Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇത്തവണ കേരള കോൺഗ്രസിലെ പിളർപ്പ് ലയനത്തെ ചൊല്ലി; മാണി കോൺഗ്രസുമായി ലയിക്കാമെന്ന വാദം അനൂപ് ജേക്കബ് തള്ളിയതോടെ പാർട്ടി പിളർത്തിയത് ജോണി നെല്ലൂർ; ഫെബ്രുവരി 29ന് കേരള കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിൽ ലയിക്കുമെന്നും പ്രഖ്യാപനം; പിളർപ്പില്ലെന്നും കുറച്ചുപേർ പുറത്ത് പോകുകയാണ് ചെയ്തതെന്നും അനൂപ് ജേക്കബും

ഇത്തവണ കേരള കോൺഗ്രസിലെ പിളർപ്പ് ലയനത്തെ ചൊല്ലി; മാണി കോൺഗ്രസുമായി ലയിക്കാമെന്ന വാദം അനൂപ് ജേക്കബ് തള്ളിയതോടെ പാർട്ടി പിളർത്തിയത് ജോണി നെല്ലൂർ; ഫെബ്രുവരി 29ന് കേരള കോൺഗ്രസ് എമ്മിലെ ജോസഫ് വിഭാഗത്തിൽ ലയിക്കുമെന്നും പ്രഖ്യാപനം; പിളർപ്പില്ലെന്നും കുറച്ചുപേർ പുറത്ത് പോകുകയാണ് ചെയ്തതെന്നും അനൂപ് ജേക്കബും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: കേരള കോൺഗ്രസിൽ വീണ്ടും പിളർപ്പ്. ഇത്തവണ പിളർന്നത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗമാണ്. ജോണി നെല്ലൂരിന്റെ നേതൃത്വത്തിലാണ് ഒരു വിഭാഗം പാർട്ടി വിട്ടത്. പാർട്ടി, കേരള കോൺഗ്രസ് (എം) വിഭാഗവുമായി ലയിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളാണ് പിളർപ്പിലേക്ക് നയിച്ചത്. ലയനം വേണ്ടെന്ന നിലപാടിൽ അനൂപ് ജേക്കബ് ഉറച്ചുനിന്നതോടെയാണ് വിരുദ്ധ അഭിപ്രായങ്ങൾ പൊട്ടിത്തെറിയിലേക്കെത്തിയത്. ജോസഫ് വിഭാഗവുമായി ലയിക്കാനാണ് ജോണിനെല്ലൂർ വിഭാഗത്തിന്റെ തീരുമാനം. ജോസഫ് ഗ്രൂപ്പുമായി ജോണി നെല്ലൂർ ലയനം പ്രഖ്യാപിച്ചു. ലയന പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു. ഫെബ്രുവരി 29ന് എറണാകുളത്ത് ലയന സമ്മേളനം നടത്താനാണ് ജോണി നെല്ലൂർ വിഭാഗത്തിന്റെ തീരുമാനം.

ലയന തീരുമാനവുമായി ജോണി നെല്ലൂർ നേരത്തേ ജോസഫുമായി ധാരണയിലെത്തിയിരുന്നു. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണായക സംസ്ഥാനകമ്മറ്റികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് അച്ചാരം വാങ്ങിയെന്ന് ജോണി നെല്ലൂർ ആരോപിച്ചു. എന്നാൽ ജോണിനെല്ലൂർ തനിക്കെതിരെ നുണപ്രാചാരണം നടത്തുകയാണെന്നും പാർട്ടിപിളർന്നിട്ടില്ലെന്നും കുറച്ചുപോർമാത്രമാണ് പുറത്ത് പോയതെന്നും അനൂപ് പറഞ്ഞു.

അനൂപ ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്തത്. ഇരുവിഭാഗവും പരസ്പരം വിമത നീക്കമായാണ് ആരോപണം ഉന്നയിക്കുന്നത്. കേരള കോൺഗ്രസ് (എം)നു പിന്നാലെ ജേക്കബ് വിഭാഗവും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത് യു.ഡി.എഫിന് തലവേദനയാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP