Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എആർജി ഔട്ട് ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 82 ശതമാനം ഓഹരിയും അർണാബിന്റേത്; റിപബ്ലിക് മീഡിയ നെറ്റ് വർക്കിന്റെ ഡിജിറ്റൽ ആസ്തികൾ നിയന്ത്രിക്കുന്ന ഡൗൺസ്ട്രീം ഡിജിറ്റലിന്റെ 99ശതമാനവും സ്വന്തമാക്കിയതും ഇതേ കമ്പനി; അർണാബ് ഗോസാമി എങ്ങനെ റിപബ്ലിക് ടിവിയുടെ ഉടമസ്ഥനായി എന്ന കഥ ഇങ്ങനെ

എആർജി ഔട്ട് ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 82 ശതമാനം ഓഹരിയും അർണാബിന്റേത്; റിപബ്ലിക് മീഡിയ നെറ്റ് വർക്കിന്റെ ഡിജിറ്റൽ ആസ്തികൾ നിയന്ത്രിക്കുന്ന ഡൗൺസ്ട്രീം ഡിജിറ്റലിന്റെ 99ശതമാനവും സ്വന്തമാക്കിയതും ഇതേ കമ്പനി; അർണാബ് ഗോസാമി എങ്ങനെ റിപബ്ലിക് ടിവിയുടെ ഉടമസ്ഥനായി എന്ന കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ ബിജെപിക്കായി സംഘപരിവാർ അനുകൂല നിലപാടുകളുമായി നിലകൊള്ളുന്ന ചാനലാണ് റിപബ്ലിക് ചാനൽ. ഈ ചാനലും ഇതിന്റെ പ്രധാന മുഖമായ അർണബ് ഗോസാമിയും എന്നും വിവാദങ്ങളിലും നിറഞ്ഞുനിൽക്കും. ആരുടേതാണി ചാനൽ എന്നും ആരാണിതിന് പിന്നിലെന്നുമുള്ള ചർച്ചകളും പലഘട്ടത്തിലും ഉയർന്ന് വന്നിട്ടുണ്ട്. ഇപ്പോൾ ഈ വിവാദങ്ങൾക്കെല്ലാം വിരാമം ഉണ്ടായിരിക്കുന്നു.

അർണാബ് ഗോസാമിയുടെ ഓഹരികളുമായി ബന്ധപ്പെട്ട കണക്കുകൾ കമ്പനി തന്നെ ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ടു. അർണാബ് ഗോസാമിക്ക് ചാനലിൽ 82 ശതമാനം ഓഹരിയാണുള്ളത്. ഇതോടെ ചാനലിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട പൂർണ ചിത്രം പുറത്തുവരികയും ചെയ്തു. അർണാബ് ഗോസാമിക്ക് 82 ശതമാനം ഓഹരിയുള്ള എആർജി ഔട്ട് ലിയർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ചാനലാണ് റിപബ്ലിക് മീഡിയ നെറ്റ് വർക്ക്.

അതസമയം നെറ്റ് വർ്ക്കിന്റെ ഡിജിറ്റൽ ആസ്തികൾ നിയന്ത്രിക്കുന്ന ഡൗൺസ്ട്രീം ഡിജിറ്റൽ സ്ഥാപനത്തിന്റെ 99 ശതമാനം ഓഹരികളും കമ്പനിക്ക് കീഴിലാണുള്ളത്. എന്നാൽ ചാനലിന്റെ ഓഹരിയുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ ആരോപണങ്ങൾ പ്രചരിക്കവെയാണ് കമ്പനി ഓഹരി ഉടമയുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. 2017 ൽ അന്നത്തെ സ്വതന്ത്ര എംപിയായിരുന്നു രാജീവ് ചന്ദ്രശേഖരന്റെ പിന്തുണയോടെയാണ് അർണാബ് ഗോസാമി റിപബ്ലിക് ചിനലിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രാജീവ് പിന്നീട് ബിജെപിയിൽ ചേരുകയും കമ്പനി ബോർഡിൽ നിന്ന് രാജിവെക്കുകയും ചെയ്തു. റിപബ്ലിക് ടിവിയുടെ നിലപാട് ആർഎസഎസ് സംഘ്പരിവാർ അനുകൂലമായതിനാൽ വിവാദങ്ങൾക്കിരയായിരുന്നു അർണാബ് ഗോസാമിയും ചാനലും.

ദേശീയതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവർത്തകനാണ് അർണാബ് ഗോ സാമി. വിവാദങ്ങൾക്കൊണ്ടും നിലപാട് കൊണ്ടും ശ്രദ്ധിക്കപ്പെട്ട മാധ്യമ പ്രവർത്തകൻ. മാത്രമല്ല, ബിജെപിയുടെ രാഷ്ട്രീയത്തിന് ശക്തമായ പിന്തുണ നൽകുന്ന വ്യക്തി. സംഘ്പരിവാർ രാഷ്ട്രീയത്തിന് വേണ്ടി മാധ്യമ പ്രവർത്തനം അടിയറവെച്ചുവെന്നതിന്റെ പേരിൽ നിരവധി തവണ വിമർശനങ്ങൾക്ക് വിധേയമാക്കപ്പെട്ട വ്യക്തിയാണ് അർണാബ് ഗോസാമി. റിപബ്ലിക് ടിവിയുടെ ഗ്ലാമർ മുഖമായ അർണാബ് ഗോ സാമിയെ ചുറ്റിപ്പറ്റി വിവാദങ്ങൾ നിലനിൽക്കുന്ന ഘട്ടങ്ങൾ പോലും കമ്പനിക്കകത്ത് അർണാബിന്റെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചർച്ചകളും പലകോണിൽ ചർച്ചയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP