Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീഡിയോയിൽ ഉള്ളത് ആംബുലൻസിന് സൈഡ് നൽകാതെ ബംഗളൂർ-കോഴിക്കോട് ടൂറിസ്റ്റ് ബസ് കുതിക്കുന്ന ദൃശ്യങ്ങൾ; ബസിന്റെ ചെയ്തി കണ്ട് രോഷം കൊണ്ട് ദൃശ്യങ്ങൾ ഷെയർ ചെയ്ത സോഷ്യൽ മീഡിയയുടെ ആവശ്യം ബസ് ജീവനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണമെന്നും; വീഡിയോ കഴിഞ്ഞ മാസം താമരശ്ശേരി നടന്ന ദൃശ്യങ്ങളെന്നു പൊലീസ്; ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസ് ജീവനക്കാരെ പ്രതികളാക്കി; ഈങ്ങാപ്പുഴയിലെ ചേസിങ് ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ

വീഡിയോയിൽ ഉള്ളത് ആംബുലൻസിന് സൈഡ് നൽകാതെ ബംഗളൂർ-കോഴിക്കോട് ടൂറിസ്റ്റ് ബസ് കുതിക്കുന്ന ദൃശ്യങ്ങൾ; ബസിന്റെ ചെയ്തി കണ്ട് രോഷം കൊണ്ട് ദൃശ്യങ്ങൾ ഷെയർ ചെയ്ത സോഷ്യൽ മീഡിയയുടെ ആവശ്യം ബസ് ജീവനക്കാരെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരണമെന്നും; വീഡിയോ കഴിഞ്ഞ മാസം താമരശ്ശേരി നടന്ന ദൃശ്യങ്ങളെന്നു പൊലീസ്; ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ ബസ് ജീവനക്കാരെ പ്രതികളാക്കി; ഈങ്ങാപ്പുഴയിലെ ചേസിങ് ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ

എം മനോജ് കുമാർ

തിരുവനന്തപുരം: ആംബുലൻസിന് സൈഡ് നൽകാതെ സ്വകാര്യ ടൂറിസ്റ്റ് ബസ് കുതിക്കുന്ന ദൃശ്യങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ. താമരശ്ശേരി ഈങ്ങാപ്പുഴയിൽ കഴിഞ്ഞ മാസം നടന്ന സംഭവമാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. ആംബുലൻസിനു സൈഡ് നൽകാത്ത പ്രശ്‌നത്തിൽ ആംബുലൻസ് ഡ്രൈവറും സഹായിയും ബസ് ഡ്രൈവറും ക്ലീനറുമായി കൊമ്പ് കോർത്തിരുന്നു. വാക്ക് തർക്കം അടിപിടിയുമായും മാറിയിരുന്നു. തുടർന്ന് താമരശ്ശേരി പൊലീസിൽ പരാതിയും വന്നു.

ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ സ്വകാര്യ ബസ് ഡ്രൈവറെയും ക്ലീനറെയും പ്രതികളാക്കി മാറ്റി പൊലീസ് കേസ് ചാർജ് ചെയ്യുകയും ചെയ്തിരുന്നു. ബംഗളൂര് നിന്നും കോഴിക്കോടെയ്ക്ക് വരുന്ന സ്വകാര്യ ബസും രോഗിയുമായി കൊഴിക്കോടെയ്ക്ക് വരുന്ന ആംബുലൻസുമാണ് വീഡിയോയിൽ ഉള്ളത്. ഈ കേസിന്റെ ചാർജ്ഷീറ്റ് കോടതിയിൽ നൽകുകയും ചെയ്തിട്ടുണ്ട്.

പക്ഷെ സംഭവം നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോഴും പ്രചരിക്കുന്നത്. സ്വകാര്യ ബസിന്റെ ചെയ്തി കണ്ടോ, നടപടി വരും വരെ ഷെയർ ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് പ്രചരിക്കുന്നത്. ഈ വൃത്തികേട് കാണിച്ച ബസിന്റെ കെഎൽ-- 01ബി-1671 ഡിഎൽടി ടൂറിസ്റ്റ് ബസ് ) പെർമിറ്റ് കട്ട് ചെയ്യുകയും ജീവനക്കാരനെ അറസ്റ്റ് ചെയ്യും വരെ ഷെയർ ചെയ്യുക . ഇങ്ങനെ ആംബുലൻസിന് സൈഡ് കൊടുക്കാതെ പോകുകയും അത് ചോദിച്ച ആംബുലൻസിൽ ഉള്ളവരെ ഉപദ്രവിച്ച ഈ ബസ് ജീവനക്കാരനെ നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുന്നവരെ ഇത് ഷെയർ ചെയ്യണം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ യുള്ളത്.

സ്വകാര്യ ബസിനെ കുടുക്കാൻ ബസിന്റെ നമ്പർ പ്ലേറ്റും സോഷ്യൽ മീഡിയയിൽ ആയുധമാണ്. നാഗാലാൻഡ് രജിസ്‌ട്രേഷൻ ബസ് ആണിത്. ടാക്‌സ് വെട്ടിപ്പ് ആണ് ഇതിന്റെ ലക്ഷ്യം. ബസിനെ കുടുക്കാൻ ഈ വിഷയം കൂടി ചൂണ്ടിക്കാട്ടണം എന്ന് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ സംഭവം പ്രചരിക്കുന്നത്. ഇപ്പോഴും വീഡിയോ പ്രചരിക്കുന്ന കാര്യമൊന്നും സംഭവത്തിൽ കേസ് ചാർജ് ചെയ്ത താമരശ്ശേരി പൊലീസിനു അറിയില്ല.

കേസ് കോടതിയിൽ എത്തിയിട്ടും വീഡിയോ ഇപ്പോഴും പ്രചരിക്കുകയാണോ എന്നാണ് താമരശ്ശേരി പൊലീസ് മറുനാടനോട് ചോദിച്ചത്. സൈഡ് നൽകാത്തത് ആംബുലൻസ് ഡ്രൈവർ ചോദ്യം ചെയ്തപ്പോൾ ഇവർ തമ്മിൽഅടിപിടി നടന്നു. അതിന്റെ പേരിലാണ് കേസ് വന്നത്. ബസ് താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ഉടമ വന്ന ശേഷം നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം കോടതിയിൽ നിന്ന് ഉടമ ബസ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്.

താമരശ്ശേരി പൊലീസ് നൽകുന്ന വിശദീകരണം:

താമരശ്ശേരി-കോഴിക്കോട് റൂട്ടിൽ ഈങ്ങാപ്പുഴവച്ചാണ് സംഭവം നടക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ടത് ബംഗളൂര്-കോഴിക്കോട് സ്വകാര്യബസാണ്. കഴിഞ്ഞ മാസമാണ് പ്രശ്‌നങ്ങൾ നടക്കുന്നത്. നാഗാലാൻഡ് രജിസ്‌ട്രേഷനുള്ള ബസ് ആണിത്. ആംബുലൻസ് ഡ്രൈവർക്ക് മുന്നോട്ടു പോകാൻ കഴിയാത്ത വിധം ബസ് ഡ്രൈവർ ബ്ലോക്ക് ചെയ്തുവെന്നാണ് ആംബുലൻസ് ഡ്രൈവർ പറഞ്ഞത്. രണ്ടു വാഹനങ്ങളും കോഴിക്കോട് വരുന്നതാണ്.

ആംബുലൻസ് ക്ലീനറാണ് ബസ് ഡ്രൈവറെ അടിച്ചത്. ബസ് ആംബുലൻസിനെ ബ്ലോക്ക് ചെയ്തതാണ് പ്രശ്‌നത്തിൽ കലാശിച്ചത്. പരാതി നൽകിയത് ആംബുലൻസ് ഡ്രൈവറാണ്. ബസ് ജീവനക്കാർ പരാതിയൊന്നും നൽകിയിട്ടില്ല. കോടതി ഉത്തരവ് പ്രകാരം ബസ് കസ്റ്റഡിയിൽ എടുത്ത ബസ് പൊലീസ് വിട്ടു നൽകിയിട്ടുണ്ട്. കേസ് പക്ഷെ കോടതിയിലുണ്ട്. സോഷ്യൽ മീഡിയയിൽ ഇത് പ്രചരിക്കുന്ന കാര്യങ്ങൾ ഞങ്ങൾ അറിഞ്ഞിട്ടില്ല. അടിപിടിയുടെ കാര്യത്തിലാണ് കേസ് ഉള്ളത്. സ്വകാര്യ ബസ് ഡ്രൈവറും ക്ലീനറുമാണ് കേസിൽ പ്രതികൾ. കേസ് നടക്കുകയാണ്-പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP