Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിച്ച് പൂസായി ആനപ്പുറത്ത് വന്ന പാപ്പാൻ താഴെ വീണത് ബാലൻസ് തെറ്റി; പാപ്പാന് കാവലായ് പാർവതി നിന്നത് ഉടമ എത്തുന്നത് വരെ

അടിച്ച് പൂസായി ആനപ്പുറത്ത് വന്ന പാപ്പാൻ താഴെ വീണത് ബാലൻസ് തെറ്റി; പാപ്പാന് കാവലായ് പാർവതി നിന്നത് ഉടമ എത്തുന്നത് വരെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: അടിച്ച് പാമ്പായ പാപ്പാൻ ആനപ്പുറത്ത് കിടന്ന് വരവെ ബാലൻസ് തെറ്റി താഴെ വീണു. താഴെ വീണ പാപ്പാനെ എടുക്കാൻ ഒരാളെയും അനുവദിക്കാതെ ആനയും. കോഴഞ്ചേരിയിലാണ് ആളുകൾ ആനയുടെ സ്‌നേഹത്തിന് സാക്ഷിയായത്.

റോഡിലൂടെ അടിച്ചു പൂസായി ആനപ്പുറത്ത് കിടന്ന് വരുന്ന പാപ്പാനെ കണ്ടപ്പോഴേ നാട്ടുകാർ ഒരു വീഴ്ച പ്രതീക്ഷിച്ചിരുന്നു. അതിനാൽ തന്നെ ആനയ്ക്ക് പിന്നാലെ ജനം കൂടുകയും ചെയ്തു. പ്രതീക്ഷിച്ചപോലെ കോഴഞ്ചേരിയിലെത്തിയപ്പോൾ പാപ്പാൻ താഴെ വീണു. ഭയപ്പാടോടെ പാപ്പാനെ രക്ഷിക്കുവാൻ എത്തിയ നാട്ടുകാരെ പക്ഷേ ആന തടയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പാർവതി എന്നു പേരുള്ള പിടിയാനയുടെ കരുതലിനും സ്നേഹത്തിനും സാക്ഷിയായി നിൽക്കുവാനെ നാട്ടുകാർക്കായുള്ളു.

ടി.കെ.റോഡിൽ പുല്ലാട് ഭാഗത്തുനിന്നു കോഴഞ്ചേരിയിലേക്കു നടന്നു വന്ന ആനയുടെ പുറത്തുകിടക്കുകയായിരുന്നു മണിമല സ്വദേശിയായ പാപ്പാൻ ഷാജി. കുന്നന്താനം ജങ്ഷൻ കഴിഞ്ഞപ്പോൾ ഷാജി ആനപ്പുറത്തുനിന്നു താഴെ വീണു. പാപ്പാൻ ആനപ്പുറത്തുകിടക്കുന്നതു കണ്ടപ്പോൾതന്നെ നാട്ടുകാർ പിന്നാലെ കൂടിയിരുന്നു. വിവരമറിഞ്ഞ് കോയിപ്രം പൊലീസും സ്ഥലത്തെത്തിയതോടെ പാർവതി പാപ്പാനോടു കൂടുതൽ ചേർന്നുനിന്നു.

ചെറുകോൽ സ്വദേശി അയ്യപ്പൻകുട്ടി കോട്ടപ്പാറയുടേതാണ് സൗമ്യ ശീലയായ പാർവതിയെന്ന പിടിയാന. പാർവതിയെ മനസിലായ നാട്ടുകാർ ഉടമയെ വിവരം അറിയിച്ചു. പിന്നീട് ഉടമ സ്ഥലത്ത് എത്തിയ ശേഷം ആനയെ തൊട്ടടുത്തുള്ള പറമ്പിലേക്ക് മാറ്റിക്കെട്ടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും സംഭവസ്ഥലത്തെത്തിയിരുന്നു. ഇതിനിടെ പാപ്പാൻ ആനയുടെ കാലിലെ ചങ്ങല അഴിച്ചു മാറ്റുകയും ചെയ്തു. എന്നിട്ടും പാർവതി കുറുമ്പൊന്നും കാട്ടാതെ നല്ല കുട്ടിയായി നിൽക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP