Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ

കാമുകൻ നിധിൻ നിരന്തരം ശരണ്യയെ കാണാൻ എത്തിയിരുന്നു; ശരണ്യ വീട്ടിൽ നിന്നും അയൽപക്കത്തു നിന്നും മോഷണം നടത്തിയത് ഇയാൾക്ക് കൊടുക്കാൻ; ഇരുവരും ചേർന്ന് ബാങ്കിൽനിന്ന് ലോൺ എടുക്കാനും ശ്രമിച്ചു; ശരണ്യയുടെ വീട്ടിൽ നിന്ന് കിട്ടിയത് കാമുകന്റെ തിരിച്ചറിയൽ കാർഡ് അടക്കമുള്ള രേഖകൾ; ഡിവൈഎഫ്ഐ പ്രവർത്തകൻ ആയതിനാൽ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്നും ആരോപണം; വിയാനെ കടലിലെറിഞ്ഞ് കൊല്ലാൻ പ്രേരണ നൽകിയ കാമുകനെതിരെ നടപടി ഉണ്ടാവാത്തതിൽ രോഷത്തോടെ നാട്ടുകാർ

ആർ പീയൂഷ്

കണ്ണൂർ: കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസ്സുകാരനെ സ്വന്തം മകെന കടലിറിഞ്ഞ് കൊന്ന കണ്ണൂർ തയ്യിൽ ശരണ്യയുടെ ചെയ്തിൽ വിറങ്ങലിച്ചുനിൽക്കലാണ് ഈ നാട്. പക്ഷേ ശരണ്യയിയെ ഈ കുറ്റകൃത്യത്തക്കേ് പ്രേരിപ്പിച്ച കാമുകൻ നിധിനെതിരെയും ഇപ്പോൾ നാട്ടുകാർ രംഗത്തെത്തിയിരിക്കയാണ്. ശരണ്യയുടെ കാമുകൻ വലിയന്നൂർ സ്വദേശി നിധിനെതിരെ, ഭർത്താവ് പ്രണവും കുടുംബവും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് മൊഴി നൽകിയിട്ടുണ്ട്. നിധിൻ നിരന്തരം ശരണ്യയെ കാണാനെത്തിയിരുന്നു എന്നും പണവും മറ്റും ഇയാൾ വാങ്ങിയിരുന്നു എന്നുമാണ് മൊഴിയിൽ പറഞ്ഞിരിക്കുന്നത്. ഭർത്താവ് പ്രണവും തന്റെ ഭാര്യുമായി ഇയാൾ ചങ്ങാത്തത്തിലായിരുന്നു എന്നുള്ള മൊഴിയാണ് നൽകിയിരിക്കുന്നത്. ഇതിനെ തുടർന്ന് നിധിനെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിധിനെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ നാട്ടുകാർക്ക് കടുത്ത അതൃപ്തിയുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഇയാൾ. അതിനാലാണ് പൊലീസ് അറസ്റ്റ് ചെയ്യാത്തതെന്നാണ് ഉയരുന്ന ആരോപണം. എന്നാൽ വ്യക്തമായ തെഴിവുകൾ ഇല്ലാതെ എന്ത് പോരിലാണ് നിധിനെ അറസ്റ്റ് ചെയ്യുന്നത് എന്നാണ് പൊലീസ് ചോദിക്കുന്നത്.

ശരണ്യയും നിധിനും തമ്മിൽ സാമ്പത്തിക ഇടപാട് നടന്നിട്ടുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിധിനും ശരണ്യയും ചേർന്ന് കണ്ണൂർ സിറ്റിയിലുള്ള ഒരു സഹകരണ ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ ശ്രമിച്ചിരുന്നു. നിധിന്റെ വീട്ടിൽ നടക്കുന്ന വിവാഹാവശ്യത്തിന് വേണ്ടിയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ തെളിവായി ശരണ്യയുടെ വീട്ടിൽ നിന്നും നിധിന്റെ റേഷൻ കാർഡ്, ആധാർ, തിരിച്ചറിയൽ രേഖകൾ, കരം അടച്ച രസീത് എന്നിവ കണ്ടെത്തിയിരുന്നു. പൊലീസ് ഈ സഹകരണ ബാങ്കിൽ അന്വേഷിച്ചെത്തിയപ്പോൾ ശരണ്യയും നിധിനും ലോണിന് അപോക്ഷിക്കാൻ എത്തിയിരുന്നു എന്ന വിവരം ലഭിച്ചു. ഇക്കാര്യം നിധിനോട് ചോദിച്ചപ്പോൾ ഒരു ലക്ഷം രൂപയുടെ ലോൺ എടുക്കാനായിരുന്നു എന്നും 50,000 രൂപ വീതം രണ്ടുപേരും കൂടി പങ്കിട്ടെടുക്കാനായിരുന്നു തീരുമാനമെന്നുമാണ് പറഞ്ഞത്.

ഇന്നലെ വൈകിട്ട് ശരണ്യയുടെ അയൽവാസിയായ ജിഷ്ണു നിധിനെതിരെ നിർണ്ണായകമായ മൊഴി പൊലീസിന് നൽകി. ഫെബ്രുവരി 16 ന് പുലർച്ചെ തയ്യിൽ ജങ്ഷന് സമീപം ഒരു പൾസറിൽ നിധിൻ നിൽക്കുന്നത് കണ്ടു എന്നാണ് ജിഷ്ണു മൊഴി നൽകിയത്. ഒരു സുഹൃത്തിനെ ധർമ്മടത്ത് നിന്ന് കൂട്ടിക്കൊണ്ടു വരുവാനായി പോയതായിരുന്നു ജിഷ്ണു. അപ്പോഴാണ് നിധിനെ കണ്ടത്. എന്താണ് ഇവിടെ നിൽക്കുന്നത് എന്ന് ചോദിച്ചപ്പോൾ മദ്യപിച്ചിട്ടുണ്ടെന്നും പൊലീസിനെ കണ്ട് മാറി നിന്നതാണ് എന്ന് പറയുകയുമായിരുന്നു. ഇവിടെ നിൽക്കണ്ട നാട്ടുകാർ ആരെങ്കിലും കണ്ടാൽ വെറുതെ മെക്കിട്ടുകേറും അതുകൊണ്ട് വേഗം പോകാൻ പറഞ്ഞു. അപ്പോൾ ജിഷ്ണുവിനോട് പൊലീസുണ്ടോ എന്ന് ഒന്ന് നോക്ക് എന്നിട്ട് ഞാൻ പൊയ്‌ക്കോളാം എന്ന് നിധിൻ പറഞ്ഞു. പേടിക്കണ്ട എന്റെ കൂടെ പോര് എന്ന് പറഞ്ഞ് ജിഷ്ണു തേക്കില പീടികവരെ നിധിനെ കൊണ്ടാക്കി എന്നാണ് മൊഴി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഭർതൃ വീട്ടുകാർ വീട്ടിൽ നിന്നും സ്വർണ്ണവും പണവും ശരണ്യ എടുത്തിട്ടുണ്ട് എന്ന് ആരോപണം ഉന്നയിച്ചിരുന്നു. മോഷണം നടത്തിയത് നിധിന് പണം നൽകാനായിരിക്കാം എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

പ്രണവും ശരണ്യയും ഫെയ്‌സ് ബുക്ക് വഴി പരിചയപ്പെട്ടായിരുന്നു വിവാഹം കഴിച്ചത്. ശരണ്യയും നിധിനും തമ്മിലുള്ള ബന്ധം തുടങ്ങുന്നത് വിവാഹ ശേഷം ഭർത്താവ് പ്രണവ് ഗൾഫിൽ ജോലിക്ക് പോയശേഷമായിരുന്നു. ശരണ്യയുടെ ഒരു സുഹൃത്ത് പ്രണവ് ഇഷ്ടപ്പെടുന്ന സമയത്ത് തന്റെ ഫെയ്‌സ് ബുക്ക് സുഹൃത്തായ നിധിനും ഇഷ്ടമായിരുന്നെന്നും വിവാഹം കഴിക്കാൻ താൽപ്പര്യമുണ്ടായിരുന്നു എന്നും പറഞ്ഞു. ഇത് കേട്ട ശരണ്യ നിധിനെ ഫെയ്‌സ് ബുക്ക് വഴി മെസ്സേജ് അയച്ച് ഇതിനെ പറ്റി അന്വേഷിക്കുകയും പിന്നെ നിരന്തരം മെസ്സേജുകൾ അയച്ച് പ്രണയത്തിലേക്ക് വീഴുകയുമായിരുന്നു. ഫോൺ നമ്പർ കൈമാറി നിരന്തരം ഫോൺ വിളിച്ച് സംസാരിക്കുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തിരുന്നു. നിധിൻ ആത്മാർത്ഥമായാണ് സ്‌നേഹിക്കുന്നതെന്നായിരുന്നു ശരണ്യ കരുതിയിരുന്നത്. എന്നാൽ നിധിൻ ശരണ്യയെപോലെ മറ്റു യുവതികളുമായി ബന്ധങ്ങളുണ്ടായിരുന്നതായി പൊലീസ് ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ അറിയാൻ കഴിഞ്ഞു.

നിധിൻ മറ്റ് പല ഉദ്ദേശങ്ങളുമായി അടുത്തുകൂടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. വിവാഹം കഴിക്കണം എന്ന ഉദ്ദേശമില്ലാത്തതിനാൽ കൊലപാതകത്തിൽ ഇയാൾക്ക് പങ്ക് കാണില്ല എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതിനാൽ ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കുകയായിരുന്നു. എന്നാൽ നിധിന്റെ പല രേഖകളും ശരണ്യയുടെ വീട്ടിൽ നിന്നും കണ്ടെത്തിയതോടെ പൊലീസ് ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശരണ്യ തന്നെ വിവാഹം കഴിക്കണം എന്നാവശ്യപ്പെടുമ്പോൾ കുഞ്ഞില്ലായിരുന്നെങ്കിൽ വിവാഹം കഴിക്കാമായിരുന്നു എന്ന് ഇയാൾ പറഞ്ഞിട്ടുണ്ടോ എന്നാണ് ഇപ്പോഴത്തെ സംശയം. അങ്ങനെയാണെങ്കിൽ ഇയാൾക്കെതിരെ പ്രേരണാ കുറ്റം ചുമത്തും.

ശരണ്യ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലുമുള്ള അക്കൗണ്ടുകളിലെ പ്രൊഫൈൽ പിക്ചറിൽ ഒരു വയസുള്ള വിയാന്റെ കുസൃതി നിറഞ്ഞ മുഖമാണ് നിറയുന്നത്. സോഷ്യൽ മീഡിയയിൽ കുട്ടിയോട് കാണിക്കുന്ന സ്‌നേഹം ജീവിതത്തിൽ ഒരിക്കലും ശരണ്യയ്ക്ക് ആ കുഞ്ഞിനോട് ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിന്നീട് വന്ന കുറ്റസമ്മതം. കാമുകനൊപ്പം ജീവിക്കുമ്പോൾ കുട്ടി തടസമാകരുതെന്നു മാത്രമായിരുന്നു ചിന്ത.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ മൂന്ന് മണിയോടു കൂടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്. മത്സ്യ തൊഴിലാളിയായ അച്ഛൻ വത്സരാജ് കടലിൽ ജോലിക്ക് പോയ ദിവസം അകന്നുകഴിയുന്ന ഭർത്താവ് പ്രണവിനെ ശരണ്യ വിളിച്ചുവരുത്തി. ഞായറാഴ്ച രാത്രി അവർ ശരണ്യയുടെ വീട്ടിൽ ഒരുമിച്ച് താമസിച്ചു.തിങ്കളാഴ്ച പുലർച്ചെ മൂന്നു മണിയോടെ ശരണ്യ എഴുന്നേറ്റു. കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ പതുക്കെ എടുത്തപ്പോൾ കുഞ്ഞ് കരഞ്ഞു. അപ്പോൾ പാലു കൊടുത്ത് ശാന്തനാക്കി. പിന്നീട് കുഞ്ഞുമായി കടൽക്കരയിലേക്ക് നീങ്ങി, എന്നിട്ട് കടലിലേക്ക് വലിച്ചെറിഞ്ഞു. കടൽ ഭിത്തിയിലെ പാറകളിൽ വീണ് പരിക്കേറ്റ കുട്ടി കരഞ്ഞു നിലവിളിച്ചു. ശബ്ദം നാട്ടുകാരെ ഉണർത്തും എന്ന് മനസ്സിലാക്കിയ ശരണ്യ വീണ്ടും ഇറങ്ങി ചെന്ന് കുട്ടിയെ എടുത്ത് ഒന്നുകൂടി കടലിലേക്ക് എറിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലേക്ക് മടങ്ങിയ ശരണ്യ കിടന്നുറങ്ങി. രാവിലെ സാധാരണഗതിയിൽ എന്നപോലെ എഴുന്നേറ്റ് കുട്ടിയെ കാണാനില്ലെന്ന് മുറവിളികൂട്ടി. പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കുട്ടിയുടെ മൃതദേഹം കടൽഭിത്തിയിൽ കണ്ടെത്തി. വിയാനെ കൊന്നത് പ്രണവ് ആണെന്ന് എല്ലാവരും സംശയിച്ചു.എന്നാൽ കണ്ണൂർ ഡിവൈഎസ്‌പി പി പി സദാനന്ദനും സിറ്റി സ്റ്റേഷനിൽ സിഐ പിആർ സതീശനും ശരണ്യയെ പൂർണമായി വിശ്വസിച്ചില്ല. ശരണ്യയുടെ ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ കടലിലേക്ക് പോയത് ശരണ്യ ആണെന്ന് തെളിഞ്ഞു. ഭർത്താവ് പ്രണവിന്റെ സുഹൃത്ത് നിധിനുമായി ശരണ്യ അടുപ്പത്തിലായിരുന്നു. പ്രണവ് വിദേശത്ത് ജോലി ചെയ്യുന്ന സമയത്തായിരുന്നു അടുപ്പം തുടങ്ങിയത്. അവർ ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചു.

കുട്ടിയെയും ഭർത്താവിനെയും ഒരുമിച്ച് ഒഴിവാക്കാനുള്ള ശരണ്യയുടെ പദ്ധതി പക്ഷേ വിജയിച്ചില്ല. പ്രണവിന്റെ തലയിൽ കൊല കുറ്റം കെട്ടിവെക്കാൻ ശരണ്യ മൊഴി നൽകിയെങ്കിലും പൊലീസ് അതെല്ലാം ആഴത്തിൽ പരിശോധിച്ചു. തെളിവുകളെല്ലാം ശരണ്യയ്ക്ക് എതിരായിരുന്നു. ഒടുവിൽ പൂർണമായും കുടുങ്ങി എന്ന് വ്യക്തമായ ശരണ്യ കുറ്റം ഏറ്റുപറയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP