Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യഥാർത്ഥ ബിഡിജെഎസ് തുഷാർ വെള്ളാപ്പള്ളി വിഭാഗമാണെന്ന് ബിജെപി; എൻഡിഎയുടെ ഘടകകക്ഷി തുഷാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണെന്ന് വ്യക്തമാക്കിയത് കേന്ദ്രമന്ത്രി തന്നെ; വി മുരളീധരന്റെ പ്രസ്താവന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ നേടാൻ സുഭാഷ് വാസു ഡൽഹിയിൽ ക്യാമ്പ് ചെയ്ത് കരുക്കൾ നീക്കുന്നതിനിടെ

യഥാർത്ഥ ബിഡിജെഎസ് തുഷാർ വെള്ളാപ്പള്ളി വിഭാഗമാണെന്ന് ബിജെപി; എൻഡിഎയുടെ ഘടകകക്ഷി തുഷാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയാണെന്ന് വ്യക്തമാക്കിയത് കേന്ദ്രമന്ത്രി തന്നെ; വി മുരളീധരന്റെ പ്രസ്താവന ബിജെപി കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ നേടാൻ സുഭാഷ് വാസു ഡൽഹിയിൽ ക്യാമ്പ് ചെയ്ത് കരുക്കൾ നീക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: യഥാർത്ഥ ബിഡിജെഎസ് ആരെന്ന തർക്കത്തിൽ തങ്ങൾ തുഷാർ വെള്ളാപ്പള്ളിക്കൊപ്പമെന്ന് വ്യക്തമാക്കി കേരളത്തിലെ ബിജെപി നേതാക്കൾ. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പിന്നാലെ കേന്ദ്രമന്ത്രി വി മുരളീധരനും തുഷാർ വെള്ളാപ്പള്ളി നേതൃത്വം നൽകുന്ന വിഭാഗമാണ് എൻഡിഎ ഘടകകക്ഷിയായ ബിഡിജെഎസ് എന്ന് വ്യക്തമാക്കി. നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസാണ് തങ്ങളുടെ സഖ്യകക്ഷിയെന്ന് വ്യക്തമാക്കിയിരുന്നു.ബിഡിജെഎസിൽ തർക്കങ്ങൾ നിലനിൽക്കെ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ നേടാൻ തുഷാർ വെള്ളാപ്പള്ളി - സുഭാഷ് വാസു പക്ഷങ്ങൾ മത്സരിക്കുന്നതിനിടെയാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പരസ്യപിന്തുണ പ്രഖ്യാപിച്ചതാണ് തുഷാർ പക്ഷത്തിന്റെ പിടിവള്ളി. അതേസമയം, ടി.പി. സെൻകുമാറടക്കം എൻഡിഎ നേതാക്കൾ സുഭാഷ് വാസുവിന് പിന്നിൽ ഉറച്ച് നിൽക്കുന്നു. കുട്ടനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയെ പറ്റിയുള്ള നിർണയ ചർച്ചകളും വരും ദിവസങ്ങളിൽ തുടങ്ങും. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് മുന്നണിയിൽ ആധിപത്യം സ്ഥാപിക്കാനാവും തുഷാർ- സുഭാഷ് വാസു വിഭാഗങ്ങളുടെ നീക്കം.

ബുധനാഴ്ച കേരളത്തിലെത്തുന്ന അമിത് ഷായെ നേരിൽ കണ്ട് സുഭാഷ് വാസുവിനെ തള്ളിപ്പറയിക്കുകയാണ് തുഷാർ പക്ഷത്തിന്റെ ലക്ഷ്യം. അതേസമയം, ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ബിജെപി നേതൃത്വത്തിന്റെ പിന്തുണ നേടാനുള്ള ശ്രമത്തിലാണ് സുഭാഷ് വാസു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ തനിക്കുണ്ടെന്നാണ്, വിമതനീക്കത്തിനിറങ്ങിയ സുഭാഷ് വാസു തുടക്കംമുതൽ അവകാശപ്പെടുന്നത്. എന്നാൽ സുഭാഷ് വാസുവിനെ ഡൽഹിയിൽ ആർക്കും അറിയില്ലെന്ന് തുഷാർ വെള്ളാപ്പള്ളി പറയുന്നു. സ്‌പൈസസ് ബോർഡ് അധ്യക്ഷ സ്ഥാനത്ത് നിന്ന് അടക്കം, സുഭാഷ് വാസുവിനെ ഉടൻ നീക്കണമെന്ന് അമിത് ഷായെ നേരിൽകണ്ട് ആവശ്യപ്പെടാനാണ് തുഷാറിന്റെ തീരുമാനം.

തങ്ങൾ ഒപ്പം ചേർന്നതോടെയാണ് സംസ്ഥാനത്ത് ബിജെപിക്ക് തല ഉയർത്താനായതെന്നു ബിഡിജെഎസ് നേതൃത്വം വിശ്വസിക്കുന്നതും പരസ്യമായി തന്നെ പറയുന്നതും. കഴിഞ്ഞ ദിവസം ചേർത്തലയിൽ നടന്ന സംസ്ഥാന നേതൃയോഗ പ്രവർത്തന റിപ്പോർട്ടിലും ഇത് അടിവരയിട്ട് പറയുന്നുണ്ട്. ബിജെപിക്കുണ്ടായിരുന്ന 6 ശതമാനം വോട്ട് വിഹിതം, ബിഡിജെഎസ് ചേർന്നതോടെ 16 ശതമാനമായി ഉയർന്നു. എന്നാൽ പാർട്ടിക്കു നൽകിയ വാഗ്ദാനങ്ങൾ ബിജെപി ലംഘിച്ചു. തുഷാർ വെള്ളാപ്പള്ളി നിരന്തരം ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മുൻ ജനറൽ സെക്രട്ടറി സുഭാഷ് വാസുവിന്റെ പ്രവർത്തനങ്ങൾ ബിഡിജെഎസിന് പൊതുജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ട് പറയുന്നു.

ഇന്നും എൻഡിഎയുടെ സ്ഥിതി ദയനീയമാണെന്നും സംസ്ഥാന ഭരണം പിടിക്കാൻ കഴിയുമെന്ന വിശ്വാസം ജനങ്ങൾക്കിടയിൽ ഇല്ലെന്നും ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി. ബാബു അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കും വരുന്ന തിരഞ്ഞെടുപ്പുകളിൽ എൻഡിഎയുടെ 35 40ശതമാനം സീറ്റ് ബിഡിജെഎസിന് അർഹതപെട്ടതാണെന്നും ഇതിനായി പാർട്ടിയെ സജ്ജമാക്കി വരികയാണെന്ന് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP