, നിർമ്മാണ സഹായി മധു എന്നിവർ മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ല. അതിനിടെ ജാഗ്രതക്കുറവ് കാരണം അപകടമുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടി ക്രെയിൻ ഓപറേറ്റർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP